പാലക്കാട് റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ
പാലക്കാട്: മണ്ണൂർ കമ്പനിപ്പടിയിൽ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ. കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുൺ (30) ആണ് മങ്കര പൊലീസിന്റെ പിടിയിലായത്. ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ കടയുടെ പൂട്ട് പൊളിച്ചാണ് സൈനികൻ മോഷണം നടത്തിയത്. 400 കിലോ റബ്ബർ ഷീറ്റും അടക്കയുമാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രിയോടെ തന്‍റെ ഓൾട്ടോ കാറിലെത്തിയ പട്ടാളക്കാരൻ കടയ്ക്ക് സമീപത്തെത്തി. പിന്നീട് പൂട്ടുപൊളിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണ മുതൽ പിറ്റേ ദിവസം മറ്റൊരു കടയിൽ…

