അതിഷി ഡല്‍ഹി നിയമസഭാ പ്രതിപക്ഷ നേതാവാകും; ഡൽഹി പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിത
ന്യൂഡല്‍ഹി: എഎപി വനിതാ നേതാവ് അതിഷി ഡല്‍ഹി നിയമസഭാ പ്രതിപക്ഷ നേതാവാകും. ഡല്‍ഹിയുടെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിതകൂടിയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ അതിഷി. ഞായറാഴ്ച ചേര്‍ന്ന എഎപി നിയമസഭാ കക്ഷി യോഗമാണ് അതിഷിയെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ ശക്തമായ പ്രതിപക്ഷമായും ജനങ്ങളുടെ ശബ്ദമായും എഎപി പ്രവര്‍ത്തിക്കുമെന്നും അതിഷി പ്രതികരിച്ചു. തന്നില്‍ വിശ്വാസമര്‍പ്പിച്ച ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും നിയമസഭാ പാര്‍ട്ടിക്കും നന്ദി പറഞ്ഞുകൊണ്ട് പ്രതികരിക്കുകയായിരുന്നു അതിഷി. ഡല്‍ഹി…

