മാസപ്പിടിക്കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണക്കും നോട്ടീസ് നൽകാൻ കോടതി ഉത്തരവ്
കൊച്ചി: മാസപ്പിടിക്കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണക്കും നോട്ടീസ് നൽകാൻ കോടതി ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മാധ്യമപ്രവർത്തകനായ അജയനാണ് ഹർജിക്കാരൻ. ഹർജി വേനലവധിക്ക് ശേഷം മെയ് 27 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു. കേസിൽ എതിർ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മകൾ വീണ ടി, സിഎംആർഎൽ കമ്പനി അധികൃതരടക്കം എല്ലാവർക്കും നോട്ടീസ് അയക്കാനാണ് കോടതി ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, സിഎംആർഎൽ കമ്പനി, കേന്ദ്രസർക്കാർ…

