Headlines

kerala14.in

പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിൻ്റെ അവശിഷ്ടങ്ങൾ; ചികിത്സാ പിഴവെന്ന് പരാതി

എറണാകുളം: കടുത്ത വയറുവേദനയെത്തുടർന്ന് സ്കാൻ ചെയ്തപ്പോൾ യുവതുയുടെ വയറ്റിൽ കണ്ടത് നൂലിന്റെ അവശിഷ്ടങ്ങൾ. എറണാകുളം ജനറൽ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ് കണ്ടെത്തി. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിലാണ് നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കോട്ടയം വൈക്കം സ്വദേശി ഷമീനയ്ക്കാണ് ദുരവസ്ഥയുണ്ടായത്. നിയമനടപടി സ്വീകരിക്കുമെന്ന് ഭർത്താവ് താജുദ്ദീൻ പറഞ്ഞു. 2024 സെപ്റ്റംബറിലാണ് ഷമീന പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായത്

Read More

സ്വർണം കുറഞ്ഞതിൻ്റെ പേരിൽ പീഡനം : വിവാഹം കഴിഞ്ഞ് നാലാം ദിവസം വധു ആത്മഹത്യ ചെയ്തു

ചെന്നൈ: വിവാഹം കഴിഞ്ഞ് നാലാം ദിവസം വധു ആത്മഹത്യചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ ലോകേശ്വരിയാണ് പീഡനം സഹിക്കാനാകാതെ ജീവനൊടുക്കിയത്. ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വിരുന്നിനെത്തിയപ്പോഴാണ് യുവതി ശുചിമുറിയിൽ തൂങ്ങിമരിച്ചത്. പറഞ്ഞുറപ്പിച്ചതിൽ നിന്നും ഒരു പവൻ സ്വർണം കുറഞ്ഞതിന്റെ പേരിൽ യുവതി ഭർതൃവീട്ടിൽ പീഡനത്തിനിരയായിരുന്നു എന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയപ്പോഴാണ് ലേകേശ്വരി ആത്മഹത്യ ചെയ്തത്. സ്വന്തം വീട്ടിലെ ശുചിമുറിയിൽ വച്ച് തൂങ്ങിമരിക്കുകയായിരുന്നു. കുളിക്കാനായി പോയ ലോകേശ്വരി ഏറെ നേരംകഴിഞ്ഞും തിരിച്ചുവരാതായതോടെയാണ് വീട്ടുകാർ…

Read More

ഓൺലൈൻ കോടതി നടപടിക്കിടെ മദ്യപാനം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ഹൈക്കോടതി ഓൺലൈനായി കേസിന്റെ വിചാരണ നടത്തുന്നതിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ. ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ തന്നയാണ് കോടതി നടപടികളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനിടെ ബിയർ കുടിച്ചത്. ഇതിന് പുറമേ ഇയാൾ ഫോണിൽ സംസാരിക്കുകയും ചെയ്തു. സംഭവത്തിൽ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം. ഹൈക്കോടതിയിൽ ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ച് ഓൺലൈനായി ഒരു കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഇയാൾ മദ്യപിച്ചത്. ജഡ്ജിമാരായ എ.എസ്. സുപെഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ…

Read More

മയക്കുമരുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടി; അന്വേഷിക്കാനെത്തിയ പോലീസ് പിടിച്ചെടുത്തത് ഇരുന്നൂറോളം ഗ്യാസ് സിലിണ്ടറുകൾ

കാസർകോട്: മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പോലീസ് ചെങ്കള ചേറൂരിൽ അനധികൃതമായി സൂക്ഷിച്ച 200 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. എം വി സക്കറിയ്യയുടെ വീട്ടിൽ നിന്നാണ് 40 കൊമേഴ്സ്യൽ സിലിണ്ടറുകളും 160 ഗാർഹിക ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്തത്. ഭാരത് ഗ്യാസ്, എച്ച് പി എന്നിവയുടെ ഗ്യാസ് സിലിണ്ടറുകളാണ് പിടികൂടിയത്. മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധിക്കാൻ എത്തിയപ്പോൾ ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തുകയായിരുന്നു

Read More

മകളെ അച്ഛൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. 28 വയസായ മകള്‍ ഏയ്ഞ്ചല്‍ ജാസ്മിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. പ്രതി ഫ്രാന്‍സിസ് പൊലീസ് കസ്റ്റഡിയിലാണ്. ഭര്‍ത്താവുമായി പിണങ്ങി കുറച്ചുനാളുകളായി മകള്‍ സ്വന്തം വീട്ടിലായിരുന്നു താമസം. തോര്‍ത്ത് കഴുത്തില്‍ മുറക്കിയാണ് പിതാവ് മകളെ കൊലപ്പെടുത്തിയത്. വഴക്കിനെ തുടര്‍ന്ന് മകളുടെ കഴുത്തില്‍ തോര്‍ത്ത് ചുറ്റി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി.

Read More

അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വിൽപ്പന; യുവാവ് അറസ്റ്റിൽ

      കടയ്ക്കൽ : വിൽപ്പനയ്ക്കായി കഞ്ചാവ് കെെവശംവെച്ച കുറ്റത്തിന് യുവാവ് എക്സെെസിന്റെ പിടിയിൽ. കൊട്ടാരക്കര മങ്കാട് സച്ചിൻ നിവാസിൽ സച്ചിൻ (31) ആണ് എക്സെെസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 1.451 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി ചടയമംഗലം എക്സെെസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും സന്ധ്യാസമയങ്ങളിൽ ലഹരിവസ്തുക്കളുടെ കെെമാറ്റവും വിൽപ്പനയും നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ…

Read More

കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പ്രകടമായ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് മന്ത്രി ആര്‍ ബിന്ദു

കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പ്രകടമായ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ലെന്നും മന്ത്രി ആര്‍ ബിന്ദു. വി സി നടത്തിയത് അമിതാധികാരപ്രയോഗമാണ്. താല്‍ക്കാലിക വി സിയാണ് നടപടി എടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ കലുഷിതമാക്കാന്‍ ആണ് ചാന്‍സലര്‍ നോക്കുന്നതെങ്കില്‍ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യും. മികവിന്റെ പാതയില്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കടുത്ത കാവിവത്കരണ ശ്രമം നടക്കുന്നത്. മുന്നേറ്റത്തെ തടയാന്‍ കഴിയുന്നത്ര പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു….

Read More

ഭാരതാംബ വിവാദം: ഗവർണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഗവർണർ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം സെനറ്റ് ഹാളിൽ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി…

Read More

കുന്നംകുളം സ്വദേശിയായ സന്യാസിയുടെ മൃതദേഹം തെലുങ്കാനയിൽ റെയിൽവേ ട്രാക്കിൽ

കുന്നംകുളം : കുന്നംകുളം സ്വദേശിയായ സന്യാസി തെലങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കുന്നംകുളം സ്വദേശി ശ്രിബിൻ എന്ന ബ്രഹ്മാനന്ദ ഗിരി സ്വാമിയാണ്‌ കേരളത്തിലേക്കുള്ള യാത്രയിൽ മരിച്ചത്. മരണത്തിനു മുൻപ് കുന്നംകുളത്തെ സുഹൃത്തിനെ വിളിച്ച് താൻ അപകടത്തിൽ ആണെന്നും എന്തും സംഭവിക്കാം എന്നും പറഞ്ഞിരുന്നു.അതിനുശേഷം റെയിൽവേ ട്രാക്കിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശ്രിബിൻ അവസാനം വിളിച്ച കോൾ റെക്കോർഡ് കുടുംബം പുറത്ത് വിട്ടു. റെയിൽവേ ട്രാക്കിലാണ് കിടന്നിരുന്നത് എങ്കിലും ട്രെയിനിൽ നിന്ന് വീണതിന്റെ ലക്ഷണങ്ങൾ ദേഹത്ത് ഇല്ലെന്നാണ് കുടുംബം…

Read More

പാലക്കാട് അമ്മയുടെ മുന്നിൽ വെച്ച് സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

      പട്ടാമ്പി : പാലക്കാട് പട്ടാമ്പിയില്‍ ആറു വയസുകാരന് സ്കൂള്‍ ബസിടിച്ച് ദാരുണാന്ത്യം. അമ്മയുടെ മുന്നില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. പട്ടാമ്പി പുലാശ്ശേരിക്കര സ്വദേശി കാന്നികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ്. ഇന്നലെയായിരുന്നു അപകടം നടന്നത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial