Headlines

നിവിന്‍ പോളി – റാം ചിത്രം ‘യേഴ് കടല്‍ യേഴ് മലൈ’ റോട്ടര്‍ഡാം ചലച്ചിത്രമേളയിലേക്ക്

നിവിന്‍ പോളി നായകനാവുന്ന തമിഴ് ചിത്രം യേഴ് കടല്‍ യേഴ് മലൈയുടെ വേള്‍ഡ് പ്രീമിയര്‍ ഷോ പ്രശസ്തമായ റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍. മേളയുടെ അടുത്ത വര്‍ഷം നടക്കുന്ന 53-ാം പതിപ്പില്‍ ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 4 വരെയാണ് നെതല്‍ലാന്‍ഡ്‍സിലെ റോട്ടര്‍ഡാമില്‍ ചലച്ചിത്രോത്സവം നടക്കുന്നത്. തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രമാണ് യേഴ് കടല്‍ യേഴ് മലൈ. മമ്മൂട്ടിയെ നായകനാക്കി 2019 ല്‍ ഒരുക്കിയ…

Read More

‘അമിത പ്രതീക്ഷകൾ സൃഷ്ടിച്ചും വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചും സിനിമകൾ പ്രദർശനത്തിന് എത്തിക്കുന്ന രീതി എനിക്കറിയില്ല – ജിത്തു ജോസഫ്

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നേര്. ചിത്രത്തിൽ ഒരു അഭിഭാഷകനായാണ് മോഹൻലാൽ വേഷമിടുന്നത്. ദൃശ്യം സിനിമയെ പോലെ നേര് ഒരു ത്രില്ലറെല്ലെന്ന് ജീത്തു ആദ്യമേ പറഞ്ഞിട്ടുണ്ട്. അമിത പ്രതീക്ഷകൾ സൃഷ്ടിച്ചും ആഘോഷങ്ങൾ സംഘടിപ്പിച്ചും സിനിമകൾ പ്രദർശനത്തിന് എത്തിക്കുന്ന രീതി തനിക്ക് അറിയില്ലെന്ന് ജീത്തു ജോസഫ് പറഞ്ഞു. സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായമാണ് ചിത്രത്തിന്റെ ഭാവി നിശ്ചയിക്കുന്നതെന്നും ജീത്തു ജോസഫ് പറയുന്നുണ്ട്. ആശിർവാദ് സിനിമാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്; സമാന്തരയോഗം ചേർന്നിട്ടില്ല; ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്

നിലവിൽ ചലച്ചിത്ര അക്കാദമിയിൽ ഭിന്നിപ്പില്ലെന്നും ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്നും രഞ്ജിത്ത്. സമാന്തരയോഗം ചേർന്നിട്ടില്ല എന്നും തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. അക്കാദമി അംഗങ്ങൾ രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമാന്തരയോഗം ചേർന്നതായി വാർത്തകൾ വന്നിരുന്നു. ഡോ ബിജുവിനെ കുറിച്ച് രഞ്ജിത്ത് പറഞ്ഞ പരാമർശങ്ങൾ ഉൾപ്പെടെ വിവാദമായതിന് പിന്നാലെ പ്രത്യേക യോഗം ചേർന്ന് ഒൻപത് അംഗങ്ങൾ രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് കത്തു നൽകുകയും ചെയ്തു. ചലച്ചിത്ര അക്കാദമിയുടെ…

Read More

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം ; ചടങ്ങില്‍ പ്രകാശ് രാജ് മുഖ്യാതിഥിയാവും

തിരുവനന്തപുരം: ഏഴ് ദിവസം നീണ്ടുനിന്ന ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് കൊടിയിറങ്ങും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപന ചടങ്ങ്. സമാപന ചടങ്ങില്‍ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാവും. 15 തിയേറ്ററുകളിലായി 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകള്‍, കള്‍ച്ചറല്‍ പരിപാടികള്‍, ഒത്തുച്ചേരലുകള്‍ എന്നിവക്കാണ് രാജ്യാന്തര ചലച്ചിത്രമേള കഴിഞ്ഞ ഒരാഴ്ച്ച സാക്ഷ്യം വഹിച്ചത്. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം. മികച്ച ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കുമായി, സുവര്‍ണ്ണ ചകോരം ഉള്‍പ്പടെ പതിനൊന്ന് പുരസ്‌ക്കാരങ്ങള്‍ സമാപനച്ചടങ്ങില്‍ നല്‍കും….

