kerala14.in

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും കോടതി വിമര്‍ശനമുന്നയിച്ചു. കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളതെന്നും ഉറങ്ങുകയാണ് പതിവെന്നും കോടതി വിമര്‍ശിച്ചു. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും…

Read More

ലേണേഴ്സ് ടെസ്റ്റിൽ തട്ടിപ്പ്, കോപ്പിയടി; പരീക്ഷാരീതി പരിഷ്‌കരിക്കാൻ ആലോചന

മോട്ടോർ വാഹന വകുപ്പിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ‌് ടെസ്റ്റിൽ പരീക്ഷാർഥികൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ക്രമക്കേട് നടത്തുന്നതായി കണ്ടെത്തൽ ആർ ടി ഓഫീസുകളിൽ നടത്തുന്ന ഓൺലൈൻ ടെസ്റ്റിലാണു പരീക്ഷാർഥികൾ ക്രമക്കേട് നടത്തുന്നതായി കണ്ടെത്തിയത്. കംപ്യൂട്ടർ സ്ക്രീനിൽ വരുന്ന ചോദ്യങ്ങൾ മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് പുറ ത്തുള്ളവർക്ക് അയച്ചുകൊടുക്കും. ഇവർ ഇതിന്റെ ശരിയായ ഉത്തരം പറഞ്ഞു കൊടുക്കും. ബ്ലൂ ടുത്ത് ഇയർ ബഡ്‌സ് ചെവിയിൽ ഘടിപ്പിച്ച് ഇതു മറച്ചുകൊണ്ട് ഷാളോ അല്ലെങ്കിൽ പർദ പോലുള്ള വസ്ത്രങ്ങളോ ധരിച്ചെത്തുന്നവരാണു പുറമേയുള്ള…

Read More

ചരിത്രം പഠിക്കണമെങ്കില്‍ കോളജില്‍ പോകണം’; വിമര്‍ശിക്കുന്നവരെ ‘ദേശവിരുദ്ധര്‍’ എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്ന് പ്രിയങ്ക് ഖാര്‍ഗെ

ഗുല്‍ബര്‍ഗ: പുരാതന ചരിത്രം പറഞ്ഞ് വികസനത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ.ഗുജറാത്തിലെ സോമനാഥ് സ്വാഭിമാന പര്‍വ് പരിപാടിയില്‍ സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ചരിത്രം ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചിരുന്നു. മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക് ഖാര്‍ഗെ രംഗത്തെത്തി. സര്‍ക്കാരിന്റെ 11 വര്‍ഷത്തെ പ്രകടനത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘പ്രധാനമന്ത്രിയില്‍ നിന്ന് നമുക്ക് എന്താണ് വേണ്ടത്?…

Read More

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. വെളുപ്പിന് ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. കണിയാപുരം ഡിപ്പോയിൽ ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസ്സും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ എത്തിയ ബൈക്ക് സ്വിഫ്റ്റ് ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇയാൾ ഹെൽമെറ്റ് ധരിച്ചിട്ടില്ലായിരുന്നു. കാട്ടായിക്കോണം സ്വദേശിനിയെ…

Read More

വീടിന് മുന്നിൽവെച്ച ബൈക്കിനെ ചുറ്റിപ്പറ്റി 2 പേർ, വശപ്പിശക് തോന്നിയതോടെ ഉടമ ചോദ്യം ചെയ്തു; പെട്രോൾ മോഷ്ടിക്കാൻ ശ്രമം, അക്രമം

    തിരുവനന്തപുരം : വീടിന് മുന്നിൽ വച്ചിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ. ഇന്നലെ ആര്യനാട് കാഞ്ഞിരംമൂടിനു സമീപം തൂമ്പുംകോണത്തായിരുന്നു സംഭവം. പ്രദേശവാസിയായ അഖിലിന്‍റെ വീടിനു മുന്നിൽ വച്ചിരുന്ന ബൈക്കിന് സമീപം രണ്ടുപേർ സംശയാസ്പദമായി നിൽക്കുന്നത് കണ്ടതാണ് സംഭവങ്ങൾക്ക് തുടക്കം. സമീപവാസിയായ അരുൺ രമേശും ചെറിയ ആര്യനാട് സ്വദേശി ജിഷ്ണു കുമാറും ചേർന്നായിരുന്നു പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത്. ഇത് കണ്ട ബൈക്ക് ഉടമയായ അഖിൽ ഇടപെടുകയും പെട്രോൾ…

Read More

കോട്ടയത്ത് KSRTC ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

         കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. എംസി റോഡിൽ മോനിപ്പള്ളിയിൽ ആണ് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നീണ്ടൂർ പ്രാവട്ടം സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അപകടത്തിന് തൊട്ടു പിന്നാലെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിൽ ഉണ്ടായിരുന്ന മൂന്നുപേർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ…

Read More

‘ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിന്?’; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

       ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിനെന്നും പിന്നെന്തിനാണ് ദേവസ്വം ബോർഡെന്നും കോടതി ചോദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു വിമർശനം. സാക്ഷിയാക്കേണ്ട തന്നെ പ്രതിയാക്കിയെന്ന് ഗോവർധനും, കുറ്റം ചെയ്യണമെന്ന് ഉദ്ദേശിച്ചല്ല ചെമ്പ് പാളിയെന്ന് എഴുതിയതെന്ന് എ പത്മകുമാറും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബു എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക….

Read More

പൂജയ്ക്ക് പണം നൽകാൻ വിസമ്മതിച്ചു; ത്രിപുരയിൽ മുസ്‌ലിം വീടുകൾക്കും പള്ളിക്കും നേരെ ആക്രമണം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജനുവരി 24 മുതൽ 26 വരെ നടക്കുന്ന ഭൈരബ് മേളയുമായി ബന്ധപ്പെട്ട് പണം പിരിക്കാനെത്തിയ സംഘവുമായി മുസ്ലിം വ്യാപാരിയായ മുസബ്ബിർ അലി തർക്കത്തിലായതാണ് അക്രമസംഭവങ്ങൾക്ക് തുടക്കം. ഇദ്ദേഹം പണം നൽകാൻവിസമ്മതിച്ചതോടെ തുടങ്ങിയ തർക്കം പിന്നീട് വലിയ സംഘർഷത്തിലേക്ക് മാറുകയായിരുന്നു.ഫതിക്രോയ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സയ്ദർപാറഷിമുൽത്തല മേഖലയിലാണ് അക്രമംപൊട്ടിപ്പുറപ്പെട്ടത്.കുമാർഘട്ടിൽ മുസ്‌ലിം വീടുകളും കടകളും ഒരു പള്ളിയും തീവ്ര ഹിന്ദുത്വ വാദികൾ തീയിട്ടു നശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രദേശം സംഘർഷഭരിതമായത്. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി ഭരണകൂടം പ്രദേശത്ത് ഭാരതീയ നാഗരിക് സുരക്ഷാ…

Read More

സംസ്ഥാനത്ത് 6 ജില്ലകൾക്ക് ജനുവരി 15 ന് അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം:തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകൾക്ക് ജനുവരി 15ന് (വ്യാഴം) പ്രാദേശിക അവധി പ്രഖ്യാപിച്ച് സർക്കാർ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. തമിഴ്‌നാട്ടിൽ 4 ദിവസമാണ് അവധി, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ മകര സംക്രാന്തി പൊങ്കൽ പ്രമാണിച്ച് അവധിയാണ്

Read More

പുതിയ റേഷൻ കാര്‍ഡ് :ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍. ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 7,000 കുടുംബങ്ങള്‍ക്കുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial