Headlines

ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍





തിരുവനന്തപുരം : ഏഴാംക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് കാഞ്ചിനട സ്വദേശി അബ്ദുള്‍ റഷീദ് (69) നെയാണ് കിളിമാനൂര്‍ പോലീസ് പിടികൂടിയത്.

ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് വൈകുന്നേരം മൂന്ന് മണിയോടെ വിദ്യാര്‍ഥി വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേക്ക് നടന്നു പോകുകയായിരുന്നു. വഴിമധ്യേ വെച്ച് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ തന്റെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

ബലം പ്രയോഗിച്ച് അതിക്രമം തുടര്‍ന്ന ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥി ഭയന്നോടി വീട്ടിലെത്തുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോകുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതി അബ്ദുള്‍ റഷീദിനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: