‘സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റുരീതിയില്‍ വ്യാഖ്യാനിച്ച് മുന്നോട്ടുപോകുന്നത് ശരിയാണോയെന്ന് കാലം തെളിയിക്കും ‘ എന്ന് കെ എസ് യു നേതാവ് അതുല്‍

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയില്‍ വിശദീകരണവുമായി കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതല്‍ പലവിധത്തില്‍ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണെന്നും ഇത് അല്‍പ്പം കടന്ന കയ്യായിപോയെന്നും അതുല്‍ പറയുന്നു. സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റുരീതിയില്‍ വ്യാഖ്യാനിച്ച് മുന്നോട്ടുപോകുന്നത് ശരിയാണോയെന്ന് കാലം തെളിയിക്കും എന്ന് അതുല്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. ‘ഒരാളെ…

Read More

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിൽ 102 വീടുകളിൽ  ഇന്ന് മുതൽ സംയുക്ത പരിശോധന

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിന്റെ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയായ 178 വീടുകളിൽ, 102 എണ്ണത്തിൽ ഇന്ന് മുതൽ സംയുക്ത പരിശോധന ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS), കിഫ്‌കോൺ (KIFCON) എന്നിവയുടെ പ്രതിനിധികളാണ് പരിശോധന നടത്തുന്നത്. ആദ്യം യു.എൽ.സി.സി.എസ്. അധികൃതർ പരിശോധന നടത്തും. ശേഷമാണ് കിഫ്‌കോൺ അധികൃതരുമായി ചേർന്നുള്ള പരിശോധന. മൂന്നാംഘട്ട പരിശോധനയിലാണ് വീടിന്റെ ഗുണഭോക്താക്കളായവരെയും ഉൾപ്പെടുത്തുന്നത്. യു.എൽ.സി.സി.എസ്. അധികൃതർ നടത്തിയ പരിശോധനയിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതായി കണ്ടെത്തിയ വീടുകളിൽ അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്….

Read More

വാൽപ്പാറ അപകടം;വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ

വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത അപകടത്തിൽ, വാഹനം ഓടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവറല്ല. സ്കൂൾ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചത്. മോട്ടോർ വാഹന വകുപ്പിന്റേതാണ് കണ്ടെത്തൽ. വാഹനാപകടത്തിൽ പ്രാഥമിക റിപ്പോർട്ട് തയാറാക്കി തമിഴ്‌നാട് – കേരള മോട്ടോർ വാഹന വകുപ്പുകൾ. അപകടത്തിൽപ്പെട്ട വാഹനം താഴേക്ക് പതിക്കുന്നതിനിടയിൽ പാറക്കെട്ടിൽ ഇടിച്ചു. വാഹനത്തിൽ നിന്ന് തെറിച്ചുവീണവരാണ് രക്ഷപ്പെട്ടതെന്നും കണ്ടെത്തൽ.

Read More

പത്തു വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

തൃശൂർ കോടാലിയിൽ പത്തു വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ. കോടാലി കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ 8 വയസ് ആണ് മരിച്ചത്. മരണകാരണം ഭക്ഷ്യവിഷബാധയെന്ന് ആദ്യം കരുതിയിരുന്നത്. തലേദിവസം ഷേക്ക് ഉണ്ടാക്കി കഴിച്ചെന്നു പുലർച്ചയോടെ മകൻ അബോധാവസ്ഥയിലായെന്നും മാതാവ് വ്യക്തമാക്കിയിരുന്നു. ആൽജോയുടെ സഹോദരൻ പത്തു വയസുകാരൻ അനോഷും ഗുരുതരാവസ്ഥയിലാണ്. കുട്ടികളുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ പാമ്പിനെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. മരണപ്പെട്ട കുട്ടിയുടെ ദേഹത്ത് കടിയേറ്റ പാട്…

Read More

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. എല്ലാ റെക്കോർഡും ഭേദിച്ച് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുകയാണ്. ഇന്നലെ (ഏപ്രിൽ 17, വെള്ളിയാഴ്ച) ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഉപയോഗമാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ ആവശ്യകത 6013 മെഗാ വാട്ട് ആണ്. 2024 മേയ് മൂന്നിന് രേഖപ്പെടുത്തിയ 115. 94 ദശലക്ഷം യൂണിറ്റിനെയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഏപ്രിൽ 14ന് വൈദ്യുതി ആവശ്യകത 6012 മെഗാ വാട്ട് ആയിരുന്നു റിപ്പോർട്ട് ചെയ്തത്.

Read More

വയനാട്ടിലെ സർക്കാർ ടൗൺഷിപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച വ്യാജ വാർത്തകൾക്കെതിരെ മന്ത്രി കെ രാജൻ

വയനാട്ടിലെ സർക്കാർ ടൗൺഷിപ്പുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച വ്യാജ വാർത്തകൾക്കെതിരെ മന്ത്രി കെ രാജൻ. ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്നാണ് ചില മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. ടൗൺഷിപ്പിൽ നേരിട്ടെത്തി വീടുകളുടെ ഗുണനിലവാരം മന്ത്രി കെ രാജൻ വിലയിരുത്തി. പെൻസിൽ കൊണ്ട് വരച്ച വരയെയാണ് മാധ്യമങ്ങൾ വിള്ളലായി ചിത്രീകരിച്ചതെന്നും മുഴുവൻ വീടിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും അതിൽ യാതൊരു സംശയവും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുഴുവൻ ദുരന്തബാധിതരുടെയും പുനരധിവാസം ഒരു വർഷത്തിനുള്ളിൽ…

Read More

സംസ്ഥാനത്ത് മിൽമ പാലിന്റെ വില  വർധിപ്പിച്ചേക്കാൻ സാധ്യത

തിരുവനന്തപുരം: കാലിത്തീറ്റ ഉൾപ്പെടെയുള്ള വിലക്കയറ്റം മൂലം ക്ഷീരകർഷകരുടെ ആവശ്യപ്രകാരം ലിറ്ററിന് ആറ് രൂപ വീതം പാൽ വില വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം മിൽമ പരിഗണിക്കുന്നു. സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്നാണ് വിവരം. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക. വർദ്ധിച്ചുവരുന്ന ഉൽപാദനച്ചെലവുമായി പൊരുത്തപ്പെടുന്നതിന് ലിറ്ററിന് ഏകദേശം 6 എന്ന നിരക്കിൽ വില വർധനവ് വരുത്തിക്കൊണ്ട് ക്ഷീരകർഷകർ ഗണ്യമായ വർദ്ധനവ് വശ്യപ്പെട്ടിരുന്നു. അതേസമയം സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി…

Read More

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി

പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമാകുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം വരും ദിവസങ്ങളിൽ ഭൂരിഭാഗം ജില്ലകളിലും ഉയർന്ന താപനില തുടരും. ചിലയിടങ്ങളിൽ ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പാലക്കാട് ചുട്ടുപഴുക്കുകയാണ്. കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറിയെന്ന വാർത്തയും വന്നു. സംസ്ഥാനത്ത് 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ട് നല്‍കിയത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം എന്നാണ്…

Read More

നേമത്ത് ശിവന്‍കുട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച്  സിപിഐ  ജില്ലാ കമ്മിറ്റി അംഗം  സുലോചനനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വി എസ് സുലോചനനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. നേമം മണ്ഡലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആണ് സുലോചനൻ സുലോചനന്റേതെന്ന് പറയപ്പെടുന്ന ഒരു ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

Read More

കല്ലമ്പലത്ത് സ്കൂൾ ബസ് ക്രെയിനിന് പിന്നിൽ ഇടിച്ച് അപകടംസ്കൂൾ ബസ് ഡ്രൈവർ മരണപ്പെട്ടു

കല്ലമ്പലത്ത് സ്കൂൾ ബസ് ക്രെയിനിന് പിന്നിൽ ഇടിച്ച് അപകടം. കല്ലമ്പലം നാവായികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ മരണപ്പെട്ടു. നഗരൂർ സ്വദേശി ഷാജിയാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിലാണ് ബസ് ഇടിച്ചത്. കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സമീപത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ആറ് അധ്യാപകർക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. പരുക്ക് പറ്റിയ അധ്യാപകരെ പാരിപ്പള്ളി മെഡിക്കൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial