
യുവാവിനെ കൊന്ന് മലിനജല ടാങ്കിൽ തള്ളി സുഹൃത്ത്
മംഗളൂരു: പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ കൊന്ന് മലിനജല ടാങ്കിൽ തള്ളി സുഹൃത്ത്. മാൾഡ ജില്ലയിൽ രതുവ പറംപൂർ സ്വദേശി ഭൂദേവ് മണ്ഡലിന്റെ മകൻ 27 കാരനായ മുകേഷ് മണ്ഡലാണ് കൊല്ലപ്പെട്ടത്. മംഗളൂരു സൂറത്ത്കലിലെ മൂക് റോഹൻ എസ്റ്റേറ്റ് എന്ന ലേഔട്ടിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട മുകേഷ്. യുവാവിന്റെ അഴുകിയ മൃതദേഹം മംഗളൂരു സൂറത്ത്കലിലെ മലിനജല ശുദ്ധീകരണ ടാങ്കിനുള്ളിൽ കണ്ടെത്തി. സംഭവത്തിൽ സുഹൃത്ത്, 30 കാരനായ ലക്ഷ്മൺ മണ്ഡൽ എന്ന ലഖാനെ…