
പുതുമയാർന്ന ക്യാംപസ് ചിത്രം “താൾ” ഡിസംബർ 8 ന് തിയേറ്ററുകളിലേക്ക്
അൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ 8 ന് തിയേറ്ററുകളിലേക്കെത്തും. നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മാധ്യമപ്രവർത്തകനായ ഡോ.ജി.കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ബിജിബാൽ ഒരുക്കിയ താളിലെ രണ്ടു ഗാനങ്ങളും യൂട്യൂബിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഒരു കോളേജിൽ രണ്ടു കാലഘട്ടങ്ങളിലായി,…