‘മഹാഭാരതവും രാമായണവും സാങ്കൽപ്പികം’, വസ്തുത വിദ്യാർത്ഥികളെ പഠിപ്പിച്ചതിന് കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു
രാമായണവും മഹാഭാരതവും സാങ്കൽപ്പികമാണെന്ന വസ്‌തുത പഠിപ്പിച്ച അധ്യാപികയെ പിരിച്ചുവിട്ട് കർണാടകയിലെ കോൺവെന്റ് സ്കൂൾ. സംസ്ഥാനത്തെ തീരദേശ മേഖലയിൽ പ്രവർത്തിക്കുന്ന സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്.ആർ പ്രൈമറി സ്കൂളിൽ ആണ് സംഭവം. അധ്യാപികക്കെതിരെ ബിജെപി അനുകൂല സംഘടന നൽകിയ പരാതിയെ തുടർന്നാണ് സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചത്. മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് അധ്യാപിക വിദ്യാർത്ഥികളെ പഠിപ്പിച്ചു’വെന്ന് ബിജെപി എംഎൽഎ വേദ്യാസ് കാമത്തിന്റെ പിന്തുണയുള്ള സംഘം ആരോച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. പ്രധാനമന്ത്രി മോദിക്കെതിരെയും അധ്യാപിക സംസാരിച്ചതായി ഇവർ…

