kerala14.in

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തലിന് തിരിച്ചടി; ജാമ്യം നിഷേധിച്ച് കോടതി

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്ക് തിരിച്ചടി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചു ജസ്റ്റിസ് അരുന്ധതി ദിലീപ് ആണ് ജാമ്യഹർജിയില്‍ ഉത്തരവിട്ടത്. വിധിക്കെതിരെ പ്രതിഭാഗം തിങ്കളാഴ്‌ച അപ്പീല്‍ നല്‍കും. ഇന്നലെ അടച്ചിട്ട കോടതി മുറിയില്‍ രണ്ട് മണിക്കൂർ വിശദമായ വാദം കേട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി എം ജി ദേവിയാണ് ഹാജരായത്. രാഹുലും യുവതിയുമായി പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പ്രതിഭാഗം ഹാജരാക്കി. എന്നാല്‍, പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ട് ജാമ്യം നിഷേധിക്കുകയായിരുന്നു….

Read More

പുളിമാത്ത് സ്വദേശി ബഹ്‌റൈനിൽ മരിച്ചു

കാരേറ്റ്: പുളിമാത്ത് തെങ്ങുംകോണം ഷിജിഭവനിൽ ഡി. ഷൈജു (43) ബഹ്‌റൈനിൽ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബഹ്റിനിലെ ജോലിസ്ഥലത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ച്  പൊതുദർശനത്തിന് ശേഷം 8.30-ന് പോത്തൻകോട് നന്നാട്ടുകാവ് കുഴിവിള വീട്ടിൽ സംസ്കാരം നടത്തി.ഭാര്യ ശ്രീക്കുട്ടി. മക്കൾ: സൗപർണ്ണിക, ആദിത്യൻ.

Read More

വോട്ടര്‍ പട്ടികയില്‍ വര്‍ഷങ്ങളായി ഉള്ളവര്‍ പൗരന്മാരാണെന്ന് കരുതാനാവില്ലേ? തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് സുപ്രിംകോടതി

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹരജികളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് സുപ്രിംകോടതി. പലതവണ വോട്ടര്‍ പട്ടിക പുതുക്കലുകള്‍ക്ക് വിധേയരായി, വര്‍ഷങ്ങളായി വോട്ട് രേഖപ്പെടുത്തി പട്ടികയില്‍ തുടരുന്നവരെ ഇന്ത്യക്കാരാണെന്ന് സ്വാഭാവികമായി അനുമാനിക്കാനാവില്ലേയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജിക്കാര്‍ ഉന്നയിച്ച ഈ അടിസ്ഥാനപരമായ ചോദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ മറവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘സമാന്തര എന്‍ആര്‍സി’ നടപ്പാക്കുകയാണെന്ന ഹരജിക്കാരുടെ വാദം കമ്മീഷന്‍…

Read More

കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

നാവായിക്കുളത്ത് ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാർഥികൾ. 42 വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച പുലർച്ചെ 3.30-ഓടെയാണ് അപകടമുണ്ടായത്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ പഠനാവശ്യത്തിനായി പോകുന്നതിനിടെയാണ് അപകടം. റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

കൊല്ലത്ത് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ലൈംഗികാതിക്രമം; 53കാരൻ പിടിയിൽ

     കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വയല അജ്മൽ മൻസിലിൽ സുലൈമാൻ (53) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. യുവതി വീട്ടിൽ തനിച്ചായിരുന്ന സമയം നോക്കി മദ്യപിച്ചെത്തിയ സുലൈമാൻ അതിക്രമിച്ചു കയറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതിയുടെ ഭർത്താവും ബന്ധുക്കളും കടയ്ക്കൽ പോലീസിൽ…

Read More

അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

  കണ്ണൂർ : കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ ചെണ്ടയാട് സ്വദേശിനിയും പാട്യം വെസ്റ്റ് യു.പി സ്കൂൾ അധ്യാപികയുമായ  അഷിക ആണ് മരിച്ചത്. 31 വയസായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന്  അഷികയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടം ഉദ്ഘാടനം ജനുവരി 24 ന്

    തിരുവനന്തപുരം: കേരളത്തിന്‍റെ അഭിമാന പദ്ധതി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാതയുടെയും ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ച് നടക്കും.ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി…

Read More

“വർഗീയ ഫാസിസത്തിനെതിരെ മാനവികതയുടെ പക്ഷമാകാം” ; എ ഐ വൈ എഫ് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

വെമ്പായം: “വർഗീയ ഫാസിസത്തിനെതിരെ മാനവികതയുടെ പക്ഷമാകാം” എന്ന മുദ്യാവാക്യമുയർത്തി എഐവൈഎഫ് മെമ്പർ ഷിപ്പ് ക്യാമ്പയിന് തുടക്കമായി. തിരുവനന്തപുരം ജില്ലാതല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കൊഞ്ചിറയിൽ ദേശീയ കമ്മിറ്റി അംഗം വിനീത വിൻസെന്റ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മെന്റലിസ്റ്റ് സുജിത്ത് മെമ്പർഷിപ്പ് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അനുജ എ ജി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം രാഹുൽ, എഐവൈഎഫ്…

Read More

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

    മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. പുരസ്‌കാരം 2026 ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. 2017ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്‌സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍…

Read More

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; മഹിളാ കോണ്‍ഗ്രസ് നേതാവ് രജിത പുളിക്കലിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ മഹിളാ കോണ്‍ഗ്രസ് നേതാവ് രജിത പുളിക്കലിനെ പോലീസ് അറസ്റ്റ് ചെയ്‌തു. പത്തനംതിട്ട സൈബര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ് കേസ്. കേസെടുത്തതിന് പിന്നാലെ രജിത പുളിക്കല്‍ ഒളിവിൽ പോയിരുന്നു. കോട്ടയത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റിലായത്.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസിനെ സമീപിച്ചതിന് പിന്നാലെ അതിജീവിതയുടെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തി രജിത പുളിക്കല്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial