kerala14.in

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് മോഹന്‍ ബഗാന്‍ കിരീടം നിലനിര്‍ത്തിയത്. നേരത്തെ ലീഗ് വിന്നേഴ്സ് ഷീൽഡ് മോഹൻ ബഗാൻ നേടിയിരുന്നു. ഇതോടെ ഒറ്റ സീസണിൽ വിന്നേഴ്സ് ഷീൽഡും കപ്പും സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മോഹൻ ബഗാനൻ മാറി. കളി തുടങ്ങി ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി 49ാം…

Read More

പിഎം ശ്രീ പദ്ധതിയില്‍ പിണറായി വഴങ്ങുമ്പോൾ കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ ഒരുങ്ങുന്നു

ചെന്നൈ: പിഎം ശ്രീ പദ്ധതിയില്‍ പിണറായി വഴങ്ങുമ്പോൾ കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ ഒരുങ്ങുന്നു.കേന്ദ്ര ഫണ്ട് തടയുന്നതിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക് നീങ്ങും.സമഗ്ര ശിക്ഷാ പദ്ധതിയിലെ 2152 കോടി നൽകണമെന്നാണ് ആവശ്യം. നിയമോപദേശം ലഭിച്ചെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പിഎം ശ്രീയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം എന്നാണ് വാദം. കേരളം അടക്കം സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര വിഹിതം ഉടൻ കൈമാറണമെന്ന പാർലമെന്‍ററി സമിതി റിപ്പോർട്ടും തമിഴ്നാട് ഉന്നയിക്കും. പിഎം ശ്രീയിൽ ചേരണമെന്ന് കേരളത്തിലെ സിപിഎം വാദിക്കുമ്പോഴാണ് തമിഴ്നാടിന്‍റെ   നീക്കം

Read More

കോഴിക്കോട് പത്താം ക്ലാസുകാരിയെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ആറാംക്ലാസുകാരൻ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു

കോഴിക്കോട്: പത്താം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ പതിമ്മൂന്നും പതിന്നാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. ആറാംക്ലാസില്‍ പഠിക്കുന്ന പതിനൊന്നുകാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു.നഗരത്തില്‍ നല്ലളം പോലീസ് സ്റ്റേഷൻ പരിധിയില്‍ ഒരാഴ്ച മുൻപാണ് സംഭവം. കൗണ്‍സലിങ്ങിനിടയില്‍ പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരുമെല്ലാം സംഭവമറിഞ്ഞത്. തുടർന്ന്, പോലീസ് വിവരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിച്ചു. തിങ്കളാഴ്ച മൂന്നു വിദ്യാർഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

പാറശാല ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 50,900 രൂപയുമായി എത്തിയ ഡ്രൈവിങ് സ്‌കൂൾ ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: പാറശാല ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരാൾ അറസ്റ്റിൽ. ഡ്രൈവിങ് സ്‌കൂളുകളിൽ നിന്ന് പണം സമാഹരിച്ച് ഉദ്യോഗസ്ഥർക്ക് നൽകുന്ന ജീവനക്കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് വിജിലൻസ് സംഘം എത്തിയത്. ഓഫീസിലെ നടപടികളെക്കുറിച്ച് മൂന്നുമാസം മുമ്പ് ലഭിച്ച പരാതികളിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് സംഘം പരിശോധനയ്ക്കായി എത്തിയത്. ഫിറ്റ്നെസ് പരിശോധന മുതൽ ഡ്രൈവിങ് പരീക്ഷകൾക്കു വരെ ഒരുവിഭാഗം ഉദ്യോഗസ്ഥർ വൻതോതിൽ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. കൂടാതെ, കൈക്കൂലി…

Read More

ലോഹഭാഗം എടുത്തു മാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടി; തൊടുപുഴ ജില്ല ആശുപത്രിയിൽ ഗുരുതര ചികിത്സ പിഴവ്

ഇടുക്കി: തൊടുപുഴ ജില്ല ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. ലോഹഭാഗം എടുത്തുമാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സ തേടിയ ഇടവെട്ടി സ്വദേശി മുഹമ്മദ് ഹാജ എന്ന യുവാവിന്റെ കാലിലെ മുറിവാണ് ലോഹഭാഗം എടുത്തുമാറ്റാതെ ആശുപത്രി ജീവനക്കാർ തുന്നിക്കട്ടിയത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. വെൽഡിംഗ് തൊഴിലാളിയായ യുവാവ്കാലിന് പരിക്ക് പറ്റിയാണ് ആശുപത്രിയിലെത്തിയത്. ലോഹച്ചീള് അകത്ത് വെച്ച് തന്നെ തുന്നിക്കെട്ടി വിടുകയാണുണ്ടായത്. തുടർന്ന് വേദന സഹിക്കാൻ സാധിക്കാതെ മറ്റൊരു ആശുപത്രിയിലെത്തിയപ്പോഴാണ്…

Read More

ഇനി സിം എടുക്കുന്നതിനു മുന്നേ നിങ്ങളുടെ പ്രദേശത്ത് റേഞ്ച് ഉള്ളവയാണോ എന്ന് പരിശോധിക്കാം; കവറേജ് മാപ്പ് പുറത്തുവിട്ട്‍ ടെലികോം സേവനദാതാക്കള്‍

പുതിയ സിം എടുക്കുമ്പോള്‍ കൃത്യമായി റേഞ്ച് ലഭിക്കാത്തതു കൊണ്ട് പലപ്പോഴും നമുക്ക് പണി കിട്ടാറുണ്ട് .എന്നാല്‍ ഇനി ആശങ്ക വേണ്ട .എടുക്കാൻ പോകുന്ന സിം നമ്മുടെ വീടിനടുത്തും ജോലി സ്ഥലങ്ങളിലുമെല്ലാം മികച്ച നെറ്റ്‌വർക്ക് ലഭ്യത ഉള്ളവയാണോ എന്ന് നേരത്തെ അറിയാം. ഇന്ത്യയിലെ ടെലികോം സേവനദാതാക്കള്‍ കവറേജ് മാപ്പ് പുറത്തുവിട്ടു. ട്രായ് മാർഗ്ഗ നിർദ്ദേശം പ്രാവർത്തികമാക്കാനുള്ള ഏപ്രില്‍ ഒന്നിന്റെ അന്തിമ തീയതി അവസാനിച്ചതോടെ മൊബൈല്‍ കമ്പനികള്‍ റേഞ്ച് പരിധികള്‍ നേരത്തെ മനസിലാക്കാനുള്ള ലിങ്കുകള്‍ പ്രാവർത്തികമാക്കി.2024 ഒക്ടോബര്‍ ഒന്ന് മുതല്‍…

Read More

വരാപ്പുഴയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; കബഡി താരങ്ങളായ 13 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

        വരാപ്പുഴ : കബഡി താരങ്ങളായ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തലയില്‍ നടക്കുന്ന ആള്‍ കേരള കബഡി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പറവൂരിലും ചെറായി ഭാഗങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍പെട്ടു മറിഞ്ഞ ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളെ ബസ്സിന്റെ ചില്ലുതകര്‍ത്താണ് പുറത്തെടുത്തത്. നാലു…

Read More

ആറാടി അഭിഷേക് : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം

        ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം. എട്ടു വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്തു. 246 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 9 പന്ത് ബാക്കിനില്‍ക്കേ മറികടന്നു. അഭിഷേക് ശര്‍മയുടെ അവിസ്മരണീയമായ സെഞ്ച്വറിയാണ് ഹൈദരാബാദിന് ജയം നല്‍കിയത്. സണ്‍ റൈസേഴ്‌സിനായി തകര്‍പ്പന്‍ തുടക്കമാണ് ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും നല്‍കിയത്. ആദ്യ പത്ത് ഓവറില്‍ 143 റണ്‍സ് ഹൈദരാബാദ് നേടി. 12.2 ഓവറില്‍ 171 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ഹെഡ് 37 പന്തില്‍ നിന്ന് 66 റണ്‍സ്…

Read More

അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്ന് കാണാതായ 4 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി; കൊണ്ടുപോയത് കൂട്ടിരിപ്പുകാരി

അട്ടപ്പാടി : പാലക്കാട് അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തി. കോട്ടത്തറ ആശുപത്രിയിൽ നിന്നും കാണാതായ നാലുമാസം പ്രായമായ പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. ഇന്ന് ഉച്ച മുതലാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ കണ്ടെത്താനായി ആശുപത്രിയിലും പരിസര പ്രദേശത്തുമായി പൊലീസിന്റെ നേതൃത്വത്തിൽ നീണ്ട പരിശോധനകൾ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ആശുപത്രിയിലുള്ള ആളുകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് അട്ടപ്പാടി ആനക്കൽ ഭാഗത്ത് നിന്ന്…

Read More

ഹരിയാനയില്‍ പെണ്‍സുഹൃത്തിനെ സ്യൂട്ട്‌കേസിലാക്കി ബോയ്‌സ് ഹോസ്റ്റലില്‍ കയറ്റാന്‍ ശ്രമം; പ്ലാനിങ് പൊളിച്ച് സുരക്ഷാ ജീവനക്കാര്‍

      ഹരിയാനയില്‍ ബോയ്‌സ് ഹോസ്റ്റലിലേക്ക് പെണ്‍സുഹൃത്തിനെ സ്യൂട്ട് കേസില്‍ എത്തിക്കാന്‍ ശ്രമം. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് സ്യൂട്ട്‌കേസിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളുടെ കുസൃതിയെന്ന് ഒപി ജിന്‍ഡാല്‍ സര്‍വ്വകലാശാല പി ആര്‍ ഒ പ്രതികരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ വലിയ സ്യൂട്ട്‌കേസ് തുറക്കുന്നതും പെണ്‍കുട്ടിയെ കാണുന്നതുമാണ് വീഡിയോയിലുള്ളത്. കൂട്ടത്തിലുള്ള വിദ്യാര്‍ത്ഥി തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. പെണ്‍കുട്ടി സ്യൂട്ട്‌കേസിലുണ്ട് എന്ന് എങ്ങനെ ഗാര്‍ഡുകള്‍ക്ക് മനസിലായി എന്നത് വ്യക്തമല്ല. ബാഗ് എവിടെയോ ഇടിച്ചപ്പോള്‍ കുട്ടി നിലവിളിച്ചു എന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial