
മികച്ച സാങ്കേതിക വിദ്യകളുടെ പ്രയോഗം മൃഗസംരക്ഷണ മേഖലയ്ക്ക് കരുത്തേകും;മന്ത്രി ജെ ചിഞ്ചുറാണി
അടൂർ:മികച്ച സാങ്കേതിക വിദ്യകളുടെ പ്രയോഗം മൃഗസംരക്ഷണ മേഖലയ്ക്ക് കരുത്തേകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ”ഇ-സമൃദ്ധ” എന്ന പേരിൽ ഉള്ള സമഗ്ര ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം അടൂരിൽ വച്ച് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരുടെ വീട്ടുപടിക്കൽ നൽകി വരുന്ന മൃഗ ചികിത്സാ സേവനം, മികച്ച ബീജ മാത്രകളുടെ ഉപയോഗം, കന്നുകാലികളിലെ വന്ധ്യത നിവാരണ പദ്ധതി, സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി ഉൾപ്പെടെയുള്ള മികച്ച…