കോഴിക്കോട്: സംസ്ഥാനത്ത് ഒരു പനി മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മാവൂരിൽ ആണ് സംഭവം. ഷിഗെല്ല രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതയെ ആരോഗ്യ നില വഷളായതിനെ പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെയാണ് മരണം. ഷിഗെല്ല പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിരുന്നു. എന്നാൽ പരിശോധനയുടെ ഫലം വന്നിട്ടിട്ടില്ല. ഈ ഫലം വന്നെങ്കിൽ മാത്രമേ സുനിതയെ ഷിഗെല്ല ബാധിച്ചിരുന്നോ എന്നതിൽ വ്യക്തത വരൂ
അതേസമയം, സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന ഹൈപവര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആണ് യോഗത്തിന്റെ ഉദ്‌ഘാടകൻ . ഹൈപവര്‍ കമ്മറ്റി അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും. പകര്‍ച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, നിരീക്ഷണം, ചികിത്സ, ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് യോഗം ചേരുന്നത്


