കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരു നാവികൻ മരിച്ചു

കൊച്ചി∙ പരിശീലന പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒരു നാവികൻ മരിച്ചു. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടം ഉണ്ടായത്. നാവിക സേനയുടെ ചേതക് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നതെന്നാണു സൂചന.

Read More

‘ഈറ്റ് കൊച്ചി ഈറ്റ്’ ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍. കുട്ടി മരിച്ച നിലയില്‍

കൊച്ചി: സോഷ്യൽ മീഡിയ ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രി കൊച്ചി മാടവനയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു. ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ പരിചിതനായിരുന്നു രാഹുൽ.ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുൽ അംഗമായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ അവസാനമായി ഫുഡ് വ്ളോ​ഗ് വിഡിയോ ചെയ്തത്. കൊച്ചിയിലെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള റീലുകൾ പങ്കിടുന്ന ഈറ്റ് കൊച്ചി…

Read More

ആമയിറച്ചിയുമായി അഞ്ച് പേര്‍ പിടിയിൽ; അറസ്റ്റിലായത് പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ

തൃശൂര്‍: കൊടുങ്ങല്ലൂരിലെ മേത്തലയിൽ ആമയിറച്ചിയുമായി അഞ്ച് പേര്‍ പിടിയിൽ. കേസിൽ സിബീഷ്, മേത്തല സ്വദേശികളായ ഷമീർ, രാധാകൃഷ്ണൻ, മുരുകൻ, റസൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ ആമ ഇറച്ചി പാചകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആണ് ഫോറസ്റ്റ് മൊബൈൽ സ്ക്വാഡ് ഇവരെ പിടികൂടിയത്. മേത്തല അഞ്ചപ്പാലം കേരളേശ്വരപുരം ക്ഷേത്രത്തിന് സമീപം മുല്ലേഴത്ത് ഷൺമുഖൻ്റെ വീട്ടിൽ നിന്നുമാണ് അഞ്ച് ആമകളുടെ ഇറച്ചി കണ്ടെടുത്തത്. പരിയാരം കൊന്നക്കുഴി കറുത്ത ആമകളെയും, സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട വെളുത്ത ആമകളെയുമാണ് കറി വെയ്ക്കാനായി കൊന്നതെന്ന്…

Read More

ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read More

പരാതിക്കാരിയുടെ വാട്ട്സ്ആപ്പിൽ അശ്ലീല വീഡിയോയും മെസേജും അയച്ചു; എഐക്ക് സസ്പെൻഷൻ

കോഴിക്കോട്: പരാതിക്കാരിയായ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. എഎസ്ഐയെ  കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ സസ്പെൻഡ് ചെയ്തു. പാരാതി അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ട യുവതിയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തി വാട്ട്സ്ആപ്പിലേക്ക് അശ്ലീല വീഡിയോകളും അശ്ലീല സന്ദേശവും അയച്ചെന്ന പരാതിയിലാണ് നടപടി. എസ്ഐയുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതോടെ യുവതി സ്റ്റേഷനിലെ വനിതാ എ.എസ്.ഐയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് യുവതി സിറ്റി പൊലീസ്…

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വര്‍ധന പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസവരെയാണ് കൂട്ടിയത്. നാൽപ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ളവർക്ക് വർധനയില്ല. പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം 20 രൂപ അധികം നൽകണം. നിരക്ക് വർധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കി. യൂണിറ്റിന് 40 പൈസയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാൽ 20 പൈസയാക്കി റഗുലേറ്ററി കമ്മീഷൻ കുറച്ചു. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം പത്തുരൂപ അധികം നൽകണം. 550 യൂണിറ്റ് ഉപയോഗിക്കുന്നവർ 250 രൂപ അധികം…

Read More

കേരളവര്‍മ്മയിലെ തെരഞ്ഞെടുപ്പ് വിവാദം; നിരാഹാര സമരത്തിനൊരുങ്ങി കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍

തൃശ്ശൂര്‍: കേരളവര്‍മ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയെ റീ കൗണ്ടിങ് നടത്തി തോല്‍പിച്ചെന്നാരോപിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റി പ്രതിഷേധം ശക്തമാക്കുന്നു. കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നിരാഹാര സമരം തുടങ്ങുമെന്ന് അറിയിച്ചു. ഇന്ന് വൈകിട്ട് 7 മുതല്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന് ഓഫീസിന് സമീപം നിരാഹാര സമരം തുടങ്ങുമെന്നാണ് കെഎസ്‌യു അറിയിച്ചിരിക്കുന്നത്. നാല് പതിറ്റാണ്ടായി എസ്എഫ്‌ഐ കോട്ടയായിരുന്ന കേരള വര്‍മ്മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്‌യു ഉയര്‍ത്തുന്ന ആരോപണം….

Read More

പെൺകുട്ടിയോട് സംസാരിച്ചതിന് ഒമ്പതാംക്ലാസ്സുകാരന് മർദ്ദനം: അധ്യാപകനെതിരെ കേസെടുത്തു

മലപ്പുറം: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ സുബൈറിനെതിരെയാണ് കേസെടുത്തത്. ഐപിസി 341, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ദേഹമാസകലം പരിക്കേറ്റ വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടെ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ്…

Read More

പുന്നപ്ര – വയലാർ രക്തസാക്ഷി ദിനാചരണ പരിപാടിയിൽ വനിതകൾക്ക് വിവേചനം നേരിട്ടതായി എഐവൈഎഫിന്റെ പരാതി

ആലപ്പുഴ :പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണം വനിതകൾക്ക് വിവേചനം നേരിട്ടതായി എഐവൈഎഫ് പരാതി നൽകി.77-ാമത് പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സമരഭൂമിയിലേക്ക് നടന്ന ദീപശിഖാ പ്രയാണത്തിൽ നിന്ന് വനിതകളെ ഒഴിവാക്കി എന്ന് ആരോപിച്ച് സിപിഐഎം, സിപിഐ സെക്രട്ടറിമാർക്ക്എഐവൈഎഫ് പരാതി നൽകി. പരിപാടി സംഘടിപ്പിച്ച റിലേ കമ്മറ്റിയിൽ വനിതകളെ ഒഴിവാക്കിയതിന് വിയോജിപ്പ് അറിയിച്ചെങ്കിലും സിപിഐഎം നേതാക്കൾ ഇടപെട്ട് ഏകപക്ഷീയമായി തീരുമാനം നടപ്പിലാക്കുകയായിരുന്നു എന്നാണ് ആരോപണം. ദീപശിഖ ഭദ്രദീപം ആണെന്നും ദീപശിഖയേന്തി വനിതകൾ പ്രയാണം ചെയ്യുന്നത് അശുദ്ധിയാണെന്നും ഒരു…

Read More

കേരളീയത്തിന് വർണാഭമായ തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, വേദിയിൽ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയ വൻ താരനിര

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 മേള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി എല്ലാ വർഷവും കേരളീയം സംഘടിപ്പിക്കും. കേരളത്തിന് എല്ലാ രംഗത്തും തനത് വ്യക്തിത്വം ഉണ്ട്. തിരുവനന്തപുരത്തെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറും. കേരളീയതയിൽ അഭിമാനിക്കുന്ന മനസ് കേരളയീർക്ക് ഉണ്ടാകണം. കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ടെന്നും നമുക്ക് നമ്മുടേത് മാത്രമായ ഒരു സ്വത്വമുണ്ടെന്നും ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ നാം അത് തിരിച്ചറിയാറില്ലെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial