Headlines

kerala14.in

‘ഭരണഘടനയുടെ പ്രചോദനം മനുസ്മൃതിയല്ല, ആര്‍എസ്എസ് ഭരണഘടന കത്തിച്ചവര്‍’; ദത്താത്രേയ ഹൊസബാലെയ്ക്ക് കോണ്‍ഗ്രസിന്റെ മറുപടി

ആര്‍എസ്എസ് ഒരിക്കലും ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടില്ല. 1949 നവംബര്‍ 30 മുതല്‍ ഡോ. അംബേദ്കര്‍, നെഹ്റു, ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികളെ നിരന്തരം വിമര്‍ശിച്ചവര്‍ ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കണം എന്ന ആര്‍എസ്എസ് ആവശ്യം ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്. ഭരണ ഘടനയുടെ അന്തസത്ത ഇല്ലാത്താക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. ഭരണ ഘടനയുടെ ആത്മാവിനെ കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ പ്രതികരണങ്ങളെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അടിയന്തരാവസ്ഥക്കാലത്താണ് ഇന്ത്യന്‍ ഭരണഘടനയില്‍ സോഷ്യലിസം, മതേതരത്വം…

Read More

‘ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ല മക്കളെ സ്കൂളിൽ അയക്കുന്നത്’; സൂംബ ഡാന്‍സ് പദ്ധതിയ്ക്കെതിരെ അധ്യാപകനായ വിസ്ഡം മുജാഹിദിൻ നേതാവിന്‍റെ പോസ്റ്റ് വിവാദത്തിൽ

സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്‍ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്. തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇതിന്റെ പേരിലുണ്ടാകുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍…

Read More

ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം

കൊച്ചിയിൽ ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം. ജസ്റ്റിസ് എ ബദറുദീൻ്റെ കളമശ്ശേരി പത്തടിപ്പാലത്തെ വീട്ടിൽ തിങ്കളാഴ്ചയാണ് മോഷണം നടന്നത്. 6 ഗ്രാം തൂക്കം വരുന്ന ഒരു ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടതായി പോലീസിന് നൽകിയ പരാതിയിലുണ്ട്. കവർച്ച നടന്നതിൻ്റെ ലക്ഷണങ്ങൾ ഒന്നും വീട്ടിലില്ല. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതിലുള്‍പ്പെടെ പൊലീസിന് സംശയമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് മോഷണം നടന്നത്. തുടർന്ന് എ ബദറുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറി കളമശേരി പൊലീസിൽ പരാതി നൽകി. സ്വർണം നഷ്ടമായ പരാതിയിൽ കളമശേരി പൊലീസ്…

Read More

ബയോളജി പാഠഭാഗങ്ങൾ പഠിപ്പിക്കാൻ പശുവിന്റെ തലച്ചോറുമായി ക്ലാസിലെത്തി, പ്രതിഷേധവുമായി നാട്ടുകാർ; അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

ഹൈദരാബാദ്: സ്കൂളിലെ ബയോളജി പാഠഭാഗങ്ങൾ പഠിപ്പിക്കാൻ അദ്ധ്യാപിക എത്തിയത് പശുവിന്റെ തലച്ചോറുമായി. ക്‌ളാസിലെ പല കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടായതിന് പിന്നാലെ നാട്ടുകാരടക്കം പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ അദ്ധ്യാപികയെ സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തു. തെലങ്കാനയിലെ വിക്രാബാദ് ജില്ലയിലെ ജില്ലാ പരിഷദ് വനിതാ സ്‌കൂൾ അധ്യാപികയെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പശുവിന്റേതെന്ന് ആരോപിക്കപ്പെടുന്ന തലച്ചോറുമായി കുട്ടികൾക്ക് ക്‌ളാസെടുക്കാനെത്തിയ അധ്യാപികയ്ക്ക് എതിരെയാണ് ആരോപണം. ചൊവ്വാഴ്ചയായിരുന്നു സംഭവം. ബയോളജി പാഠഭാഗങ്ങൾ പഠിപ്പിക്കാനാണ് അധ്യാപിക ഇത്തരത്തിൽ പശുവിന്റെ തലച്ചോർ കൊണ്ടുവന്നത്. മനുഷ്യന്റെ തലച്ചോറിനെപ്പറ്റി…

Read More

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു

പാലക്കാട് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു.ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാവിലെ 10 മണിക്ക് ശേഷമാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. അഞ്ചു സെന്റീമീറ്റർ വീതമാണ് ഓരോ ഷട്ടറും തുറന്നത്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് ഷട്ടറുകൾ തുറക്കുന്നത് നിലവിൽ 111. 24 മീറ്ററാണ് മലമ്പുഴ ഡാമിൻ്റെ ജലനിരപ്പ് .115.06 മീറ്റർ വരെ ജലം സംഭരിക്കാൻ കഴിയും.ഡാം തുറന്നതിന് പിന്നാലെ കൽപാത്തി,ഭാരതപ്പുഴ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വയനാട് ബാണാസുര സാഗർ ഡാമും ഇന്ന് തുറന്നു. ആദ്യഘട്ടത്തിൽ ഒരു ഷട്ടർ പത്തു…

Read More

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിയിലാണ് വി എസ്. ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നെന്ന് ഡോക്ടർമാർ അറിയിക്കുന്നു. വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയാണെന്നാണ് ഡോക്ർമാർ ഇന്നലെ അറിയിച്ചത്. വിദഗ്‌ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘമാണ് വിഎസിനെ…

Read More

തൃശ്ശൂർ കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്.കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കൊടകര ടൗണിൽ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകർന്നുവീണത്. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. കെട്ടിടത്തിൽ 17 പേരാണ് താമസിച്ചിരുന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ്…

Read More

ഹിമാചലിൽ മേഘവിസ്ഫോടനത്തിൽ മരണം 5 ആയി

ഹിമാചലിൽ മേഘവിസ്ഫോടനത്തിൽ മരണം 5 ആയി ഉയർന്നു. ധർമ്മശാല, കുളു എന്നീ ജില്ലകളിളായി 5 മേഘ വിസ്ഫോടനങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ധർമ്മശാലയിൽ കാണാതായ പത്തു തൊഴിലാളികളിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി, ബാക്കിയുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുന്നു. സത്ലജ്, ബിയാസ് നദികളിലെ ജലനിരപ്പ് ഉയർന്നതോടെ നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി. നദി കരകവിഞ്ഞൊഴുകിയതോടെ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളുണ്ടായതായും റിപ്പോർട്ടുണ്ട്. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു കനത്ത മഴയെത്തുടർന്ന് നദികളും അരുവികളും അതിവേഗം…

Read More

കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടം

തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

Read More

കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം സ്വീകരിക്കില്ല; മുൻ നിലപാടിൽ മാറ്റമില്ലെന്ന് എം സ്വരാജ്

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഉപന്യാസത്തിനുള്ള എൻഡോവ്മെൻ്റ് നിരസിച്ച് എം സ്വരാജ്. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും ഈ പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്ന് മുഴുവൻ പാർട്ടി യോഗത്തിലായതിനാൽ ഇപ്പോഴാണ് അവാർഡ് വിവരം അറിഞ്ഞതെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്കിലാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്മെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്. പതിനായിരം രൂപയാണ് സമ്മാനത്തുക. ഇന്ന് വൈകിട്ടാണ് സാഹിത്യ അക്കാദമിയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial