ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം ഒൻപതാം ദിവസത്തിലേക്ക് പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ്.
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് കൂടുതൽ പേർ പിന്തുണയുമായെത്തുന്നുണ്ട്. ഇന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് സമരം ഉദ്ഘാടനം ചെയ്യും. ഗതാഗത തടസ്സം ഉണ്ടാക്കിയെന്ന കുറ്റം ചുമത്തി ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് സമരത്തിനെതിരെ പോലീസ് ഇന്നലെ കേസടുത്തിരുന്നു. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെയാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകാൻ ഇവർക്ക് നിർദേശം നൽകിയിരുന്നു. ചോദ്യംചെയ്യലിന് എത്താന്‍…

