kerala14.in

തൃശൂരിൽ ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമർ ഇടിഞ്ഞു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂർ: വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. ചെറുതുരുത്തി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് മരിച്ചത്. വീട്ടിൽ വളർത്തുന്ന ആടുകൾക്കായി പുല്ല് പറിക്കുന്നതിനിടെയാണ് അപകടം. ആൾതാമസമില്ലാത്ത വീടിന്റെ കാലപ്പഴക്കമുള്ള ചുമർ മഴയിൽ നനഞ്ഞു നിന്നതാണ് അപകടത്തിനു കാരണമായത്. ചെടികൾ വളർന്നു നിന്നതിനാൽ അപകടാവസ്ഥ തിരിച്ചറിയാനും കഴി‍ഞ്ഞില്ല

Read More

കോട്ടയത്ത് മോഷണ കേസ് പ്രതി ജയിൽ ചാടി

കോട്ടയം: കോട്ടയത്തെ ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്ന മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുള്‍ ഇസ്ലാമാണ് ജയില്‍ ചാടിയത്. തിങ്കളാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. പ്രതിക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്.

Read More

സംസ്ഥാന ബിജെപിയിൽ അധികാര തർക്കം; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ ഉയർന്നത് രൂക്ഷവിമർശനങ്ങൾ. മുൻ അധ്യക്ഷന്മാരായ വി. മുരളീധരനെയും കെ. സുരേന്ദ്രനെയും തഴയുന്നു എന്ന വികാരമാണ് യോഗത്തിൽ ശക്തമായ വിമർശനത്തിന് വഴിയൊരുക്കിയത്. കൃഷ്ണദാസ് പക്ഷത്തെ നേതാക്കളെ മാത്രമാണ് പാർട്ടിയുടെ മുഖമായി ഇപ്പോൾ ഉയർത്തിക്കാട്ടുന്നതെന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്തമാണ്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ പാർട്ടിയിലെ പ്രബല വിഭാഗത്തെ തഴയുന്നതിലുള്ള അമർഷം നേതാക്കൾ കോർ കമ്മിറ്റി യോഗത്തിൽ ശക്തമായി തന്നെ പ്രകടിപ്പിച്ചു. തൃശ്ശൂരിൽ നടത്ത നേതൃയോഗവും…

Read More

സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊല്ലം പരവൂർ കൂനയിൽ സുലോചനാഭവനിൽ ശ്യാം ശശിധരൻ(58), ഭാര്യ ഷീന(51) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കല്ലമ്പലം വെയിലൂരിൽ ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഭാഗത്തേക്കു പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും ആറ്റിങ്ങൽ ഭാഗത്തേക്കു പോയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന മകളെ കാണാൻ സ്കൂട്ടറിൽ പോകുകയായിരുന്നു ശ്യാം ശശിധരനും ഭാര്യയും….

Read More

ചോക്ലേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ട നാലു വയസ്സുകാരിയെ മദ്യലഹരിയിലായിരുന്ന പിതാവ് കൊലപ്പെടുത്തി

മുംബൈ: ചോക്ലേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ട നാലു വയസ്സുകാരിയെ മദ്യലഹരിയിലായിരുന്ന പിതാവ് കൊലപ്പെടുത്തി. മഹാരാഷ്ട്ര ലാത്തൂറിലാണ് സംഭവം അരങ്ങേറിയത്. ഇയാൾ മദ്യത്തിന് അടിമയാണെന്നാണ് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ ബാലാജി റാത്തോഡ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ നൽകിയ പരാതിയിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. വധശിക്ഷ നൽകണമെന്ന് ഭാര്യ പൊലീസിനോട് ആവശ്യപ്പെട്ടു. ബാലാജി മദ്യത്തിന് അടിമയായിരുന്നു, ഇത് കുടുംബത്തിൽ പതിവായി വഴക്കുകൾക്ക് കാരണമായിരുന്നു. വഴക്കുകൾ വർധിച്ചതിനെ തുടർന്ന് ഭാര്യ അയാളെ ഉപേക്ഷിച്ച് പോയി. ഉച്ചകഴിഞ്ഞ് മകൾ ചോക്ലേറ്റ്…

Read More

പ്രവാസിയുടെ ഭാര്യയെ ബലാത്സംഗം ചെയ്തു; ബിഎൻപി നേതാവ് ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

ധാക്ക: ഇരുപത്തൊന്നുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് ഫസർ അലി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയാണ് ഫസർ അലി. യുവതിയുടെ വീഡിയോ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ മുറാദ് നഗറിൽ ഈ മാസം 26നാണ് ഹിന്ദു യുവതി ബലാത്സംഗത്തിനിരയായത്. രാമചന്ദ്രപൂർ പച്ചിട്ട ഗ്രാമത്തിലെ പ്രാദേശിക നേതാവാണ് മുപ്പത്തെട്ടുകാരനായ ഫസർ അലി. സംഭവദിവസം ഇയാൾ യുവതിയുടെ പിതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ്…

Read More

ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് കെഎസ്എഫ്ഇയിൽ നിന്നും  ചിട്ടിതുക കൈക്കലാക്കിയ കളക്ഷൻ ഏജൻ്റ് അറസ്റ്റിൽ

തിരുവനന്തപുരം: ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി തുക കൈക്കലാക്കി. കളക്ഷൻ ഏജന്റ് അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട കെഎസ്എഫ്ഇയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. കള്ളിക്കാട് മൈലക്കര സ്വദേശി 30 കാരനായ അഭിജിത് ആണ് പിടിയിലായത്. 2024 ജൂലൈ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഭിജിത്ത്, സാം രാജ്, ചിട്ടി അംഗമായ ശരണ്യ ജയൻ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കള്ളിക്കാട് സ്വദേശിയായ വിഷ്ണുവിന്റെ പാസ്ബുക്കും തവണ തുകയും കൈക്കലാക്കിയായിരുന്നു തട്ടിപ്പ്…

Read More

നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; പ്രതികൾ റിമാൻ്റിൽ

തൃശൂരിൽ മൂന്ന് വർഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാൻ്റിൽ. 14 ദിവസത്തേക്കാണ്   റിമാൻ്റ് ചെയ്തത്.സംഭവത്തിൽ നിർണായക തെളിവുകൾ ശേഖരിച്ച് ഫൊറൻസിക് സംഘം നിർണായ തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കുട്ടിയെ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്നാണ് അനീഷ പൊലീസ് നൽകിയ മൊഴി.തൃശൂർമെഡിക്കൽ കോളജിലെ ഫൊറൻസിക് മേധാവി ഡോക്ടർ ഉന്മഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിർണായ തെളിവുകൾ ശേഖരിച്ചത്. 2021ൽ നടന്ന ആദ്യ കുഞ്ഞിന്റെ…

Read More

വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനില്‍ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാര്‍ പണികള്‍ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ കിടപ്പുമുറി…

Read More

റെയിൽവേ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

കൊച്ചി: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നത്. ടിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്കുള്ള അനിശ്ചിതത്വം നീക്കുന്നതിനായാണ് പുതിയ നടപടിയെന്ന് റെയിൽവേ അറിയിച്ചു.        ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് പുറപ്പെടേണ്ട ട്രെയിനുകളിലെ ചാർട്ട് തലേന്ന് രാത്രി 9 മണിക്ക് പ്രസിദ്ധീകരിക്കും. പുതിയ മാറ്റങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് റെയിൽവേ മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial