Headlines

കാപ്പ പ്രതിയെ പിടികൂടാൻ ചെന്ന പോലീസ് പോത്തന്‍കോട്ടെ വീട്ടില്‍നിന്ന് തോക്കും കഞ്ചാവും കള്ളനോട്ടുമായി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: കാപ്പ പ്രതിയെ പിടികൂടാൻ ചെന്ന പോലീസ് പോത്തന്‍കോട്ടെ വീട്ടില്‍നിന്ന് തോക്കും കഞ്ചാവും കള്ളനോട്ടുമായി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇടത്താട് രാംവിവേകിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ടും തോക്കും ഉള്‍പ്പെടെ കണ്ടെടുത്തത്. സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന രാംവിവേക്, അഭിന്‍ലാല്‍, റിഷിന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരു യുവതിയെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പോത്തന്‍കോട്, നെടുമങ്ങാട് പോലീസ് സംയുക്തമായി വീട്ടില്‍ റെയ്ഡിനെത്തിയത്. ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി അനന്തുവിനെ തേടിയാണ് ഇയാള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന്…

Read More

ഗവർണക്കെതിരെ എ ഐ വൈ എഫ് പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

രാജ്ഭവനെ ആർഎസ്എസ് കാര്യലയമാക്കി മാറ്റാൻ ശ്രമിക്കുന്ന ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംഘടിപ്പിച്ച പ്രതിഷേധത്തിനു നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം. പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയെന്ന് പറഞ്ഞ് ആർഎസ്എസിന്റെ പ്രതീകമായ ചിത്രം സ്ഥാപിച്ചത് വലിയ വിവാദമാണ് സംസ്ഥാനത്ത് സൃഷിടിച്ചത്.  മാർച്ച്‌ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങളെ തകർത്തുകൊണ്ട് കോർപ്പറേറ്റ് – വർഗീയ അജണ്ട സംസ്ഥാനത്ത് ഒളിച്ചു കടത്തുന്ന എജന്റായി കേരള ഗവർണർ മാറുകയാണ്. ഭരണഘടനയെപ്പോലും വെല്ലുവിളിച്ച്‌ കൃത്യമായ രാഷ്ട്രീയ അജണ്ടയോടെയുള്ള…

Read More

‘കപ്പലിനകത്തെ ചരക്കിന് തീപിടിച്ചതാകാന്‍ സാധ്യത, കണ്ടെയ്‌നറുകളില്‍ എന്താണെന്ന് കസ്റ്റമ്‌സ് പരിശോധിക്കുന്നു’ : ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍

ബേപ്പൂര്‍ – അഴീക്കല്‍ തീരത്ത് തീപിടിച്ച സിംഗപ്പൂര്‍ കപ്പലിലെ കണ്ടെയ്‌നറുകളില്‍ എന്താണുള്ളതെന്ന് വ്യക്തയില്ലെന്നും ഇത് കസ്റ്റമ്‌സ് പരിശോധിക്കുകയാണെന്നും ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ ഹരി അച്യുത വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബേപ്പൂരില്‍ നിന്ന് കോസ്റ്റ് ഗാഡിന്റെ ഒരു കപ്പലാണ് അപകടസ്ഥലത്തേക്ക പോയിട്ടുള്ളത്. ബേപ്പൂരില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ ദൂരരെയാണ് അപകടം നടന്നത്. കപ്പലിന് അകത്തെ ചരക്കിന് തീ പിടിച്ചതാക്കാനാണ് സാധ്യത. കാണാതായവരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പരുക്കേറ്റവരെ കോഴിക്കോട്ടേക്ക് മാറ്റുന്നതില്‍ വ്യക്ത വന്നട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രക്ഷപ്പെടുത്തിയവരെ…

Read More

ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്നവര്‍ക്ക് തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍: മന്ത്രി വീണാ ജോര്‍ജ്

ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്ന പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടര്‍ പിന്തുണ ഉണ്ടാകണം. ആവശ്യമായവര്‍ക്ക് ജീവനോപാധി ലഭ്യമാക്കുന്നു എന്നുള്ളതും ഉറപ്പാക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായാണ് സെല്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗാര്‍ഹിക പീഡന നിരോധന നിയമം നിലവില്‍ വന്നിട്ട് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സ്ത്രീധനത്തിനെതിരെയുള്ള…

Read More

കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു

കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം. കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് അപകടമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. കേരള…

Read More

കേരള ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ. ഗവ‍ർണറെ തിരിച്ച് വിളിക്കണമെന്നാണ് പരാതിയിൽ സിപിഐ ആവശ്യപ്പെടുന്നത്. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഗവ‍ർണറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സിപിഐയുടെ രാജ്യസഭാ എംപി സന്തോഷ് കുമാർ പി രാഷ്ട്രപതിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം തുടർച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ഗുരുതരമായ ആശങ്ക രേഖപ്പെടുത്താനാണ് രാഷ്ട്രപതിക്ക് പരാതി നൽകുന്നതെന്ന് സന്തോഷ് കുമാർ എം പി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്ഭവനിൽ നടന്ന പരിസ്ഥിതി ദിനാഘോഷവുമായി…

Read More

സംഘപരിവാർ എജന്റായി കേരള ഗവർണർ അധഃപതിക്കുന്നു; ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുളള വേദിയായി രാജ്ഭവനെ മാറ്റാൻ ശ്രമിക്കുന്നു: എഐവൈഎഫ്

ഭാരതസംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണമെന്ന ലേബലിൽ രാജ്യത്തിന്റെ ബഹുസ്വരതക്ക് മേൽ സാംസ്‌കാരിക അധിനിവേശം നടത്തുന്ന സംഘ് പരിവാർ എജന്റായി കേരള ഗവർണർ അധഃപതിക്കുകയാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് കുറ്റപ്പെടുത്തി. സംസ്ഥാന കൃഷി വകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന വേണമെന്ന ഗവർണറുടെ തീരുമാനം പ്രബുദ്ധ കേരളത്തിന്റെ മത നിരപേക്ഷ സംസ്കാരത്തോടുള്ള വെല്ലുവിളിയാണെന്നും എ ഐ വൈ എഫ് കുറ്റപ്പെടുത്തി. ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനായി രാജ്ഭവനെ വേദിയാക്കാൻ ശ്രമിക്കുന്ന ഗവർണർ…

Read More

തൃശൂർ പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയത് മകളുടെ ഭർത്താവ്; ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രേംകുമാർ പ്രതി

തൃശ്ശൂർ: തൃശൂർ പടിയൂരിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പടിയൂർ സ്വദേശികളായ മണി, മകൾ രേഖ എന്നിവരെ കൊലപ്പെടുത്തിയ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായുള്ള തിരച്ചിൽ തുടരുകയാണ്. ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രേംകുമാർ പ്രതിയാണ്. പ്രതി പ്രേംകുമാറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഈ കേസിൽ ജാമ്യത്തിലായിരുന്നു പ്രേംകുമാർ. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചോ…

Read More

ഷഹബാസിന്റെ കൊലപാകത്തിൽ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്‍ അഡ്മിഷന്‍ നേടാന്‍ അനുമതി നൽകി ഹൈക്കോടതി

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാകത്തിൽ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്‍ അഡ്മിഷന്‍ നേടാന്‍ അനുമതി നൽകി ഹൈക്കോടതി. ഇതിനായി വിദ്യാര്‍ത്ഥികളെ ഒരുദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സുപ്രണ്ടിന് നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് സമയം അനുവദിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കാന്‍ താമരശ്ശേരി പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജുവനൈല്‍ ഹോമിലായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തിനോ മറ്റുനടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയില്ലെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അതേസമയം…

Read More

ഷൊർണൂരിൽ ചാരിറ്റിയുടെ പേരിൽ ബിരിയാണി വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

പാലക്കാട്: ഷൊർണൂരിൽ ചാരിറ്റിയുടെ പേരിൽ ബിരിയാണി വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്. ഷൊർണൂരിലെ ഹോട്ടലുടമ നൽകിയ പരാതിയിലാണ് അറസ്റ്റ്. 350 ബിരിയാണി വാങ്ങി പണം നൽകാതെ മുങ്ങിയെന്നാണ് പരാതി. ഷെഹീർ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്തിവരിയാണെന്നാണ് വിവരം.ചാരിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഹോട്ടലിൽ നിന്ന് കുറഞ്ഞവിലക്ക് ബിരിയാണി വാങ്ങും. ഇത് കൂടുതൽ വിലക്ക് മറ്റൊരിടത്ത് കൊണ്ടുപോയി വിൽക്കുകയും ചെയ്യുകയാണ് ഇയാളുടെ പതിവ്. 140 രൂപക്ക് ബിരിയാണി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial