പൂജാ ബംബർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 12 കോടി, ഭാഗ്യശാലി കാണാമറയത്ത്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഫലം പുറത്തു വന്നതോടെ പന്ത്രണ്ട് കോടിയുടെ ഭാഗ്യശാലി ആര് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 253199 എന്ന നമ്പറിനാണ്. 300 രൂപയാണ് ടിക്കറ്റ് വില. കാസർകോട് ഹൊസങ്കടിയിലെ ഭാരത് എന്ന ലോട്ടറി ഏജൻസിയിൽ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. എന്നാൽ ആരാണ് ആ ഭാഗ്യവാൻ എന്ന…

