ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി യുടെ അളവ് കുറഞ്ഞു വരുന്നതായി പഠനം
സൂര്യപ്രകാശത്തിനു ഇവിടെ ഒട്ടും കുറവില്ല. പക്ഷെ ഇന്ത്യക്കാരിൽ വൈറ്റമിൻ ഡി വളരെ കുറയുകയാണ്. എന്താണിതിനു കാരണം? 30നും 34നുമിടയിലുള്ള 50 സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് വൈറ്റമിൻ ഡിയുടെ കുറവ് കണ്ടെത്തിയത്. മൂന്ന് മാസത്തിലേറെ നടുവേദന, പല്ലിനു വരുന്ന രോഗങ്ങൾ, ക്ഷീണം തുടങ്ങിയവയും വൈറ്റമിൻ ഡിയുടെ കുറവിൽ സംഭവിക്കുന്നതാണ്. ശരീരത്തിലെ കാത്സ്യവും ഫോസ്‌ഫേറ്റും നിയന്ത്രിക്കുന്നതിന് അവശ്യം വേണ്ട വിറ്റാമിനാണ് ഇത്. എല്ലാ വൈറ്റമിനുകൾക്കും പ്രാധാന്യം ഉണ്ടെങ്കിലും വൈറ്റമിൻ ഡി മനുഷ്യ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനു ആവശ്യമാണ്. വെയിൽ കൊണ്ടാൽ…