Read More

താന്‍ തൃശൂര്‍കാരനല്ലല്ലോ, ആ സമയത്ത് പത്മരാജന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ചെയ്തത്; മോഹന്‍ലാല്‍

പത്മരാജന്‍ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികള്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ മോശമായിരുന്നുവെന്ന രഞ്ജിത്തിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മോഹന്‍ലാല്‍. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാലിന്റെ മറുപടി. താന്‍ തൃശൂര്‍കാരനെല്ലെന്നും ആ സമയത്ത് പത്മരാജന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ചെയ്തതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ”തനിക്ക് പറ്റുന്ന രീതിയിലാണ് ചെയ്തത്, എനിക്ക് അറിയാവുന്ന രീതിയിലല്ലേ പറയാന്‍ പറ്റൂ. അന്ന് ഒരു പക്ഷേ തനിക്ക് കറക്ട് ചെയ്ത് തരാന്‍ ആളുണ്ടായിരുന്നില്ല,” മോഹന്‍ലാല്‍ പറഞ്ഞു. വിവാദങ്ങളില്‍ ഇടയ്ക്ക് ഇടയ്ക്ക് പെടുന്നതിനെക്കുറിച്ചുള്ള…

Read More

ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളിൽ ഡബ്ബ് ചെയ്യുന്നത് ആദ്യം; ആവേശത്തിൽ പൃഥ്വിരാജ്

പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്ന സലാറിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരം സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് അറിയിച്ചു. വിവിധ ഭാഷകളിൽ താൻ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഇതാദ്യമായാണ് ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളിൽ ഒരു സിനിമയിൽ ഡബ്ബ് ചെയ്യുന്നതെന്നും പൃഥ്വിരാജ് പറയുന്നു. പ്രഭാസ് നായകനാകുന്ന സലാർ പാർട്ട് 1- സിസ് ഫയർ ഈ മാസം 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ് പ്രശാന്ത് നീലിന്റെ സംവിധാനവും ഹോംബാലെ…

Read More

‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോറത് നിജം…’;കാത്തിരിപ്പിനൊടുവിൽ, മലൈക്കോട്ടൈ വാലിബന്‍ ടീസര്‍

പ്രേക്ഷകരുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ എത്തി. ഈ അടുത്തൊന്നും ഇത്ര അധികം പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം വേറെയില്ല. ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്… നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോറത് നിജം’ പൂഴിമണ്ണിൽ തീപാറുന്ന മോഹൻലാലിൻ്റെ ഡയലോഗ് ആണ് 1.30 മിനിറ്റുള്ള ടീസർ. പ്രശാന്ത് പിള്ളയുടെ ഗംഭീര മ്യൂസിക്കും ടീസറിൻ്റെ ഹൈലൈറ്റ് ആണ്. സോഷ്യൽമീഡിയയിലടക്കം മോഹൻലാൽ ആരാധകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ…

Read More

തന്റെ ധാര്‍മിക മൂല്യമാണ് അവര്‍ക്ക് പ്രശ്‌നം, ഫാറൂഖ് കോളേജിനെതിരെ സംവിധാകന്‍ ജിയോ ബേബി

കോഴിക്കോട്: കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ സംവിധാകന്‍ ജിയോ ബേബി രംഗത്ത്. കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും പിന്നീടത് മുന്‍കൂട്ടി അറിയിക്കാതെ റദ്ദാക്കിയെന്നും ജിയോ ബേബി പറയുന്നു. ഡിസംബര്‍ അഞ്ചാം തിയതിയായിരുന്നു പരിപാടി. പ്രിന്‍സിപ്പലിന് മെയില്‍ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ലെന്നും കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ കത്ത് ലഭിച്ചെന്നും സംവിധായകന്‍ പറഞ്ഞു. തന്റെ ധാര്‍മിക മൂല്യമാണ് അവര്‍ പ്രശ്‌നമായി പറഞ്ഞതെന്നും ജിയോ പറഞ്ഞു. മാനേജ്‌മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാന്‍സല്‍ ചെയ്തത് എന്ന് എനിക്ക് അറിയേണ്ടതുണ്ട്….

Read More

28ാമത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് പാസിന്റെ വിതരണം ഇന്നു മുതല്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കാന്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിക്കും. ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം സംവിധായകന്‍ ശ്യാമപ്രസാദ് മികച്ച നടിക്കുള്ള 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ വിന്‍സി…

Read More

ജനപ്രിയ നായകൻ ദിലീപ് ചിത്രം,
“തങ്കമണി ” ടീസർ റിലീസ് ചെയ്തു.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ജനപ്രിയനായകൻ ദിലീപിന്റെ നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രമായ “തങ്കമണി” യുടെ ഒഫീഷ്യൽ ടീസർ സൈന യൂ ട്യൂബ് ചാനലിലൂടെ റിലീസായി. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ.അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ,ജിബിൻ ജി, അരുൺ ശങ്കരൻ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial