കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡൻ്റ്            എന്‍ ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം.

   കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ നേതാവുമായ എന്‍ ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ സുപ്രീംകോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭാസുരാംഗന് ഹൈക്കോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത്…

Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 28 വാർഡുകളിൽ 17 എണ്ണത്തിൽ എൽഡിഎഫ് വിജയിച്ചു. 12 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ബിജെപിയ്ക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ഒരു സീറ്റിൽ എസ്ഡിപിഐ വിജയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ കാസർകോട് ജില്ലയിലെ രണ്ട് വാർഡുകളിൽ നേരത്തെ എതിരാളികളില്ലാത്തതിനാൽ എൽഡിഎഫ് വിജയിച്ചിരുന്നു. ബാക്കി 28 വാർഡുകളിലേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ്. തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡിലേയ്ക്ക് നടന്ന…

Read More

ആശാ പ്രവർത്തകരുടെ സേവനത്തെ വിലകുറച്ച്കാണാൻ താനില്ലെന്ന് ആനിരാജ

ഡൽഹി: ആശാ പ്രവർത്തകരുടെ സേവനത്തെ വിലകുറച്ച്കാണാൻ താനില്ലെന്ന് സിപിഐ ദേശീയഎക്സിക്യൂട്ടീവ് അംഗം ആനി രാജ. ഐക്യരാഷ്ട്ര സഭ പോലും അംഗീകരിച്ച സേവനമാണ് ആശാ പ്രവർത്തകരുടേത്. വയനാട് നഷ്ടപരിഹാരത്തിനായി കേന്ദ്രത്തിൽ സമ്മർദ്ദം തുടരുമെന്ന് ആനി രാജ പറഞ്ഞു. അതേസമയം സമരം 16-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ഇന്നലെയും വേദിയിലെത്തിയത്. സമരത്തെ ഇന്നലെ സിപിഎം വീണ്ടും തള്ളിയതോടെ ആശമാരുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടന്ന സർക്കാർ നിലപാടാണ് വ്യക്തമായത്. സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത…

Read More

കൃത്രിമ ഗർഭധാരണ ചികിൽസക്ക് ഭർത്താവിന് നിശ്ചിത പ്രായ പരിധി കഴിഞ്ഞതിന്റെ പേരിൽ ഭാര്യയ്ക്ക് ചികിത്സ നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആക്ട് അനുസരിച്ച് കൃത്രിമ ഗർഭധാരണ ചികിത്സക്ക് നിയമാനുസൃതമായ പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകാരം പുരുഷന് 55 വയസും സ്ത്രീക്ക് സ്ത്രീക്ക് 50 വയസുമാണ് പ്രായ പരിധി. എന്നാൽ ഭർത്താവിന് നിശ്ചിത പ്രായ പരിധി കഴിഞ്ഞതിന്റെ പേരിൽ ഭാര്യയ്ക്ക് ചികിത്സ നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. അങ്ങനെ ചെയ്താൽ അത് വിവേചനമാണെന്നും കോടതി ചൂണ്ടക്കാട്ടി. ദമ്പതികളെ ഒന്നിച്ച് പരിഗണിച്ച് പ്രായം കണക്കാക്കേണ്ടതില്ലെന്നും ഇവരിൽ ഒരാളുടെ പ്രായ പരിധിയുടെ പേരിൽ പങ്കാളിക്ക് ചികിത്സ…

Read More

വയോധികയെ കെട്ടിയിട്ട് സ്വർണം കവർച്ച ചെയ്ത കേസിലെ മറ്റൊരു പ്രതി കൂടി അറസ്റ്റിലായി

ആലപ്പുഴ: മാമ്പുഴക്കരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർച്ച ചെയ്ത കേസിലെ മറ്റൊരു പ്രതി കൂടി അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ തുടിക്കോട്ടുകോണം മൂല പുത്തൻവീട്ടിൽ അഖിലിനെ (22) ആണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് കടന്നുകളഞ്ഞ പ്രതി പൊലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിൽ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് രാജേഷ് എന്നയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് മറ്റൊരു…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല ; ആറ് കൊലപാതകങ്ങൾ നടത്തിയെന്ന് യുവാവ്

തിരുവനന്തപുരം: ആറ് കൊലപാതകങ്ങള്‍ താന്‍ നടത്തിയെന്ന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി യുവാവ്. പേരുമല സ്വദേശി അഫാന്‍ (23)ആണ് മൊഴി നല്‍കി നല്‍കിയത്. ആറ് പേരെ കൊന്നെന്നാണ് മൊഴി. പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് കുറ്റസമ്മതം നടത്തിയത്. പേരുമലയില്‍ മൂന്ന് പേരെയും പാങ്ങോട് ഒരാളെയും കൊന്നെന്നാണ് മൊഴി. പാങ്ങോട് 88 വയസുള്ള വൃദ്ധ തലക്കടിയേറ്റ് മരിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ മൊഴിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

കേരളത്തിലെ 28 വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

കേരളത്തിലെ 28 വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 25നാണ് വോട്ടെണ്ണൽ. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

Read More

ചേട്ടന്റെ മരണ വിവരം അറിയിക്കാന്‍ അന്വേഷിക്കുന്നതിനിടെ അനുജനേയും മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ചേട്ടന്റെ മരണ വിവരം അറിയിക്കാന്‍ അന്വേഷിക്കുന്നതിനിടെ അനുജനേയും മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം എരുവേലി നെടുങ്കാവയല്‍ സ്വദേശികളായ സി ആര്‍ മധു (51), അനുജന്‍ സന്തോഷ് (45) എന്നിവരാണ് മരിച്ചത്. ആന്ധ്രയില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു മധു. അസുഖബാധയെ തുടര്‍ന്ന് ശനിയാഴ്ച ആന്ധ്രയില്‍വെച്ച് മധു മരണപ്പെട്ടു. ഈ സമയം കോട്ടയം ചങ്ങനാശ്ശേരിയില്‍ പെയിന്റിങ് ജോലിയുടെ ഭാഗമായി പോയതായിരുന്നു സന്തോഷ്. മധുവിന്റെ മരണ വിവരമറിയിക്കാന്‍ ബന്ധുക്കള്‍ സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ…

Read More

കാട്ടാന ആക്രമണം: ആറളത്ത് പ്രതിഷേധം; ഇന്ന് ഹർത്താൽ

കണ്ണൂർ:ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലത്ത് വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കളക്ടർ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. സണ്ണി ജോസഫ് എംഎൽഎ ഇടപെട്ടിട്ടും നാട്ടുകാരുടെ പ്രതിഷേധത്തിന് പരിഹാരമായില്ല. ആനയെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു സണ്ണി ജോസഫ് എംഎൽഎയുടെ പ്രതികരണം. സംഭവത്തിൽ സർക്കാർ നിസ്സംഗരായി ഇരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു. സങ്കടകരമെന്നായിരുന്നു വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. ആന മതിൽ നിർമാണം നീണ്ടുപോയതടക്കം വന്യമൃഗശല്യത്തിന് കാരണമായിട്ടുണ്ടെന്നും…

Read More

വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ (67), ഭാര്യ ജയലക്ഷ്മി (63) എന്നിവരാണ് മരിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് ആഹാരം നൽകാൻ എത്തിയ മരുമകളാണ് പൊലീസിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial