അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 60 കാരി മരിച്ചു

        കൊല്ലം : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര സ്വദേശിനി ചന്ദ്രിക(60)യാണ് മരിച്ചത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഐസിയുവില്‍ ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു..

Read More

പയ്യന്നൂരിൽ പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂർ കണ്ടോത്ത് വീവൺ ക്ലബ്ബിന് സമീപം താമസിക്കുന്ന കണ്ണാട ഹൗസിൽ വൈഗ അനിൽകുമാർ (16) ആണ് മരിച്ചത്. രാത്രി 8 മണിക്കും 9മണിക്കുമിടയിലാണ് സംഭവം.ഓട്ടോ ഡ്രൈവർ അനിൽകുമാറിൻ്റെയും മധൂജയുടെയും മകളാണ്. സഹോദരി : വജ്ര (വിദ്യാർത്ഥിനി) പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Read More

ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; 1.38 കോടിയുടെ ബെൻസ് കാർ കത്തിനശിച്ചു

         ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ച് ഉള്ളിലുണ്ടായിരുന്ന കോടികൾ വിലമതിക്കുന്ന ലക്ഷ്വറി കാർ കത്തിനശിച്ചു. ലോറിയിലുണ്ടായിരുന്ന 1.38 കോടി രൂപ വിലവരുന്ന ബെൻസ് കാറാണ് പൂർണ്ണമായും കത്തിയത്. ശനിയാഴ്ച രാവിലെ കടുത്തുരുത്തി ബൈപ്പാസ് റോഡിലായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല. ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുതിയ കാറുമായി പോവുകയായിരുന്നു കണ്ടെയ്‌നർ ലോറി. ലോറിയുടെ പിൻഭാഗത്തായിരുന്നു കാർ സൂക്ഷിച്ചിരുന്നത്. യാത്രാമധ്യേ അപ്രതീക്ഷിതമായി ലോറിക്ക് തീപിടിക്കുകയായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ ലോറി നിർത്തി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടിത്തത്തിൽ…

Read More

ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ഇന്ന് എട്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും…

Read More

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഈ മാസം മാത്രം 186 പേർക്ക് രോഗം സ്ഥിരീകരിച്ചു, മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) ബാധിതരുടെ എണ്ണത്തിൽ വൻ വർധന. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഈ മാസം 19 വരെയുള്ള കണക്കുകൾ പ്രകാരം മാത്രം 186 പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ ജന്തുജന്യരോഗം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വലിയ തോതിൽ പടരുന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.  ഇന്നലെ മാത്രം സംസ്ഥാനത്ത് 21 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം,…

Read More

പുതിയ മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ; ‘ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല, അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു’

മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എൻഎസ്എസിൻ്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരൻ നായരുടെ വിമർശനം ഉണ്ടായത്. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന സതീശൻ്റെ പഴയകാല പരാമർശങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടിയാണ് വിമർശനം. പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവിൽ നിലപാട് മാറ്റി അഹങ്കാരിയായ രീതിയിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയെന്നാണ്…

Read More

കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ റീൽസ് കണ്ടു, വീഡിയോ പകർത്തി യാത്രക്കാരൻ; നടപടിയെടുക്കാൻ ആർടിഒ

       കൊല്ലം : കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട ഡ്രൈവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കൊട്ടാരക്കര – കൊല്ലം റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവറായ അഭിജിത്തിനെതിരെയാണ് എൻഫോഴ്സ്മെന്റ് ആർടിഒ നടപടി ആരംഭിച്ചത്. ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഡ്രൈവർക്ക് എൻഫോഴ്സ്മെന്റ് ആർടിഒ എ. കെ. ദിലു നിർദ്ദേശം നൽകി. ഈ മാസം 18-ന് രാവിലെ ആറ് മണിയോടെയായിരുന്നു വിവാദപരമായ സംഭവം നടന്നത്. കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഫോണിൽ…

Read More

സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി; മാവൂരിൽ പനി ബാധിച്ച സ്ത്രീ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരു പനി മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മാവൂരിൽ ആണ് സംഭവം. ഷിഗെല്ല രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതയെ ആരോഗ്യ നില വഷളായതിനെ പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെയാണ് മരണം. ഷിഗെല്ല പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിരുന്നു. എന്നാൽ പരിശോധനയുടെ ഫലം വന്നിട്ടിട്ടില്ല….

Read More

മൂന്നാറിൽ പ്ലസ് ടു വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി; തമിഴ്നാട് സ്വദേശികൾക്കായി തിരച്ചിൽ

മൂന്നാർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനികളെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ മൂന്നാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൂന്നാറിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. തമിഴ്നാട് സ്വദേശികളായ യുവാക്കളാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.സംഭവം ഇങ്ങനെ:സോഷ്യൽ മീഡിയ വഴിയാണ് പ്രതികൾ വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന്, ഹോസ്റ്റലിൽ നിന്ന് സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനികളെ പ്രതികൾ നേരത്തെ ബുക്ക് ചെയ്ത ലോഡ്ജിലേക്ക്…

Read More

നേമം മണ്ഡലത്തിൽ സിപിഐയിൽ കൂട്ടരാജി; നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ സിപിഐയിൽ കൂട്ടരാജി. മുൻ മണ്ഡലം സെക്രട്ടറി വി എസ് സുലോചനന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കൊഞ്ചിറവിള ഗോപു, വി എം രാജേഷ്,അമ്പലത്തറ വാർഡ് മുൻ കൗൺസിലർ ഗീതാകുമാരി, മണ്ഡലം കമ്മിറ്റി അംഗങ്ങൾ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, ബഹുജന സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പ്രവർത്തകരാണ് കോൺഗ്രസ്സിൽ ചേർന്നത്. മുൻ മന്ത്രി വി ശിവൻകുട്ടിയെ പരാജപ്പെടുത്താൻ ശ്രമിച്ചതിൻ്റെ പേരിൽ വി എസ് സുലോചനെ സിപിഐ സസ്പെൻ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial