സുഹൃത്ത് മരിച്ചെന്ന് വ്യാജക്കഥ ആറ്റുകാലിൽ താലികെട്ടാതെ മുങ്ങി മറ്റൊരു വിവാഹത്തിനൊരുങ്ങിയ യുവാവ് പിടിയിൽ

തിരുവനന്തപുരം : വിഴിഞ്ഞം വിവാഹവാഗ്ദാനം നൽകി യുവതിയെ നാലുവർഷത്തോളം പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും തട്ടിയെടുത്ത് ഒളിവിൽ പോകുകയും ചെയ്ത തിരുവനന്തപുരം മണക്കാട് സ്വദേശി സച്ചിൻകുമാർ (32) പാലക്കാട്ടുവെച്ച് റെയിൽവേ പൊലീസിന്റെ പിടിയിലായി. ആറ്റുകാൽ ക്ഷേത്രത്തിൽ നിശ്ചയിച്ചിരുന്ന വിവാഹദിവസം സുഹൃത്ത് അപകടത്തിൽ മരിച്ചെന്ന വ്യാജക്കഥയുണ്ടാക്കി മുങ്ങിയ ഇയാൾ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് വിഴിഞ്ഞം പൊലീസിന്റെ നിർണായക ഇടപെടലിൽ വലയിലാകുന്നത്.(2022) മുതൽ ഇക്കഴിഞ്ഞ ജനുവരി വരെയുള്ള കാലയളവിൽ സച്ചിൻകുമാർ 29-കാരിയായ യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും വിവിധ ആവശ്യങ്ങൾ പറഞ്ഞ്…

Read More

ബജറ്റില്‍ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി തല വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് എസ്എഫ്‌ഐ

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി തല വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് എസ്എഫ്‌ഐ. കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം സൗജന്യമാക്കി പ്രഖ്യാപിച്ചത് വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതീക്ഷയും മുന്നേറ്റവുമാണ് സൃഷ്ടിച്ചത്. സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്നതോടെ സാധാരണക്കാരായ ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒന്നുമില്ലാതെ പഠനം സാധ്യമാക്കുവാന്‍ സാധിക്കും. എന്നാല്‍ പദ്ധതി അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും എസ്എഫ്‌ഐ പറഞ്ഞു. സൗജന്യ ഡിഗ്രി തല വിദ്യാഭ്യാസം എന്ന പ്രതീക്ഷനിര്‍ഭരമായ…

Read More

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ലോക്ഭവനിൽ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്നും വി ഡി സതീശന്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചതിനെതിരെ വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ലോക്ഭവനിൽ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. വേദിയില്‍ നില്‍ക്കുമ്പോഴാണ് വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് കേള്‍ക്കുന്നത്. അതിനിടയില്‍പ്പോയി തടസ്സപ്പെടുത്താന്‍ കഴിയുമോ. നമ്മള്‍ അറിഞ്ഞുകൊണ്ടല്ല അതെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പേരിനൊപ്പം മേനോന്‍ എന്ന് പരാമര്‍ശിച്ചതിലും വി ഡി സതീശന്‍ വിശദീകരണം നല്‍കി. അച്ഛന്‍…

Read More

മലയിടംതുരുത്തിൽ നടന്ന പ്രതിഷേധത്തിൽ ഇടപെട്ട് സർക്കാർ

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്തിൽ നടന്ന പ്രതിഷേധത്തിൽ ഇടപെട്ട് സർക്കാർ. പ്രതിഷേധം രൂക്ഷമായതോടെ ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകി. മലയിടം തുരുത്തിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികളാണ് നടന്നത്. കോടതി നിർദേശപ്രകാരം നടപടികൾ പൂർത്തിയാക്കുന്നതിനായി അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തിയെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നടപടിക്കിടെ സംഘർഷം ഉടലെടുത്തു. സമരപ്പന്തലിൽ ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. പ്രതിഷേധം…

Read More

ലീഗിന്റെ അഞ്ചംഗ മന്ത്രിപ്പട്ടിക തയ്യാറായി

കോഴിക്കോട്: സതീശൻ മന്ത്രിസഭയിലേക്ക് ലീഗിന്റെ അഞ്ചംഗ മന്ത്രിപ്പട്ടിക തയ്യാറായി. വിമർശനങ്ങളും പാർട്ടിക്കുള്ളിലെ സമ്മർദ്ദങ്ങളും ശക്തമായ സാഹചര്യത്തിൽ പി.കെ. ബഷീറിനെ അവസാന നിമിഷം മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിമാരായി പരിഗണിക്കപ്പെടുന്നത്. പട്ടിക നിയുക്ത മുഖ്യമന്ത്രിക്കു കൈമാറിയതായും അന്തിമ പ്രഖ്യാപനം വൈകീട്ടോടെ ഉണ്ടാകുമെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങള്‍ അറിയിച്ചു. അവസാന ഘട്ടം വരെ മന്ത്രിസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന കുറ്റ്യാടി എംഎൽഎ പാറക്കൽ…

Read More

എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 15 ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 15 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരിക്കും പ്രഖ്യാപനം നടക്കുക. പിആർഡി ചേംബറിൽ വെച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ഫലപ്രഖ്യാപനം നടത്തും. എസ്എസ്എൽസി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസ (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്) എഎച്ച്എസ്എൽസി എന്നീ പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് 3.30 മുതൽ ഔദ്യോ​ഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും ഫലം അറിയാൻ സാധിക്കും.

Read More

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമിതിയിലായിരുന്നു തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ സിപിഐഎം തീരുമാനമെടുത്തത്. ഇതോടെ സഭയിൽ വീണ്ടും വി ഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. കസേരയിൽ മാറ്റമുണ്ടെന്ന് മാത്രം. പത്ത് കൊല്ലം കേരളം ഭരിച്ച പിണറായി വിജയൻ പ്രതിപക്ഷത്തെ നയിക്കാനിറങ്ങുമ്പോൾ എന്തെല്ലാം രാഷ്ട്രീയ…

Read More

ചലച്ചിത്ര നടൻ സന്തോഷ് കെ. നായർ അന്തരിച്ചു

ചലച്ചിത്ര നടൻ സന്തോഷ് കെ. നായർ അന്തരിച്ചു. സന്തോഷും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്ന് പുലർച്ചെയാണ് പത്തനംതിട്ട ഏനാത്ത് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നടനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന ഭാര്യ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 1982 മുതൽ മലയാള സിനിമയിൽ സജീവമായിരുന്ന സന്തോഷ് നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു. റെയിൻ ഡാൻസ്, കാര്യസ്‌ഥൻ, ടൈഗർ, തിരുവമ്പാടിത്തമ്പാൻ, ചന്ദ്രോത്സവം തുടങ്ങിയ…

Read More

മിൽമപാൽ വില ലിറ്ററിന് നാല് രൂപ കൂട്ടാൻ തീരുമാനം

കേരളത്തിൽ പാൽ വില വർധിപ്പിക്കാനുള്ള മിൽമയുടെ നീക്കത്തിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ലിറ്ററിന് നാല് രൂപ കൂട്ടാൻ തീരുമാനം. ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പാൽ ഉൽപ്പാദനച്ചെലവ് കൂടിയ സാഹചര്യത്തിൽ ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനമെടുത്തതെന്നും അത് ഉടൻ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയൻ ഭാരവാഹികളുടെ ആവശ്യം. ഇതുമായി…

Read More

മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി

കൊച്ചി: കോടതിയിൽ ഹാജരാക്കാനെത്തിച്ച മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. കടവന്ത്ര പൊലീസാണ് പ്രതികളെ പിടികൂടി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചത്. ഇതിനിടെ പ്രതികൾ ചാടി പോകുകയായിരുന്നു. സംഭവത്തെ തുടർന്ന് കടവന്ത്ര പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെയാണ് നടപടിയെടുത്തത്. റസലിനൊപ്പം കടന്ന് കളഞ്ഞ സൂരജിനെ പൊലീസ് പിടികൂടിയിരുന്നു. സൂരജിനെ നിലവിൽ ചോദ്യം ചെയ്ത് വരികയാണ്.റസലുമായി ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. സിസിടിവി അടക്കം പരിശോധിക്കുന്നുണ്ട്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial