
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നാളെ തലയോല പറമ്പിലെ വീട്ടിൽ മൃതദേഹം സംസ്ക്‌കരിക്കും. പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. എന്നാൽ മൃതദേഹവുമായി പോയ ആംബുലൻസിന് മുന്നിൽ കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തരം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. തുടർന്ന് മെഡിക്കൽ കോളജ് പരിസരത്ത് വലിയ…