Headlines

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. എല്ലാ റെക്കോർഡും ഭേദിച്ച് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുകയാണ്. ഇന്നലെ (ഏപ്രിൽ 17, വെള്ളിയാഴ്ച) ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഉപയോഗമാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ ആവശ്യകത 6013 മെഗാ വാട്ട് ആണ്. 2024 മേയ് മൂന്നിന് രേഖപ്പെടുത്തിയ 115. 94 ദശലക്ഷം യൂണിറ്റിനെയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഏപ്രിൽ 14ന് വൈദ്യുതി ആവശ്യകത 6012 മെഗാ വാട്ട് ആയിരുന്നു റിപ്പോർട്ട് ചെയ്തത്.

Read More

വയനാട്ടിലെ സർക്കാർ ടൗൺഷിപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച വ്യാജ വാർത്തകൾക്കെതിരെ മന്ത്രി കെ രാജൻ

വയനാട്ടിലെ സർക്കാർ ടൗൺഷിപ്പുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച വ്യാജ വാർത്തകൾക്കെതിരെ മന്ത്രി കെ രാജൻ. ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്നാണ് ചില മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. ടൗൺഷിപ്പിൽ നേരിട്ടെത്തി വീടുകളുടെ ഗുണനിലവാരം മന്ത്രി കെ രാജൻ വിലയിരുത്തി. പെൻസിൽ കൊണ്ട് വരച്ച വരയെയാണ് മാധ്യമങ്ങൾ വിള്ളലായി ചിത്രീകരിച്ചതെന്നും മുഴുവൻ വീടിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും അതിൽ യാതൊരു സംശയവും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുഴുവൻ ദുരന്തബാധിതരുടെയും പുനരധിവാസം ഒരു വർഷത്തിനുള്ളിൽ…

Read More

സംസ്ഥാനത്ത് മിൽമ പാലിന്റെ വില  വർധിപ്പിച്ചേക്കാൻ സാധ്യത

തിരുവനന്തപുരം: കാലിത്തീറ്റ ഉൾപ്പെടെയുള്ള വിലക്കയറ്റം മൂലം ക്ഷീരകർഷകരുടെ ആവശ്യപ്രകാരം ലിറ്ററിന് ആറ് രൂപ വീതം പാൽ വില വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം മിൽമ പരിഗണിക്കുന്നു. സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്നാണ് വിവരം. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക. വർദ്ധിച്ചുവരുന്ന ഉൽപാദനച്ചെലവുമായി പൊരുത്തപ്പെടുന്നതിന് ലിറ്ററിന് ഏകദേശം 6 എന്ന നിരക്കിൽ വില വർധനവ് വരുത്തിക്കൊണ്ട് ക്ഷീരകർഷകർ ഗണ്യമായ വർദ്ധനവ് വശ്യപ്പെട്ടിരുന്നു. അതേസമയം സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി…

Read More

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി

പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമാകുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം വരും ദിവസങ്ങളിൽ ഭൂരിഭാഗം ജില്ലകളിലും ഉയർന്ന താപനില തുടരും. ചിലയിടങ്ങളിൽ ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പാലക്കാട് ചുട്ടുപഴുക്കുകയാണ്. കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറിയെന്ന വാർത്തയും വന്നു. സംസ്ഥാനത്ത് 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ട് നല്‍കിയത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം എന്നാണ്…

Read More

നേമത്ത് ശിവന്‍കുട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച്  സിപിഐ  ജില്ലാ കമ്മിറ്റി അംഗം  സുലോചനനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വി എസ് സുലോചനനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. നേമം മണ്ഡലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആണ് സുലോചനൻ സുലോചനന്റേതെന്ന് പറയപ്പെടുന്ന ഒരു ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

Read More

കല്ലമ്പലത്ത് സ്കൂൾ ബസ് ക്രെയിനിന് പിന്നിൽ ഇടിച്ച് അപകടംസ്കൂൾ ബസ് ഡ്രൈവർ മരണപ്പെട്ടു

കല്ലമ്പലത്ത് സ്കൂൾ ബസ് ക്രെയിനിന് പിന്നിൽ ഇടിച്ച് അപകടം. കല്ലമ്പലം നാവായികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ മരണപ്പെട്ടു. നഗരൂർ സ്വദേശി ഷാജിയാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിലാണ് ബസ് ഇടിച്ചത്. കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സമീപത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ആറ് അധ്യാപകർക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. പരുക്ക് പറ്റിയ അധ്യാപകരെ പാരിപ്പള്ളി മെഡിക്കൽ…

Read More

വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം വരെ കുട്ടികള്‍ക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂട് കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ പുതുക്കിയ തൊഴില്‍ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് കഠിനമായ ചൂടില്‍…

Read More

പ്രതിസന്ധികൾ എന്തുതന്നെയായാലും പഠനം പൂർത്തിയാക്കി ഡോക്ടറായി മാത്രമേ മടങ്ങൂ എന്ന് നിതിൻ സുഹൃത്തിന് അയച്ച സന്ദേശം പുറത്തുവന്നു

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരണപ്പെട്ട നിതിൻ രാജിന്റെ നിശ്ചയദാർഢ്യം വെളിപ്പെടുത്തുന്ന പുതിയ ശബ്ദരേഖകൾ പുറത്തുവന്നു. പ്രതിസന്ധികൾ എന്തുതന്നെയായാലും പഠനം പൂർത്തിയാക്കി ഡോക്ടറായി മാത്രമേ മടങ്ങൂ എന്ന് നിതിൻ സുഹൃത്തിന് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ചില അധ്യാപകർ തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അറിയിക്കണമെന്ന് അവർ നിർദ്ദേശിച്ചതായും ഓഡിയോയിലുണ്ട്. അതേസമയം തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ…

Read More

വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് പഠന പിന്തുണയും പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പ്

വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാത്ത അഞ്ചുമുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് പഠന പിന്തുണയും പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പ്. മുൻ വർഷം , എട്ട്, ഒൻപത് ക്ലാസുകളിൽ മിനിമം മാർക്ക് നിശ്ചയിച്ചിരുന്നു. അതിന് തുടർച്ചയായാണ് ഈ വർഷം അഞ്ച് മുതലുള്ള ക്ലാസുകളിൽ ഇത് നിശ്ചയിച്ചത്. ഇത് പ്രകാരം അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ ഔട്ട് സ്റ്റാൻഡിങ്,വെരിഗുഡ്, ഗുഡ്, സാറ്റിസ്ഫാക്ടറി, നീഡ്സ് ഇംപ്രൂവ്മെന്റ് എന്നിങ്ങനെ എ,ബി,സി,ഡി,ഇ എന്നിങ്ങനെ ഗ്രേഡ്തിരിച്ചിട്ടുണ്ട്. 30 ൽ…

Read More

ഡോ.ആര്‍സുവിന്ഗുരുപൂജാ പുരസ്കാരം സമര്‍പ്പിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഹിന്ദി സംഘടനയായ നിരാലാ ഹിന്ദി അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജാ പുരസ്കാരം പ്രശസ്ത ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ.ആര്‍സുവിന് കവി കുരീപ്പുഴ ശ്രീകുമാര്‍ സമ്മാനിച്ചു.. 25000/-രൂപയും ഫലകവുമടങ്ങിയതാണ് ‘കേരളത്തിലെ ഹിന്ദി വിദ്യാര്‍ത്ഥികളുടെ ഗുരുദക്ഷിണ’യായി നല്‍കപ്പെടുന്ന ഈ പുരസ്കാരം. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടന്ന സമ്മേളനം ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സന്‍ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരള സര്‍വ്വകലാശാല ഹിന്ദി വിഭാഗം മുന്‍ മേധാവി ഡോ.എസ്.തങ്കമണി അമ്മ,അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാധാകൃഷ്ണന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial