Headlines

kerala14.in

കൊച്ചു സ്റ്റീഫനായി പ്രണവ് മോഹൻലാൽ ; സസ്പെൻസ് പൊളിച്ച് പൃഥ്വിരാജ്

       എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലം അഭിനയിച്ചത് പ്രണവ് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരനും സംഘവും. ചിത്രത്തിലെ സസ്പെൻസ് അതിഥിവേഷമായിരുന്ന പ്രണവിന്റെ സാന്നിധ്യം ക്യാരക്റ്റർ പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നില്ല. 15 ആമത്തെ വയസിൽ ഫാദർ നെടുമ്പള്ളിയുടെ അരികിൽ നിന്നും കാണാതായ സ്റ്റീഫൻ നെടുമ്പള്ളി, പിന്നീടുള്ള 26 വർഷങ്ങൾ എവിടെയായിരുന്നുവെന്നൊരു ചോദ്യം ലൂസിഫർ എന്ന ചിത്രത്തിൽ ഉയരുന്നുണ്ട്. അതിനുള്ള ഉത്തരമായിട്ടായിരുന്നു എമ്പുരാനിൽ ബോംബെ അധോലോകത്തേയ്ക്ക് പ്രവേശിക്കുന്ന യുവാവായ സ്റ്റീഫന്റെ രൂപത്തിൽ പ്രണവ് മോഹൻലാൽ…

Read More

അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകനും മരുമകളുമടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ മകന്‍ അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകനും മരുമകളുമടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. തലയ്ക്കും അടിവയറിലും പരിക്കേറ്റ വീട്ടമ്മ രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ രതിയുടെ മകന്‍ രതിന്‍, ഭാര്യ ഐശ്വര്യ, ഭര്‍ത്താവ് ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെയാണ് ബാലുശ്ശേരി പോലീസ് കേസെടുത്തത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകന്‍ അമ്മയെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് രതിന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. സ്വത്തുക്കള്‍…

Read More

ലഹരി ഉപയോഗിക്കുന്ന ജീവനക്കാരെ പിരിച്ചുവിടുന്ന പദ്ധതിയുമായി സ്വകാര്യ സ്ഥാപനങ്ങൾ

തിരുവനന്തപുരം: രാസലഹരി ഉപയോഗിക്കുന്ന ജീവനക്കാരെ പിരിച്ചു വിടാനുള്ള പദ്ധതിയുമായി സ്വകാര്യ സ്ഥാപനങ്ങൾ. കേരള പോലീസുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ജീവനക്കാർക്കിടയിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തിയാൽ പിരിച്ചു വിടാനുള്ള നടപടികൾ ആരംഭിക്കും. ജീവനക്കാരുടെ രക്തം – മുടി എന്നിവയുടെ പരിശോധനയിലൂടെ രാസലഹരി ഉപയോഗം തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് തീരുമാനം. പദ്ധതിയുമായി സഹകരിക്കുമെന്ന് ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും അറിയിച്ചുവെന്ന് ദക്ഷിണമേഖല ഐജി എസ്.ശ്യാംസുന്ദർ പറഞ്ഞു. സംസ്ഥാനത്ത് രാസലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ 70 ശതമാനവും മെച്ചപ്പെട്ട ശമ്പളത്തോടെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി…

Read More

വഖ്ഫ് ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു; പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു.കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ബില്ല് അവതരിപ്പിച്ചത്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ഒരു പാര്‍ലമെന്ററി പാനല്‍ നടത്തിയ ഏറ്റവും വലിയ പ്രക്രിയയാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) കൂടിയാലോചന പ്രക്രിയയെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് കിരണ്‍ റിജിജു പറഞ്ഞു. 97.27 ലക്ഷത്തിലധികം നിവേദനങ്ങളും മെമ്മോറാണ്ടങ്ങളും ഭൗതികമായും ഓണ്‍ലൈന്‍ ഫോര്‍മാറ്റുകളിലൂടെയും ജെപിസി സ്വീകരിച്ചതായും റിപോര്‍ട്ട് അന്തിമമാക്കുന്നതിന് മുമ്പ് ജെപിസി അവ ഓരോന്നും പരിശോധിച്ചതായും കിരണ്‍ റിജിജു പറഞ്ഞു. 25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ…

Read More

മുംബൈ വിമാനത്താവളത്തിൽ 3 കോടിയുടെ കഞ്ചാവുമായി മലയാളി പിടിയിൽ; ബാങ്കോക്കിൽ നിന്ന് കഞ്ചാവ് എത്തിച്ചത്

മുംബൈ: ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ മലയാളി കഞ്ചാവുമായി പിടിയിൽ. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫിനെയാണ് കസ്റ്റംസ് വകുപ്പിൻ്റെ എയർ ഇൻ്റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ മൂന്ന് കോടി രൂപയാണ് ഇതിൻ്റെ വില. വിമാനത്താവളത്തിലെത്തിയ യുവാവിൻ്റെ നീക്കങ്ങളിൽ ഇതോടെയാണ് തൻ്റെ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് അയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഷരീഫിൻ്റെ പിന്നിലുള്ള കണ്ണുകളെ കണ്ടെത്താൻ മഹാരാഷ്ട്ര പോലീസ് അന്വേഷണം തുടങ്ങി.

Read More

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ ഇരുപത്തൊന്നു വയസുകാരനെ പോലീസ് പിടികൂടി

ഒറ്റപ്പാലം: കൂനത്തറയിൽ കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ ആളെ ഷോർണൂർ പൊലീസ് പിടികൂടി. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂനത്തറ സ്വദേശിയായ ക്രിസ്റ്റി (21) കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയതെന്ന് കണ്ടെത്തി. പൂരാഘോഷവുമായി ബന്ധപ്പെട്ടാണ് 15 വയസുകാരായ രണ്ടു വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകിയത്. അമിതമായ അളവിൽ മദ്യം കഴിച്ച രണ്ടു വിദ്യാർഥികൾക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ഇതേ തുടർന്ന് അബോധാവസ്ഥയിൽ റോഡിൽ തളർന്നുവീണ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാൾ വാണിയംകുളത്തെ…

Read More

ഗര്‍ഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം; ‘അഖില്‍ സ്ഥിരം മദ്യപാനി, താലിമാലയടക്കം വിറ്റു, കൂടുതല്‍ ആരോപണവുമായി കുടുംബം

കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ ഗ‍ർഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അമിത സണ്ണിയുടെ കുടുംബം ഭർത്താവ് അഖില്‍ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുമായിരുന്നെന്ന് അമിതയുടെ അമ്മ എല്‍സമ്മ. ഇതുവരെയും മകള്‍ ഇക്കാര്യങ്ങളൊന്നും പുറത്ത് പറഞ്ഞിരുന്നില്ല. അമിതയുടെ സ്വർണവും പണവുമെല്ലാം നഷ്ടപ്പെട്ടെന്നും എല്‍സമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകള്‍ ഒന്നും പറയാറില്ല. അവള്‍ ഒരിക്കലും ചിരിക്കുന്നതോ സന്തോഷിക്കുന്നതോ കണ്ടിട്ടില്ല. മദ്യപാനവും അനാവശ്യ കൂട്ടുകെട്ടുമായിരുന്നു അഖിലിന്‍റെ പ്രശ്നം. കൊടുത്ത സ്വര്‍ണങ്ങളൊന്നുമില്ല. അവള്‍ ജോലി ചെയ്തുണ്ടാക്കിയ പൈസയുമില്ല. അവള്‍ പ്രശ്നങ്ങളൊന്നും…

Read More

കൊല്ലത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം: കൊല്ലം പെരുമണിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പെരുമൺ അമ്പലത്തിന് സമീപമുള്ള റെയിൽവേ അടിപ്പാതയ്ക്ക് മുകളിലെ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടത്. പെരുമൺ കോട്ടമലയിൽ വീട്ടിൽ അഭിലാഷ് (39), ഭാര്യ അശ്വതി (37) എന്നിവരാണ് മരിച്ചത്. അഞ്ചാലുമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Read More

നിയന്ത്രണം വിട്ട ആഢംബര കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം.

ചെന്നൈ: നിയന്ത്രണം വിട്ട ആഢംബര കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. കന്യാകുമാരി തക്കലക്ക് സമീപമാണ് അപകടം ഉണ്ടായത്. തക്കല മുട്ടയ്‌ക്കാട് സ്വദേശി ആരോഗ്യ (47) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്ക് ആയിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ചായ കുടിച്ചുകൊണ്ടിരുന്നവർക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കടയിലുണ്ടായിരുന്ന ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. കടയിൽ നിന്നിരുന്ന ആരോഗ്യയുടെ നേരെ കാർ പാഞ്ഞ് വന്ന് ഇടിക്കുകയായിരുന്നുവെന്ന് കടയുടമ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ…

Read More

അന്യ ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച യുവതിയെ സഹോദരൻ തലയ്ക്കടിച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെയാണ് സഹോദരൻ തലയ്ക്കടിച്ച് കൊന്നത്. തമിഴ്നാട്ടിലാണ് സംഭവം. തിരുപ്പൂർ പല്ലടത്താണ് ക്രൂര കൊലപാതകം നടന്നത്. 22 വയസുള്ള വിദ്യയാണ് കൊല്ലപ്പെട്ടത്. ഇതര ജാതിക്കാരനായ യുവാവുമായി ഉണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധത്തെ കുടുംബം എതിർത്തിരുന്നു. യുവാവിനും കുടുംബത്തിന്റെ ഭീഷണി ഉണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം ആരും അറിയാതെ മൃതദേഹം മറവു ചെയ്യുകയായിരുന്നു. തുടർന്ന് കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. വിദ്യയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial