Headlines

kerala14.in

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്: 29 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 29 സ്ഥാനാ‍ർത്ഥികളുടെ ആദ്യപട്ടികയാണ് ബിജെപി പുറത്ത് വിട്ടത്. മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എതിരെ ന്യൂ ദില്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് പർവേഷ് വർമ്മയാണ്. ബിജ്വാസനിൽ കൈലാഷ് ഗെഹ്‌ലോട്ട്, ഗാന്ധി നഗറിൽ അരവിന്ദർ സിങ് ലൗലി എന്നിവർ മത്സരിക്കും. ഡൽഹി മുഖ്യമന്ത്രി അതിഷി മ‍ർലേനയ്ക്കെതിരെ കൽക്കാജി മണ്ഡലത്തിൽ രമേശ്‌ ബിദൂഡി മത്സരിക്കും. അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക ലാംബയെയാണ് കോൺഗ്രസ് ഇവിടെ നിന്നും മത്സരിപ്പിക്കുന്നത്….

Read More

തലസ്ഥാന നഗരയിൽ ആഘോഷത്തിന്റെ അഞ്ചു ദിനങ്ങൾ; 63ാം സ്കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: 63ാമത് സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസം​ഗമധ്യേ ചൂണ്ടിക്കാട്ടി. കലാമേള നന്മ കൂടി ഉയർത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 5 നാൾ നീളുന്ന കൗമാരകലാമേളയിൽ അനന്തപുരി ആവേശഭരിതമാകും. സെൻട്രൽ സ്റ്റേഡിയത്തിലെ ഏഷ്യാനെറ്റ് ന്യൂസ് പവിലിയൻ ​കവിയും ​ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി ഉ​ദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന് അദ്ദേഹം എല്ലാ വിധ ആശംസകളും നേർന്നു. 25 വേദികളിലായി നടക്കുന്ന 249 മത്സരങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികൾ…

Read More

മാധ്യമപ്രവർത്തകന്റെ മൃതദേഹം കോൺടാക്ടറുടെ സെപ്റ്റിക്കൽ ടാങ്കിൽ കണ്ടെത്തി

ഛത്തിസ്ഗഢിൽ കാണാതായ മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരനായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകറിന്റെ മൃതദേഹമാണ് ലഭിച്ചത്. പ്രാദേശിക റോഡ് കോൺട്രാക്ടറുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബിജാപൂരിലെ ചട്ടൻപാറ ബസ‌തിയിലാണ് സംഭവം. എൻഡിടിവിക്കടക്കം റിപ്പോർട്ട് ചെയ്‌തിരുന്ന മുകേഷ് ചന്ദ്രകറിനെ ജനുവരി 1 മുതലാണ് കാണാതായത്. കോൺക്രീറ്റ് ഉപയോഗിച്ച് പുതുതായി അടച്ച നിലയിലായിരുന്നു സെപ്റ്റിക് ടാങ്ക്. മുകേഷിന്റെ തലയിലും മുതുകിലും ഒന്നിലധികം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കരാറുകാരൻ്റെ ബന്ധു വിളിച്ചതിന് പിന്നാലെ മുകേഷ് ഇയാളെ കാണാനായി…

Read More

സ്വർണ വിലയിൽ കുറവ്; പവന് 320 രൂപ കുറഞ്ഞു

കൊച്ചി: 2025 ജനുവരി പിറന്നതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷമാണ് ഇന്ന് സ്വർണ വില കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 1280 രൂപയാണ് വർദ്ധിച്ചിരുന്നത്. ഇന്ന് പവന് 320 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. 57,720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,215 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ജനുവരി 1-നാണ് വ്യാപരം…

Read More

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

തൃശൂര്‍: വടക്കാഞ്ചേരി ഒന്നാംകല്ലില്‍ സ്വകാര്യബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഒന്നാം കല്ല് സ്വദേശി പുതുവീട്ടില്‍ നബീസ ആണ് മരിച്ചത്. 70 വയസായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ ഒന്നാംകല്ല് സെന്ററിലായിരുന്നു അപകടം. വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് വയോധികയുടെ കാലിനു മുകളില്‍ കയറിയിറങ്ങിയത്. കുന്നംകുളത്തേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു യാത്രക്കാരി. ബസ് മാറി കയറിയ വയോധിക, ബസില്‍ നിന്നിറങ്ങുന്നതിനിടെ വീഴുകയായിരുന്നു. വീണ വയോധികയുടെ കാലിനു മുകളിലൂടെ ബസിന്റെ പുറകുവശത്തെ…

Read More

ഷാരോൺ കൊലക്കേസിൽ ജനുവരി 17ന് വിധി

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ ജനുവരി 17ന് വിധി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി. കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നു ദിവസമായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. ഗ്രീഷ്‌മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ​ഗ്രീഷ്മയുടെ അമ്മ…

Read More

രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുടങ്ങാനാകില്ല- കരട് രേഖ പുറത്ത്

         ന്യൂഡൽഹി : കേന്ദ്രത്തിന്റെ ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് രേഖ പുറത്ത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കളുടെ അനുമതി നിർബന്ധമെന്ന് കരട് രേഖയിൽ പറയുന്നു. കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ പക്കൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധിക്കില്ലെന്ന് രേഖയിൽ പറയുന്നു. അതേസമയം ഇത് ലംഘിച്ചാൽ തുടർ നടപടികളെക്കുറിച്ചും ശിക്ഷയെക്കുറിച്ചുമുള്ള കാര്യങ്ങളൊന്നും തന്നെ കരട്…

Read More

മദ്യപിച്ചെത്തി മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തി മാതാവ്; മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി

കര്‍ണാടകയിലെ ബെലഗാവിയില്‍ മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ബെലഗാവി ജില്ലയിലെ ചിക്കോടിക്ക് സമീപമുള്ള ഉമറാണി ഗ്രാമത്തിലാണ് സംഭവം. മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ശ്രീമന്ത ഇറ്റ്‌നാലെ എന്നയാളെയാണ് ഭാര്യ സാവിത്രി കൊലപ്പെടുത്തിയത്. മദ്യപാനിയായിരുന്ന പ്രതി ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യത്തിനും ബൈക്ക് വാങ്ങാനുമുള്ള പണം ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. പണം സമ്പാദിക്കുന്നതിനായി ശ്രീമന്ത തന്റെ ഭാര്യയെ മറ്റുള്ളവരുടെ കൂടെ കിടക്ക പങ്കിടാനും നിര്‍ബന്ധിച്ചു . സാവിത്രിയും ശ്രീമന്തിനും രണ്ട്…

Read More

കെകെ ശൈലജ ടീച്ചറെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവം തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജ ടീച്ചറെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം ഉച്ചക്കട വീരാളി വില്ലയിൽ എൻ. വിനിൽ കുമാർ ആണ് പോലീസിന്റെ പിടിയിലായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്നാണ് പരാതി. തെരഞ്ഞെടുപ്പ് സമയത്ത് “റാണിയമ്മ കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ”എന്ന അടികുറിപ്പോടെ ഫോട്ടോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് വിനിൽകുമാറിനെ…

Read More

തലശ്ശേരിയിൽ എടിഎമ്മിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു;  ടെക്നീഷ്യന് ദാരുണാന്ത്യം

കണ്ണൂർ: തലശ്ശേരിയിലെ എടിഎമ്മിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു. ടെക്നീഷ്യന് ദാരുണാന്ത്യം. അഞ്ചാംപീടിക സ്വദേശിയായ ടെക്നീഷ്യൻ 49 കാരനായ സുനിൽ കുമാർ ആണ് മരിച്ചത്. തലശ്ശേരി ചൊക്ലി കാനാറാ ബാങ്ക് എടിഎമ്മിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. എടിഎമ്മിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial