ഡോ.വന്ദന ദാസ് വധക്കേസ്; രക്ഷപെടാനുള്ള സന്ദീപിന്‍റെ ശ്രമങ്ങള്‍ പൊളിയുന്നു; പ്രതിയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിൽ രക്ഷപെടാനുള്ള സന്ദീപിന്‍റെ ശ്രമങ്ങള്‍ പൊളിയുന്നു. മാനസികാരോഗ്യം തകരാറിലെന്ന് ചൂണ്ടിക്കാട്ടി കേസിൽനിന്നും രക്ഷപ്പെടാൻ പ്രതി പല തവണയാണ് ശ്രമങ്ങൾ നടത്തിയത്. എന്നാൽ സന്ദീപിന് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് ഡോക്ടർമാർ. ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സന്ദീപിനു മാനസിക പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു ഈ ഡോക്ടർമാരും…

