‘എനിക്കെതിരെ കേസ് വേണം’: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി താരം. തനിക്കെതിരെ കേസ് എടുക്കൂ എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിനായകൻ പ്രതികരിച്ചത്. ‘വിനായകനെതിരെ കേസ് വേണ്ട’ എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു വിനായകന്റെ പ്രതികരണം. വിനായകൻ വിവാദത്തിൽ കേസ് എടുക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ അറിയിച്ചത്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ…

Read More

തിരുവനന്തപുരം അഞ്ചുതെങ്ങിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റിൽ.

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നവജാത ശിശുവിനെ സ്വന്തം അമ്മ കൊന്ന് കുഴിച്ചിട്ടു. മാതാവ് ജൂലി(36)യെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.ഭർത്താവ് നേരത്തെ മരിച്ച ജൂലിക്ക് അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ശുചി മുറിക്ക് പിന്നിൽ കുഴിച്ചിട്ട മൃതദേഹം തെരുവ് നായ്ക്കൾ കടിച്ച് കടൽ തീരത്തേക്ക് കൊണ്ട് പോകുക ആയിരുന്നു. ജൂലിയെ സംശയം തോന്നി വൈദ്യ പരിശോധന…

Read More

വീണ്ടും ട്വിസ്റ്റ്; നൗഷാദിനെ കണ്ടെത്തി, കൊന്നുവെന്ന ഭാര്യയുടെ മൊഴികളും കളവ്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വീണ്ടും വഴിത്തിരിവ്. നൗഷാദിനെ കണ്ടെത്തിയെന്ന് സൂചന. നൗഷാദിന്‍റെ ഭാര്യ അഫ്സാന പറഞ്ഞ എല്ലാ മൊഴികളും കളവാണെന്നാണ് പൊലീസിന്‍റെ നിഗമനം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം…

Read More

അതുല്യ കലാകാരന് വിട; കഥാ പ്രാസംഗികൻ തേവർതോട്ടം സുകുമാരൻ നായർ അന്തരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വീണ്ടും വഴിത്തിരിവ്. നൗഷാദിനെ കണ്ടെത്തിയെന്ന് സൂചന. നൗഷാദിന്‍റെ ഭാര്യ അഫ്സാന പറഞ്ഞ എല്ലാ മൊഴികളും കളവാണെന്നാണ് പൊലീസിന്‍റെ നിഗമനം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം…

Read More

ഒറ്റ ദിവസം 3340 പരിശോധനകൾ: റെക്കോർഡിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ വൈകുന്നേരം 3 മണി മുതൽ ആരംഭിച്ച പരിശോധനകൾ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യൽ സ്‌ക്വാഡുകൾ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകൾ, ഷവർമ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുന്നതാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന…

Read More

അങ്കണവാടിയിൽ രാജവെമ്പാലയെ കണ്ടെത്തി; ഒഴിവായത് വൻ അപകടം

കണ്ണൂർ: ഒട്ടും സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിലാണ് കുരുന്നുകൾ പഠിക്കുന്നത്. കണ്ണൂർ കൊട്ടിയൂരിലെ ഒറ്റപ്ലാവ് ഈസ്റ്റ് അങ്കണവാടിയിൽ നിന്നും രാജവെമ്പാലയെ കണ്ടെത്തി. അങ്കണവാടിയിലെ അടുക്കളയിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെ അങ്കണവാടിയുടെ അടുക്കള ഭാഗത്തായി ചുറ്റിയിരിക്കുന്ന നിലയിലായിരുന്നു പാമ്പ്. ജോലിക്കാരിയാണ് പാമ്പിനെ ആദ്യം കണ്ടത്. ഭാഗ്യവശാൽ ഈ സമയം കുട്ടികൾ അങ്കണവാടിയിൽ ഉണ്ടായിരുന്നില്ല. മഴ മൂലം കുട്ടികളെ നേരത്തെ വീട്ടിൽ വിട്ടിരുന്നു അതിനാൽ വൻ അപകടമാണ് ഒഴിവായത്. കൊട്ടിയൂർ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി…

Read More

നിയന്ത്രണം വിട്ട ലോറി 1000 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവറിന് ദാരുണാന്ത്യം

ഇടുക്കി: ദേശീയപാതയിലെ കുട്ടിക്കാനം കടുവാപ്പാറയില്‍ ലോറി നിയന്ത്രണം വിട്ട് 1000 അടി താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കോട്ടയം പരുത്തുംപാറ സ്വദേശി ജോമോന്‍ ജോസഫ് (26) ആണ് മരിച്ചത്.ടയര്‍ ലോഡുമായി കട്ടപ്പനയിലേക്കു പോകുന്നതിനിടെയാണ് അപകടം. കൊക്കയിലേക്കു പതിച്ച ലോറിയില്‍ നിന്നു തെറിച്ചുവീണ ജോമോന്റെ മൃതദേഹം പാറപ്പുറത്ത് കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. അഗ്നിരക്ഷാസേനാംഗങ്ങള്‍ ഒരു മണിക്കൂറോളം എടുത്താണ് മൃതദേഹം മുകളിലെത്തിച്ചത്.

Read More

സ്റ്റേഷനില്‍ അടിപൊളി ‘കപ്പയും ചിക്കനും’ വൈറലായി; പാചകം ചെയ്ത പോലീസുകാരോട് ഐജി വിശദീകരണം തേടി

പത്തനംതിട്ട: പോലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച പോലീസുകാരുടെ വൈറല്‍ വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിലെ പോലീസുകാരുടെ പാചക വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഐജി സ്പര്‍ജന്‍ കുമാര്‍ നിര്‍ദേശം നല്‍കിയത്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഡ്യൂട്ടി സമയത്ത് പാചകം ചെയ്തതിലും സമൂഹ മാധ്യങ്ങളില്‍ ഇടപെടലുകള്‍ നടത്തിയതിനുമാണ് ഐജി വിശദീകരണം ചോദിച്ചിട്ടുള്ളത്.

Read More

10 കോടി ലോട്ടറി പരപ്പനങ്ങാടിയിലെ 11 പേര്‍ക്ക്; ഹരിത കർമ സേനാംഗങ്ങൾക്ക് മണ്‍സൂണ്‍ ബംബർ ഒന്നാം സമ്മാനം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബറിന്‍റെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപയുടെ അവകാശികള്‍ ഈ പതിനൊന്നു പേരാണ്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനയിലെ അംഗങ്ങളായ പതിനൊന്ന് പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ അടിച്ചത്. ഇന്നലെ രാവിലെ നറുക്കെടുത്ത മൺസൂൺ ബമ്പര്‍ എം.ബി 200261 നമ്പര്‍ ടിക്കറ്റ് പാലക്കാട് ഏജൻസിയിൽ നിന്നും പരപ്പനങ്ങാടിയിലെത്തിയ ആളാണ് വില്‍പന നടത്തിയത്. ടിക്കറ്റ് പരപ്പനങ്ങാടി പഞ്ചാബ് നാഷണൽ ബാങ്കിൽ ഏൽപിച്ചു.

Read More

നാലുമാസമായ കുട്ടിയെ തട്ടിയെടുത്ത് നാടോടികൾ; 2 പേർ ചിറയിൻകീഴിൽ പിടിയിൽ

തിരുവനന്തപുരം∙ നാഗർകോവിലിൽനിന്ന് നാലു മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുവന്ന തമിഴ്നാട്സ്വദേശികളെ ചിറയിൻകീഴ് പൊലീസ് പിടികൂടി. നാഗർകോവിൽ സ്വദേശികളായ ശാന്തി, നാരായണൻ എന്നിവരാണ് പൊലീസ് പിടിയിലായത്. സംശയം തോന്നി പൊലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോൾ നാഗർകോവിലിലെ നാടോടി സ്ത്രീയുടെ കുട്ടിയെ തട്ടിയെടുത്തതാണെന്നു സമ്മതിച്ചു. കുട്ടിയെ ഭിക്ഷാടനത്തിനായി എത്തിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നു. നാരായണൻ ഏറെ നാളായി കുട അറ്റകുറ്റപ്പണി നടത്തുന്ന ജോലിക്കായി ചിറയിൻകീഴ് താമസിക്കുകയാണ്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial