കൊല്ലത്ത് മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും

കൊല്ലം: മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ തുടർ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. ശിശു ക്ഷേമ സമിതിയാവും കുട്ടിയെ ഏറ്റെടുക്കുകയെന്നും മന്ത്രി അറിയിച്ചു. 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് എസ എ ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. കുഞ്ഞിനെ കണ്ടു സന്തോഷവതിയാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ പത്തിനാണ് മാതാപിതാക്കൾ മദ്യപിക്കുന്നതിനിടയിൽ കുഞ്ഞനിനെ വലിച്ചെറിഞ്ഞത്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി….

Read More

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം

അങ്കമാലി: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന്‍ ദേവവര്‍ദ്ധനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുറിയില്‍ കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പാലിശ്ശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ദ്ധന്‍. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് കിടങ്ങൂര്‍ എസ്എന്‍ഡിപി ശ്മാശനത്തില്‍ നടക്കും.

Read More

വിഷക്കായ കഴിച്ച് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു

ഹരിപ്പാട് (ആലപ്പുഴ): വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. ശാരീരികആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ കുട്ടി കായ കഴിച്ച വിവരം പറഞ്ഞിരുന്നില്ല. ആശുപത്രിയിൽ ചികിത്സ നൽകി വീട്ടിൽ അയച്ചു. അടുത്ത ദിവസം സ്ഥിതി മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വച്ചാണ് കുട്ടി…

Read More

തിരുവോണ ബമ്പർ ലോട്ടറിയുടെ പ്രകാശനം ഇന്ന് ; ഒന്നാം സമ്മാനം 25 കോടി

തിരുവനന്തപുരം: ചരിത്രത്തിലെ ഭാഗ്യ സമ്മാനം ഇത്തവണ ആർക്ക് അടിക്കും എന്ന ചോദ്യമായിരിക്കും ഇനി അങ്ങോട്ട്. കേരളത്തിന്റെ തിരുവോണം ബമ്പർ ലോട്ടറിയുടെ പ്രകാശനം ഇന്ന് നടക്കും. ഒന്നാം സമ്മാനം 25 കോടിയാണ്. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. കഴിഞ്ഞ വർഷം 66.5 ലക്ഷം ടിക്കറ്റുകൾ വിറ്റു പോയത്. ഒന്നാം സമ്മാനം 30 കോടിയാക്കണം എന്ന ശുപാർശ ധനവകുപ്പ് തള്ളി കളഞ്ഞു. തിരുവോണം…

Read More

ബസിനുള്ളിൽ ഛർദിച്ചു; പെൺകുട്ടിയെ തടഞ്ഞുവച്ച് ജീവനക്കാർ ബസ് കഴുകിച്ചു.

വെള്ളറട (തിരുവനന്തപുരം) ∙ കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിനു പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ചു ബസ് കഴുകിച്ചെന്ന് ആക്ഷേപം. ഇന്നലെ വൈകിട്ടു മൂന്നിനു വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105 –ാം നമ്പർ ചെമ്പൂര് വെള്ളറട ബസിലാണു പെൺകുട്ടി ഛർദിച്ചത്. സംഭവം അറിഞ്ഞതു മുതൽ ഡ്രൈവർ ഇവരോടു കയർത്തു സംസാരിച്ചെന്നു പെൺകുട്ടികൾ പറഞ്ഞു.വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ഇറങ്ങുന്നതിനു മുൻപു തന്നെ ഡ്രൈവർ പെൺകുട്ടികളോടു ‘വണ്ടി കഴുകിയിട്ടിട്ട് പോയാൽ മതി ’എന്നു പറയുകയായിരുന്നു. തുടർന്നു സമീപത്തെ…

Read More

നിയമസഭാ സമ്മേളനം ആഗസ്റ്റ് 7 മുതൽ

നിയമസഭാസമ്മേളനം ആഗസ്റ്റ് എഴ് മുതൽപതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ആഗസ്റ്റ് എഴ് മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ ശാസ്ത്ര വിഭാഗം ജീവനക്കാർക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്കരണം അനുവദിക്കാനുംഅഡ്മിനിസ്ട്രേറ്റീവ്/ ടെക്നിക്കൽ ജീവനക്കാർക്ക് 10.02.2021ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമുള്ള 11-ാം ശമ്പള പരിഷ്കരണവും നിബന്ധനകൾക്ക് അനുസൃതമായി അനുവദിക്കുമെന്നും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ജീവനക്കാരായി മാറിയ…

Read More

പുതുപ്പള്ളി ഹൗസിൽ നിന്ന് പുതുപ്പള്ളിയിലേക്ക് . കണ്ണീരോടെ യാത്രയാക്കി തലസ്ഥാനം.

തിരുവനന്തപുരം: അരനൂറ്റാണ്ട് രാഷ്ട്രീയ കേരളത്തിന്റെ മുഖമായിരുന്ന മലയാളികളുടെ ജനനായകന്‌ വിടചൊല്ലി തലസ്ഥാനം. കഴിഞ്ഞ 53 വർഷവും തലസ്ഥാനത്ത് ഉമ്മൻ ചാണ്ടിയുണ്ടായിരുന്നു. കർമ്മ മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് അവസാനയാത്ര പറയുമ്പോൾ ചേതനയറ്റ ശരീരവും നോക്കി വിതുമ്പുകയാണ് കേരളം. പുതുപ്പള്ളിയെന്ന തന്റെ മണ്ഡലത്തിന്റെ ഓർമ്മക്ക് തിരുവനന്തപുരത്തെ വീടിനും പുതുപ്പള്ളി വീടെന്ന പേരിട്ട ഉമ്മൻ ചാണ്ടി തിരികെ വരാതെ അവസാനമായി പടിയിറങ്ങുമ്പോൾ കണ്ണു നിറയാതെ കണ്ടുനിൽക്കാനാവില്ല. പുതുപ്പള്ളിയിലെക്കുള്ളള വിലാപയാത്രയിൽ അദ്ദേഹത്തെ ഒരുനോക്ക് കാണുവാൻ റോഡരികിൽ തടിച്ചുകൂടിയത് വൻജനാവലിയാണ്. രാഷ്ട്രീയ, സാംസ്കാരിക, സിനിമാ…

Read More

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധി പ്രഖ്യാപിച്ച് കളക്ടർ. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. പിന്നിടുന്ന വഴിയോരങ്ങളില്‍ ജനലക്ഷങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. വളരെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത് എന്നതിനാൽ നേരത്തെ…

Read More

ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും

കോട്ടയം: പ്രിയ നേതാവിനെ കാണാൻ രാഹുൽ ഗാന്ധി നാളെ എത്തും. പുതുപ്പള്ളിയിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.അതേസമയം ഉമ്മൻ ചാണ്ടിയെ ഒരുനോക്ക് കാണാന്‍ എം.സി റോഡിന്റെ ഓരങ്ങളില്‍ ജനസാഗരം. വിലാപയാത്ര വെഞ്ഞാറമൂട് എത്താൻഎടുത്തത് ആറ് മണിക്കൂര്‍. കെഎസ്‌ആർടിസിയുടെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് വിലാപയാത. നാലാഞ്ചിറയിൽ എത്തിയപ്പോൾ കനത്ത മഴ വകവയ്‌ക്കാതെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ജനമാണ് തിങ്ങിക്കൂടിയത്.തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍,…

Read More

ജനസമ്പർക്ക പരിപാടിയിലൂടെ ജനസ്പന്ദനമറിഞ്ഞ ജനനായകൻ

ജനനായകന് വിടപറഞ്ഞ് കേരളം. ഒരു വില്ലേജ് ഓഫീസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ആയിരിക്കെ നേരിട്ടിറങ്ങി അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും കൃത്യമായി പരിഹാരം കാണുകയും ചെയ്ത ജനനായകൻ ഇനിയില്ല എന്ന തിരിച്ചറിവോടെയാണ് ഇന്ന് കേരളം ഉണർന്നത്. രണ്ടാം തവണയും 2011 ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി അധികാരമേറ്റു. 2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടി ലോകശ്രദ്ധ തന്നെ അദ്ദേഹത്തിന് നേടിക്കൊടുത്തു. തന്റെ എഴുപതാം വയസ്സിൽ പ്രായത്തിന്റെ അവശതകൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial