സ്വന്തമായി ഫോൺ ഉപയോഗിക്കില്ല; ട്രെയിന്‍ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കും
ട്രെയിന്‍ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുന്ന യുവാവിനെ കൊല്ലം പുനലൂരില്‍ റെയില്‍വേ പൊലീസ് പിടികൂടി. തൃശൂർ പാവറട്ടി സ്വദേശി ഇരുപത്തിയാറു വയസുള്ള അജ്മലാണ് പിടിയിലായത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്ത അജ്മലിന് സംസ്ഥാനത്തെ വിവിധ ട്രെയിന്‍ കവര്‍ച്ചയില്‍ പങ്കുണ്ടെന്നാണ് സൂചന. ഇരുപത്തിയാറുകാരനായ അജ്മലിന്റെ മുഖം ട്രെയിന്‍യാത്രക്കാര്‍ ശ്രദ്ധിക്കണം. സംസ്ഥാനത്തുടനീളം വിവിധ ട്രെയിനുകളില്‍ യാത്ര ചെയ്ത് യാത്രക്കാരുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പ്രതിയാണ്. തൃശൂർ പാവറട്ടി സ്വദേശി അജ്മല്‍. മൊബൈല്‍ മോഷ്ടാവാണെങ്കിലും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തയാളാണ് അജ്മല്‍. കഴിഞ്ഞദിവസം ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനില്‍…

