കലൂർ സ്റ്റേഡിയം നവീകരണത്തിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി എംഎൽഎ, നടപടി ക്രമങ്ങൾ പാലിച്ചെന്ന് മന്ത്രി
എറണാകുളം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കളിക്കായി കൊച്ചിയിലെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ജിസിഡിഎയുടെ നടപടിക്രമങ്ങളിൽ സുതാര്യതയില്ലെന്ന് ഉമ തോമസ് എംഎൽഎ ആരോപിച്ചു. സ്റ്റേഡിയം നവീകരണത്തിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി എംഎൽഎ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ജിസിഡിഎയുടെ നടപടിക്രമങ്ങളിൽ സുതാര്യത തീരെയില്ല, നവീകരണവുമായി ബന്ധപ്പെട്ട് എംഎൽഎ എന്ന നിലയിൽ താനുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. താൻ ജിസിഡിഎയുടെ ജനറൽ കൗൺസിൽ മെമ്പറായിട്ടും യോഗങ്ങളിൽ വിളിച്ചിട്ടില്ല, സ്റ്റേഡിയത്തിന് ബലക്ഷയമുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികളാണോ സ്വീകരിച്ചതെന്ന് വ്യക്തമാക്കണം, സ്‌പോൺസറെ…

