Headlines

ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

ആലുവ: ആലുവ ദേശീയപാതയിൽ മെട്രോപില്ലർ 60നു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂർ മേലൂർ സ്വദേശി ലിയ(21) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് അപകടം. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ മറ്റൊരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ആലുവ പൊലീസ് അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ലിയ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കൊരട്ടി സ്വദേശി ജിജിൻ ജോയിയുടെ പരിക്ക് ഗുരുതരമാണ്.

Read More

ഡ്യൂട്ടിക്കിടെ അപകടം; പോലീസുകാർക്ക് ആറുമാസം വരെ തുടർച്ചയായി ശമ്പളത്തോടെ അവധി

തിരുവനന്തപുരം :പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാൽ അത് ഭേദമാകുന്നതു വരെ പൂർണ്ണശമ്പളത്തോടെ അവധി അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി സർക്കാർ കേരള സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്തി. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും ലീവ് അനുവദിക്കുക. ഒറ്റത്തവണയായി ആറു മാസത്തിലധികം അവധി അനുവദിക്കേണ്ടിവന്നാൽ, അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. ചികിത്സയ്ക്കായി അവധി അനുവദിക്കുന്നതിന് ഡോക്ട‌റുടെ സർട്ടിഫിക്കറ്റിനു പുറമേ ഓഫീസ് മേധാവിയുടെ ശുപാർശയുമുണ്ടാകണം. ശമ്പളവും എല്ലാ ആനുകൂല്യങ്ങളും ഈ കാലയളവിൽ ലഭിക്കും. ഇതിന് നിയമപ്രാബല്യം കൊണ്ടുവരുന്നതിനായാണ് സർവീസ് ചട്ടങ്ങളിൽ സർക്കാർ ഭേദഗതി…

Read More

പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട ; കെ മുരളീധരൻ

തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട. ഷൈൻ ചെയ്യാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിൽ ചിലയാളുകൾ പങ്കെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഗുണ്ടകൾക്കൊപ്പമാണ് നടക്കുന്നത്. പിണറായി വിജയന് പൊലീസിൽ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കായി ഗുണ്ടാ പണി ചെയ്യുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ജീവൻ രക്ഷാപ്രവർത്തനം ഇതാണെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read More

കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി; റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി

തൃശൂർ: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി റദ്ദാക്കി. കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിങി നടത്തണമെന്നാണ് കോടതിയുടെ നിർദേശം. നാല് പതിറ്റാണ്ടായി എസ്എഫ്ഐ കോട്ടയായിരുന്ന കേരള വർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്‍യു ഉയര്‍ത്തുന്ന ആരോപണം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു….

Read More

കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്;  റീക്കൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി റദ്ദാക്കി. കെഎസ് സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിങി നടത്തണമെന്നാണ് കോടതിയുടെ നിർദേശം. നാല് പതിറ്റാണ്ടായി എസ്എഫ്ഐ കോട്ടയായിരുന്ന കേരള വർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള എസ്എഫ്ഐ വിജയം വോട്ടെണ്ണൽ അട്ടിമറിച്ചെന്നാണ് കെഎസ്യു ഉയർത്തുന്ന ആരോപണം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗണ്ടിങ് പൂർത്തിയായപ്പോൾ കെഎസ്യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഒരു…

Read More

ഏഴു വയസുള്ള മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ: അമ്മയ്ക്ക് 40 വർഷം കഠിന തടവ്

തിരുവനന്തപുരം:ഏഴു വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിന തടവും 20,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവ് അനുഭവിക്കണം. ലീഗൽ സർവീസസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു. 2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ ഞെട്ടിപ്പിക്കുന്ന സംഭവം നടക്കുന്നത്. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ…

Read More

‘പിണറായി രാജാവാണോ? കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു; വി ഡി സതീശൻ

തിരുവനന്തപുരം: നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു. അക്രമത്തിന് ആഹ്വാനം നൽകുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് ആയുധമേന്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് കലി. സാമൂഹ്യ ക്ഷേമപെൻഷൻ കുടിശികയുണ്ടായത് സർക്കാരിന്റെ കയ്യിലിരിപ്പ് കാരണമാണ്. സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത്‌ നാല് കർഷകരാണ്. നെൽ കർഷകരുടെ വിഹിതം കിട്ടിയിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം കേരളത്തിന്…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും. വിഴിഞ്ഞത്ത് എത്തുന്ന മൂന്നാമത്തെ ചരക്കു കപ്പലാണ് ഷെൻഹുവ-24. പുറംകടലിൽ നങ്കൂരമിട്ട കപ്പൽ രാവിലെയോടെ ബെർത്തിലേക്ക് അടുപ്പിക്കും. നവംബർ 10നാണ് ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ആവശ്യമായ 6 യാർഡ് ക്രെയിനുകളുമായി ഷെൻഹുവ-24 യാത്ര തിരിച്ചത്. അടുത്തമാസം 15ഓടെ നാലാമത്തെ കപ്പൽ തീരത്ത് എത്തും. 32 ക്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ തുറമുഖത്തിന് ആവശ്യം വരുന്നത്.

Read More

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി പത്ത് രൂപയ്ക്ക് കുപ്പിവെള്ളം 

തിരുവനന്തപുരം: റേഷൻ കടകളിലൂടെ കുപ്പിവെള്ളം വിൽക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ‘ഹില്ലി അക്വാ’ എന്ന പേരിലുള്ള കുപ്പിവെള്ളമാണ് റേഷൻകടകൾ വഴി വിൽപ്പനയ്ക്കെത്തുന്നത്. ജലസേചന വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ. ഒരുലിറ്റർ കുപ്പിവെള്ളത്തിന് പൊതുവിപണിയിൽ 20 രൂപയാണ് വില. ‘ഹില്ലി അക്വാ’ വെള്ളമാകട്ടെ നിലവിൽ പൊതുവിപണിയിൽ 15 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഇതേ കുപ്പിവെള്ളം റേഷൻകടകൾ വഴി ഇനിമുതൽ 10 രൂപയ്ക്ക് ലഭിക്കും….

Read More

മറ്റപ്പള്ളിയിൽ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കൽ; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ

ആലപ്പുഴ: മറ്റപ്പള്ളിയിൽ ജനകീയ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കൽ. കരാർ കമ്പനി ജീവനക്കാർ കുന്നിലെത്തി. ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച്  ടോറസ് ലോറികളിൽ നീക്കിത്തുടങ്ങി. മണ്ണെടുപ്പ് നിർത്തിവെക്കണമെന്ന സർവകക്ഷി യോഗ തീരുമാനം നിലൽക്കെയാണ് വീണ്ടും കുന്നിടിക്കൽ. തനിക്ക് ഒരു സ്റ്റോപ് മെമ്മോയും ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ട്. 16 നാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് മണ്ണെടുപ്പെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യോഗം വിലയിരുത്തിമണ്ണെടുപ്പ് നിരോധിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial