മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എം കെ മുനീറിന് സീറ്റില്ല. 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരുകളാണ് പുറത്തുവിട്ടിട്ടുള്ളത്. രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരും ചടയമംഗലവും വച്ച് മാറുമോ എന്നതും അതുപോലെ കോങ്ങാടും ചേലക്കരയും വച്ച് മാറുന്നതിലും തീരുമാനമായാല്‍ ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു. സ്ഥാനാര്‍ഥി പട്ടിക: 1. മഞ്ചേശ്വരം- എ കെ…

Read More

ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ കുറവ് വരുത്താൻ തീരുമാനിച്ചത്. 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കുമാണ് പിഴയിളവ് അനുവദിക്കുന്നത്. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഇ-…

Read More

ശബരിമല യുവതി പ്രവേശനത്തിൽ മുൻ നിലപാട് സംസ്ഥാന സർക്കാർ തിരുത്തും

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ മുൻ നിലപാട് സംസ്ഥാന സർക്കാർ തിരുത്തും. വിശ്വാസ സംരക്ഷണ നിലപാടുമായി മുന്നോട്ട് പോകാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം. ഇതോടെയാണ് സിപിഐഎം നയിക്കുന്ന സർക്കാർ നിലപാടിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കോടതിയിൽ സർക്കാർ നിലപാട് വ്യക്തമാക്കുക. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ൽ വി എസ്…

Read More

ശബരിമലയിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള ഒന്നര മാസക്കാലയളവിൽ സന്നിധാനത്തെ വിവിധ ബാങ്കുകൾ വഴി വൻ തുകകളുടെ നിക്ഷേപം നടന്നതായി വിജിലൻസ് കണ്ടെത്തി. ഇതുസംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി കോടികളാണ് ഈ ചുരുങ്ങിയ കാലയളവിൽ കൈമാറ്റം ചെയ്യപ്പെട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സന്നിധാനം ബ്രാഞ്ചിൽ 1,667 ഇടപാടുകളിലൂടെ…

Read More

ശബരിമലയിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള ഒന്നര മാസക്കാലയളവിൽ സന്നിധാനത്തെ വിവിധ ബാങ്കുകൾ വഴി വൻ തുകകളുടെ നിക്ഷേപം നടന്നതായി വിജിലൻസ് കണ്ടെത്തി. ഇതുസംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി കോടികളാണ് ഈ ചുരുങ്ങിയ കാലയളവിൽ കൈമാറ്റം ചെയ്യപ്പെട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സന്നിധാനം ബ്രാഞ്ചിൽ 1,667 ഇടപാടുകളിലൂടെ…

Read More

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവിൽ സർവീസ് മാറണം : മുഖ്യമന്ത്രി

തിരുവനന്തപുരം:ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പിന്തുടർച്ചയായ ഉദ്യോഗസ്ഥാധിപത്യ രീതികളിൽ നിന്ന് മാറി  ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവിൽ സർവീസ് മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനോൻമുഖ നടപടികൾ കൈക്കൊണ്ട് എല്ലാ തലത്തിലും ജനാധിപത്യ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളത്തിലെ സിവിൽ സർവീസ് ജേതാക്കൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയും മന്ത്രിസഭയും ആവിഷ്‌കരിക്കുന്ന നയങ്ങൾ…

Read More

വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം ;അറിയേണ്ടതെല്ലാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ അപേക്ഷകള്‍ നല്‍കാം. 18 വയസ് പൂര്‍ത്തിയാകുന്ന ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. voters.eci.gov.in വെബ്‌സൈറ്റ് വഴിയോ ‘വോട്ടര്‍ ഹെല്‍പ്പ് ലൈന്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയോ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. വെബ്‌സൈറ്റിലെ ന്യൂ വോട്ടര്‍ രജിസ്‌ട്രേഷന്‍ ലിങ്കില്‍ പ്രവേശിച്ച് ഫോം 6 പൂരിപ്പിക്കണം. പ്രവാസി വോട്ടര്‍മാര്‍ക്ക് ഫോം 6എയുമുണ്ട്. അര്‍ഹരായ മുഴുവന്‍ ആളുകളും വോട്ടവകാശം വിനിയോഗിക്കാന്‍ പട്ടികയില്‍ പേര്…

Read More

48 വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ പെണ്‍തിളക്കം

ഗുരുവായൂര്‍ : അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ഗുരുവായൂര്‍ ദേവസ്വം ഭരണസമതിയിലേക്ക് വനിത അംഗം. കൊടുങ്ങല്ലൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ എം യു ഷിനിജയിലൂടെയാണ് ഭരണസമിതിയില്‍ വീണ്ടും വനിത പ്രവേശം സാധ്യമാകുന്നത്. 1978ല്‍ ഭേദഗതി ചെയ്ത ഇപ്പോള്‍ നിലവിലുള്ള ഗുരുവായൂര്‍ ദേവസ്വം ചട്ടമനുസരിച്ച് രൂപവത്കരിച്ച ഒരു ഭരണസമിതിയിലും ഇതുവരെ വനിത അംഗം ഉണ്ടായിട്ടില്ല. 1971 ല്‍ ഗുരുവായൂര്‍ ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഭരണസമിതികളില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നു. സാഹിത്യകാരി എന്‍ബാലാമണിയമ്മ, ദേവകിയമ്മ…

Read More

വനിതാ ദിനാഘോഷം: ജെസിഐ കോട്ടയം ടൗൺ വാക്കത്തോൺ സംഘടിപ്പിക്കുന്നു

കോട്ടയം: ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി പ്രത്യേക വാക്കത്തോൺ സംഘടിപ്പിക്കുന്നു. മാർച്ച് 7 ശനിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വാക്കത്തോൺ, സമൂഹത്തിൽ വനിതാ ആരോഗ്യത്തിനും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.         കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച്, ശാസ്ത്രി റോഡ്, നാഗമ്പടം, ബേക്കർ ജംഗ്ഷൻ വഴി ഗാന്ധി സ്ക്വയറിൽ തിരികെയെത്തുന്ന രീതിയിലാണ് വാക്കത്തോൺ ക്രമീകരിച്ചിരിക്കുന്നത്. ഈ പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വനിതകൾ പങ്കെടുക്കും….

Read More

ഭൂ സേവന രംഗത്ത് രാജ്യത്തിന് മാതൃകയായി കേരളം: എന്റെ ഭൂമി ഡിജിറ്റൽ സർവെ 10 ലക്ഷം ഹെക്ടർ എന്ന ചരിത്രനേട്ടത്തിലേക്ക്

എന്റെ ഭൂമി ഡിജിറ്റൽ സർവെ പദ്ധതി ഭൂ ഭരണ രംഗത്ത് രാജ്യത്തിന് മാതൃകയായ ഡിജിറ്റൽ പരിവർത്തന ദൗത്യമാണ്. ഏറ്റവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡിജിറ്റൽ റീസർവെയോടെപ്പം വിവിധ വകുപ്പുകളിലെ വ്യത്യസ്ത ഭൂ സേവനങ്ങളുടെ ഏകീകരണം എന്നിവയിലൂടെ ഭൂ ഭരണ രംഗത്ത് കേരളം പുതിയ മാതൃക സൃഷ്ടിക്കുകയാണ്.2023 ആഗസ്റ്റിൽ പൂർണ്ണ രീതിയിൽ പ്രവർത്തനം ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 68.40 ലക്ഷം ലാൻഡ് പാർസലുകളിൽ നിന്നായി 9.75 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ പൂർത്തിയാക്കാൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial