ഗുണനിലവാരമില്ല; 18 കമ്പനികളുടെ മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട 18 കമ്പനികളുടെ മരുന്നുകള്‍ നിരോധിച്ചു. ഗുണനിലവാരമില്ലാത്തത് എന്ന് കണ്ടെത്തിയതിനാലാണ് നടപടി. കഴിഞ്ഞമാസം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നല്കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കേണ്ടതാണെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. നിരോധിച്ച മരുന്നുകളുടെ വിവരങ്ങള്‍…

