Headlines

അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം 1000 രൂപ ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ജീവനക്കാരുടെ വേതനം 1000 രൂപ ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിലൂടെ 88,977 ജീവനക്കാർക്കാണ് നേട്ടം ലഭിക്കുക. ആശ ജീവനക്കാർക്കെല്ലാം 1000 രൂപയും പത്തു വർഷത്തിൽ കൂടുതൽ സേവനമുള്ള അംഗൻവാടി വർക്കർ, ഹെൽപ്പർ വിഭാഗം ജീവനക്കാർക്ക് 1000 രൂപയും പത്തു വർഷത്തിൽ താഴെ സേവനമുള്ളവർക്ക് 500 രൂപയുമാണ് വർധിപ്പിച്ചത്. 62,852 അംഗൻവാടി ജീവനകാർക്കും 26,125 ആശ ജീവനക്കാർക്കും പ്രയോജനം ലഭിക്കും.വർധനവ് ഡിസംബർ മുതൽ പ്രാബല്യത്തിലാകും

Read More

മധു വധകേസില്‍ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്

അട്ടപ്പാടി മധു വധകേസില്‍ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്. ഓന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് കുടുംബം സുപ്രിം കോടതിയെ സമീപിക്കുക. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മധുവിന്റെ അമ്മ മല്ലി പറയുന്നു. സുപ്രിം കോടതിയില്‍ പോകും. നീതികിട്ടാന്‍ എതറ്റം വരെയും പോകുമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ഹുസൈന്റെ മര്‍ദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി ആരോപിച്ചു. മധുവിനെ വനത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോരുന്നതില്‍ പ്രതിയുടെ സാന്നിധ്യം ഇല്ലാത്തതിനാലാണ് ശിക്ഷ മരവിപ്പിച്ചത്….

Read More

തിരുവനന്തപുരത്തെ ലോഡ്ജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ലോഡ്ജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം മാങ്കോട് തേൻകുടിച്ചാൽ സ്വദേശി അജിന്റെ (33) മരണവുമായി ബന്ധപ്പെട്ടാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ യുവാവിന്റെ മരണം സംന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ചെട്ടികുളങ്ങരയിലെ ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. അജിനെ അബോധാവസ്ഥയിൽ കണ്ടതോടെ യുവതി ലോഡ്‌ജ് ജീവനക്കാരുടെ സഹായത്താൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് മരണം സ്ഥിരീകരിച്ചു….

Read More

സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; നവംബർ ഇരുപത്തിയാറിനകം വിതരണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുമാസമായി മുടങ്ങിക്കിടന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ ഉത്തരവിറങ്ങി. നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നും നവംബർ ഇരുപത്തിയാറിനകം പൂർത്തിയാക്കണമെന്നുമാണ് നിർദേശം. ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത് വന്നിരുന്നില്ല. പെൻഷൻ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാല താമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് വിവരം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് മണ്ഡല പര്യടനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെയാണ് ഇന്ന് പെൻഷൻ…

Read More

മണ്ഡലകാലാരംഭം; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

ശബരിമല: വൃശ്ചികപ്പുലരിയിൽ ശബരിമല സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. പുലർച്ചെ മൂന്നിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതുതായി ചുമതലയേറ്റ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറന്നു. ഗണപതിഹോമത്തോടെ നിത്യപൂജയും നെയ്യഭിഷേകവും ആരംഭിച്ചു. ഇന്നലെ വൈകുന്നേരം നടതുറന്നതു മുതൽ ആയിരക്ക്കണക്കിന് അയ്യപ്പഭക്തരാണ് ദർശനം നടത്തിയത്. രാത്രിയോടെ തിരക്ക് വര്‍ദ്ധിച്ചു. നടപ്പന്തല്‍ നിറഞ്ഞതോടെ അയ്യപ്പന്മാരെ ക്യൂ കോംപ്ലക്സിലേക്ക് മാറ്റി.കേന്ദ്ര കാർഷിക, കർഷക ക്ഷേമസഹമന്ത്രി ശോഭാ കരന്തലാജേ ഉൾപ്പെടെ ദർശനത്തിന് എത്തി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ രാവിലെ…

Read More

ട്രെയിൻ നിയന്ത്രണം: കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

തൃശൂർ: പുതുക്കാട്‌ – ഇരിങ്ങാലക്കുട സെക്ഷനിൽ 18, 19 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചു. സൗത്ത്‌, സെൻട്രൽ, നോർത്ത്‌ സോണൽ ഓഫീസുകളോട്‌ ക്രമീകരണം നടത്താൻ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ (ഓപ്പറേഷൻസ്‌) നിർദ്ദേശിച്ചു. 18ന്‌ മംഗളൂരു സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ റദ്ദാക്കിയതും മംഗളൂരു സെൻട്രലിൽ നിന്ന്‌ പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം സെൻട്രൽ പ്രതിദിന എക്‌സ്‌പ്രസ്‌ (16348) ഏഴു മണിക്കൂറും വൈകി ഓടുന്ന സാഹചര്യത്തിൽ ഈ റൂട്ടിൽ കടുത്ത…

Read More

കേരളാ പോലീസിന്റെ സൈബർ വോളണ്ടിയർ ആകാം, നിയമനത്തിന് നവംബർ 25 വരെ അപേക്ഷിക്കാം

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് കേരളാ പോലീസ് വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ മുഖേനയാണ് സൈബർ വോളണ്ടിയറായി നിയമിതരാകാൻ അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിൽ സൈബർ വോളണ്ടിയർ എന്ന വിഭാഗത്തിൽ രജിസ്‌ട്രേഷൻ ആസ് എ വോളണ്ടിയർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബർ അവയർനെസ്സ് പ്രമോട്ടർ എന്ന…

Read More

മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയോ ക്യാബിനോ ഒന്നുമില്ല, ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും; ഗതാഗതമന്ത്രി

തിരുവനന്തപുരം: നവകേരള സദസ്സിനായി ഉപയോഗിക്കുന്ന ബസിനെ ചെല്ലിയുള്ള വിവാദങ്ങളില്‍ വീണ്ടും മറുപടിയുമായി ഗതാഗതമന്ത്രി ആന്റണി രാജു. മാധ്യമങ്ങളില്‍ വരുന്നതു പോലെ ഒരു ആര്‍ഭാടവുമില്ല. അത് കാരവനൊന്നുമല്ല. മുഖ്യമന്ത്രിക്ക് പ്രത്യേക റുമോ ക്യാബിനോ ഒന്നുമില്ല. ബസ് കെഎസ്ആര്‍ടിസിയുടെ ഭാഗമാവുകയാണ് എന്നും അദ്ദേഹം പറഞ്ഞു. നവകേരളത്തിന് വേണ്ടിയല്ല ബസ് വാങ്ങിയത്. നവകേരള സദസ് കഴിഞ്ഞാല്‍ പൊളിച്ചു കളയില്ല. ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും. ഇത്തരം ബസുകള്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ കെഎസ്ആര്‍ടിസിയെ സമീപിക്കുന്നുണ്ട്. ബസ് രഹസ്യമായി സൂക്ഷിക്കുന്നില്ല. സെക്യൂരിറ്റിയുടെ ഭാഗമായി…

Read More

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി; മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് കൈക്കലാക്കിയത് 1,20,000 രൂപ

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടൽ. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് മുനീറിനെതിരെ പരാതിയുമായി കുടുംബം രംഗത്ത് വന്നു. തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് പണമെടുത്തത് മുനീറായിരുന്നു. അന്ന് ഇത്തരത്തിൽ 1.2 ലക്ഷം രൂപയോളം പലപ്പോഴായി പിൻവലിച്ചിരുന്നുവെന്നും ആ തുകയിൽ വളരെ കുറച്ച് മാത്രമാണ് തങ്ങൾക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. മുനീർ ഇതിൽ 70000 രൂപയോളം മാത്രമാണ് തിരികെ നൽകിയത്. പണം തിരികെ…

Read More

നവകേരള സദസില്‍ മന്ത്രിമാര്‍ക്കും അവധിയില്ല; മുടങ്ങാതെ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു

തിരുവനന്തപുരം: നവകേരള സദസില്‍ മന്ത്രിമാര്‍ക്കും അവധിയില്ല. എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലെയും യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 37 ദിവസം നീളുന്ന മണ്ഡല പര്യടനത്തില്‍ നിന്ന് മന്ത്രിമാര്‍ക്കും അവധിയില്ല. എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലത്തിലെയും സദസില്‍ മുടങ്ങാതെ പങ്കെടുത്ത് കൊളളണം. മന്ത്രിസഭ 140 മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. നവകേരള സദസിന്റെ ഒരുക്കങ്ങള്‍ മന്ത്രിസഭ വിലയിരുത്തി. ജനങ്ങളുമായി സംസാരിക്കുന്ന കാര്യത്തില്‍ നവകേരള സദസിന് വിപുലമായ സാധ്യതകളുണ്ട്. ജനപങ്കാളിത്തം കൊണ്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial