Headlines

kerala14.in


’40 വർഷത്തെ സിനിമാ തിയ്യേറ്റർ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ’: എമ്പുരാനെക്കുറിച്ച് ലിബര്‍ട്ടി ബഷീര്‍

തലശ്ശേരി: മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രം തീയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നത് സാക്ഷ്യപ്പെടുത്തുകയാണ് തീയറ്റര്‍ ഉടമയും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് ബഷീര്‍ ഈകാര്യം പറയുന്നത്.റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തീയ്യേറ്ററിലും ഹൗസ്ഫുൾ ഷോയാണ് നടന്ന് പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള  ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്, എന്നാണ് ലിബര്‍ട്ടി ബഷീറിന്‍റെ പോസ്റ്റ്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം എന്റെ നാൽപ്പത്…

Read More

വിര്‍ച്വല്‍ അറസ്റ്റ്; 80 കാരനെ കബളിപ്പിച്ച് 30 ലക്ഷം തട്ടിയ മലപ്പുറം സ്വദേശികള്‍ പിടിയിൽ

കൊച്ചി : കള്ളപ്പണം വെളുപ്പിക്കാന്‍ ആധാര്‍ കാര്‍ഡുപയോഗിച്ചെന്ന് ഭീഷണിപ്പെടുത്തി വയോധികനെ വിര്‍ച്വല്‍ അറസ്റ്റ് ചെയ്ത് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍. കൊണ്ടോട്ടി മേലങ്ങാടി പാണ്ടികശാല വീട്ടില്‍ ഫയീസ് ഫവാദ് (21), മോങ്കം പൂളക്കുന്നന്‍ വീട്ടില്‍ അസിമുല്‍ മുജസ്സീന്‍ (21) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബറിലാണ് തട്ടിപ്പ് നടത്തിയത്. പനമ്പിള്ളി നഗര്‍ സ്വദേശിയായ 80- കാരന്റെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ കാര്‍ ബെംഗളൂരുവില്‍ അപകടമുണ്ടാക്കിയെന്നും ബെംഗളൂരു…

Read More

അച്ഛന്‍ കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട 15 കാരി മരിച്ചു

         പത്തനംതിട്ട വലഞ്ചുഴിയില്‍ അച്ഛന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട 15 കാരി മരിച്ചു. അഴൂര്‍ സ്വദേശി ആവണി ആണ് മരിച്ചത്. പുഴയില്‍ നിന്ന് കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. പിതാവിനൊപ്പം നടക്കുമ്പോള്‍ നടപ്പാലത്തില്‍ നിന്ന് കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. പുഴയില്‍ വീണ അച്ഛനും ഒപ്പം ഉണ്ടായിരുന്ന ആളും നീന്തി കയറി. പെണ്‍കുട്ടിക്കായി ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലാലാണ് രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവര്‍. സംഭവത്തില്‍ അസ്വഭാവികതയുണ്ടോ എന്നതുമായി ബന്ധപ്പെട്ട് പൊലീസ്…

Read More

ന്യൂനപക്ഷവർഗീയതയെയും ഭൂരിപക്ഷ വർഗീയതയേയും ഒരേസമയം എതിർക്കണമെന്ന് സിപിഎം

മധുര: ന്യൂനപക്ഷവർഗീയതയെയും ഭൂരിപക്ഷ വർഗീയതയേയും ഒരേസമയം എതിർക്കണമെന്ന് സിപിഎം. മധുരയിൽ 24-ാം പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാനിരിക്കുന്ന കരട് രാഷ്ട്രീയ അവലോകന രേഖയിലാണ് പാർട്ടി ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളം ഉൾപ്പെടെയുള്ള പാർട്ടി ശക്തികേന്ദ്രങ്ങളിൽ സംഘപരിവാർ ശക്തിയാർജ്ജിച്ചത് തങ്ങളുടെ ചെലവിലാണെന്നും അവലോകന രേഖയിൽ സ്വയംവിമർശനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ മതബോധം വർധിച്ചുവരുന്ന കാലത്ത് മതേതര ബോധം പ്രചരിപ്പിക്കാൻ പാർട്ടി മുൻകൈ എടുക്കണമെന്നും രേഖയിൽ പറയുന്നു. പശ്ചിമ ബംഗാളിലും തൃപുരയിലും മാത്രമല്ല, കേരളത്തിലും ബിജെപി ശക്തിപ്രാപിക്കുകയാണെന്ന് സിപിഎം വിലയിരുത്തുന്നു. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ…

Read More

തിരുവനന്തപുരം നഗരത്തിൽ ഏപ്രിൽ രണ്ടു മുതൽ നാലുവരെ ജല വിതരണം മുടങ്ങും

    തിരുവനന്തപുരം : തിരുവനന്തപുരം വാട്ട‍ർ അതോറിറ്റിയുടെ, അരുവിക്കരയില്‍ നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന, ട്രാന്‍സ്മിഷന്‍ മെയിനിലെ പി.ടി.പി. വെന്‍ഡിങ്‌ പോയിന്റിനു സമീപമുള്ള കേടായ ബട്ട‍ർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പി.ടി.പി. നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ്‌ സോണിലേക്കുള്ള ജല ലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട്‌ കരമന ശാസ്ത്രി നഗര്‍ അണ്ട‍ർപാസിന് അടുത്തുള്ള ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈൻമെന്റ് മാറ്റിയിടുന്ന പ്രവൃത്തി…

Read More

തിരുവനന്തപുരം സിവിൽ സ്റ്റേഷൻ ഇനി ഹരിത ഓഫീസ്

        തിരുവനന്തപുരം : തിരുവനന്തപുരം സിവില്‍ സ്റ്റേഷനെ ഹരിത ഓഫീസായി പ്രഖ്യാപിച്ചു. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 22 ഓഫീസുകളും ഹരിതപെരുമാറ്റച്ചട്ടം പാലിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ എ ഗ്രേഡ് നല്‍കിയാണ് ഹരിതകേരളം മിഷന്‍ പ്രഖ്യാപനം നടത്തിയത്.കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 22 ഓഫീസുകളും ഹരിതപെരുമാറ്റച്ചട്ടം പാലിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ എ ഗ്രേഡ് നല്‍കിയാണ് ഹരിതകേരളം മിഷന്‍ പ്രഖ്യാപനം നടത്തിയത്. ഹരിതപെരുമാറ്റച്ചട്ടത്തിന്റെ 17 ശുചിത്വമാനദണ്ഡങ്ങള്‍ പാലിച്ചാണ് കളക്ടറേറ്റിലെ ഓഫീസുകള്‍ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളും മറ്റും പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും പ്ലാസ്റ്റിക് ബോട്ടിലുകളും പ്രകൃതിയെ…

Read More

പൊട്ടിയ മുൻ ഗ്ലാസുമായി സർവീസ് നടത്തി കെഎസ്ആർടിസി ബസ്, എംവിഡിയുടെ ശ്രദ്ധയിപെട്ടപ്പോൾ കിട്ടി പണി

        പത്തനംതിട്ട : പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആർടിസി ഓർഡിനറി ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയത് ശ്രദ്ധയിൽ പെട്ടതോടെ 250 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. എന്നാൽ കെഎസ്ആര്‍ടിസി ഇതുവരെ പിഴ അടച്ചിട്ടില്ല. കെഎസ്ആർടിസി എംഡിയുടെ പേരിലാണ് നോട്ടീസ്. അതേസമയം, നടപടി വന്നതിന്റെ അടുത്ത ദിവസം തന്നെ മുൻവശത്തെ…

Read More

ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി യുവാവ്; രഹസ്യവിവരം കിട്ടി, കാറിൽ 4 പേർ എംഡിഎംഎയുമായി പിടിയിൽ

          തിരുവനന്തപുരം : ബെംഗളൂരുവിൽ നിന്ന് വിമാനമാർഗ്ഗം എംഡിഎംഎ എത്തിച്ച നാലുപര്‍ പിടിയിൽ. ആറ്റിങ്ങലിൽ വച്ച് റൂറൽ ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്. അയിരൂർ സ്വദേശികളായ ഹാർമിൻ, കിഴക്കേപ്പുറം സ്വദേശികളായ അൽ അമീൻ (28), ആദിത്യൻ, അൽ അമീൻ (21) എന്നിവരാണ് പിടിയിലായത്. ഹാർമനാണ് ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ എത്തിച്ചത്. മറ്റു മൂന്നുപേർ ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

Read More

സി പി എം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫീസർ നാളെ മുതൽ ജോലിയിൽ പ്രവേശിക്കും.

പത്തനംതിട്ട: സി പി എം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫീസർ നാളെ മുതൽ ജോലിയിൽ പ്രവേശിക്കും. അണികളിൽ നിന്ന് പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന് ഏരിയാ സെക്രട്ടറി എം വി സഞ്ജു ഉറപ്പു നൽകിയതോടെയാണ് നാളെ മുതൽ ജോലിയിൽ പ്രവേശിക്കുമെന്ന് ജോസഫ് ജോർജ് പറഞ്ഞത്. നികുതി കുടിശ്ശിക അടയ്ക്കാമെന്നും ഏരിയാ സെക്രട്ടറി അറിയിച്ചെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. നികുതി കുടിശ്ശിക ചോദിച്ചതിന് ഓഫീസിൽ കയറി വെട്ടുമെന്ന ഏരിയാ സെക്രട്ടറിയുടെ ഭീഷണി വിവാദമായിരുന്നു. ഭീഷണിക്ക് പിന്നാലെ…

Read More

പിക്കപ്പ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം

പാലക്കാട്: പിക്കപ്പ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി മുതുതലയിലാണ് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ സംഭവം നടന്നത്. മുതുതല കൊട്ടിയാട്ടുപറമ്പിൽ 75 കാരനായ വേലായുധനാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ വേലായുധനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial