ആലപ്പുഴയിൽ കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിച്ച് അപകടം; 5 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു.
ആലപ്പുഴ : ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം അഞ്ചായി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് മരിച്ചത്. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ട യുവാക്കളെ പുറത്തെടുത്തത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷദ്വീപ് സ്വദേശികളും ചേർത്തല സ്വദേശികളും കണ്ണൂർ സ്വദേശികളുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വവിവരം. കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. ആലപ്പുഴ ചങ്ങനാശേരി ഭാഗത്ത് നിന്നും ആലപ്പുഴ ദേശീയപാത…

