തൃശൂര്‍ : കൈക്കൂലിക്കേസില്‍ കെഎസ്ഇബി മുന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി.
കുന്നംകുളം കെഎസ്ഇബി ഓഫീസിലെ മുന്‍ അസിസ്റ്റന്റ് എന്‍ജിനിയറും കൊല്ലം തഴവ സ്വദേശിയുമായ കെ ശശി(65) യെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് കെ എം രതീഷ് ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം.


