മൂന്നര കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ
കൊച്ചി: ബെംഗളൂരു എയർപോർട്ടിൽ മൂന്നര കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിവീണു. കാസർകോട് ലൈറ്റ് ഹൗസ് ലൈനിൽ മെഹ്റൂഫ് (36) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാങ്കോക്കിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ മാസം 27 ന്, മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു എയർപോർട്ടിൽ പിടികൂടിയിരുന്നു. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് മെഹ്റുഫെന്നാണ് വിവരം. ഇയാൾ…

