Headlines

രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; രേഖപ്പെടുത്തിയത് 75.85% പോളിംഗ്

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 75.85% പോളിംഗ് ആണ് രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. എല്ലാ ജില്ലകളിലും പോളിംഗ് ശതമാനം 70 കടന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ 70.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് 73.56% ആയി. 1,53,37,176 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളില്‍…

Read More

തെരഞ്ഞെടുപ്പ് ദിവസം യുദ്ധദിനമാകരുത്: ഹൈക്കോടതി

2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസം.9, 11 തീയതികളില്‍ സുഗമമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും തത്സമയ വെബ്കാസ്റ്റിങ് ഉള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ ഹൈക്കോടതി പുറപ്പെടുവിച്ചു. പോളിങ് ദിവസത്തെ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഒരു തെരഞ്ഞെടുപ്പ് ദിവസം ‘യുദ്ധ ദിനമായിരിക്കരുത്, മറിച്ച്‌ സമാധാന ദിനമായിരിക്കണമെന്ന്’ കോടതി നിരീക്ഷിച്ചു. സംസ്ഥാന പോലീസ്…

Read More

കേരളത്തിൽ 20 ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ നിന്നും ഒഴിവായേക്കും

കേരളത്തിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോം നൽകാൻ ഇതുവരെ കണ്ടെത്താനാകാത്തവരുടെ എണ്ണം 20,29,703 ആയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരടു വോട്ടർ പട്ടിക എസ്ഐആറിൻ്റെ അടിസ്‌ഥാനത്തിൽ തയാറാക്കാനും അതിനുള്ള നടപടികൾ സ്വീകരിക്കാനും ഈ മാസം 19 മുതൽ 22 വരെ സാവകാശമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച പുതിയ സമയക്രമ പ്രകാരമാണിത്. 23 ന് കരടു പട്ടിക പ്രസിദ്ധീകരിച്ച ശേഷം 2026 ജനുവരി 22 വരെ പരാതികളും നിർദേശങ്ങളും സമർപ്പിക്കാം. തുടർന്ന് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക്…

Read More

കേരളത്തിലെ എസ്‌.ഐ.ആർ നടപടികൾ നീട്ടി;എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തീയതി ഡിസംബർ 18 വരെ

ന്യുഡൽഹി: കേരളത്തിലെ എസ്‌.ഐ.ആർ നടപടികൾ നീട്ടി. കേരളത്തിന്റെ ആവശ്യം പരിഗണിച്ച സുപ്രീംകോടതി തീയതി നീട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടർന്നാണ് എസ്ഐആർ നടപടികൾ നീട്ടിയത്. ഒരാഴ്ച നീട്ടണമെന്ന സർക്കാർ ആവശ്യം അംഗീകരിച്ചാണ് കമ്മീഷന്‍റെ തീരുമാനം. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തിയതി ഡിസംബർ 18 വരെയാണ് നീട്ടിയിരിക്കുന്നത്. ഡിസംബർ 23 ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കുക. പരാതികൾ 2026 ജനുവരി 22 വരെ പരാതികൾ നൽകാം. കേരള ചീഫ് സെക്രട്ടറിക്ക് അയച്ച…

Read More

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. മുരിങ്ങക്കായ്ക്ക് മൊത്തവിപണിയിൽ 250 രൂപയായി. തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് പച്ചക്കറി വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. തമിഴ്നാട്ടിൽ മഴ തുടരുമെന്നും പ്രവചനം. തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇന്നത്തെ വില നിലവാരമനുസരിച്ച് മുരിങ്ങക്കായ കിലോക്ക് 250 രൂപയാണ് മൊത്ത വിപണിയിലെ വില. പയറിനും ബീൻസിനും കിലോക്ക് 80ന് അടുത്താണ് വില. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ചില്ലറ വിപണിയിൽ എത്തുമ്പോൾ വില ഇനിയും ഉയരും. തമിഴ്നാട്ടിൽ മഴ കാരണം പച്ചക്കറി…

Read More

ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വോട്ട് തേടി; ആര്‍ ശ്രീലേഖയ്ക്കെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദേശം

കൊച്ചി: ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വോട്ട് തേടിയെന്ന പരാതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയ്ക്കെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദേശം. തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പോസ്റ്ററുകള്‍ക്ക് പുറമെ ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വീടുകളില്‍ നോട്ടീസുകള്‍ വിതരണം ചെയ്തെന്ന് കാണിച്ച് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രശ്മി ടി എസ് നല്‍കിയ പുതിയ പരാതിയിലാണ് നടപടി. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി….

Read More

പരിചമുട്ട് മത്സരത്തെച്ചൊല്ലി കലോത്സവവേദിയിലുണ്ടായ തർക്കം; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: പരിചമുട്ട് മത്സരത്തെച്ചൊല്ലി കലോത്സവവേദിയിലുണ്ടായ തർക്കത്തിനൊടുവിൽ കയ്യാങ്കളി. വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കലോത്സവ വേദിയായ ആറ്റിങ്ങല്‍ സിഎസ്‌ഐ സ്‌കൂളിലാണ് സംഭവം. പരിശീലകന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. അഞ്ചുപേര്‍ക്കെതിരെ കേസെടുത്ത് ആറ്റിങ്ങല്‍ പൊലീസ്. നന്ദിയോട് എസ്‌കെവി എച്ച്എച്ച്എസിലെ വിദ്യാര്‍ഥികളെ മറ്റൊരു സ്‌കൂളിലെ പരിശീലകന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി. പരിചമുട്ട് മത്സരത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ വിദ്യാര്‍ഥികളെ ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു.

Read More

ക്രിസ്തുമസ്, പുതു വത്സര സമ്മാനം; ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ

തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള…

Read More

എസ്‌ഐആര്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങള്‍ ഒന്നുമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍. അതേസമയം എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കണമെന്നും സംസ്ഥാന കമ്മിഷന്‍ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒരുമിച്ച് നടത്തുന്നത് കേരളത്തില്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ഇതിന് മറുപടിയായാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ് മൂലം നല്‍കിയത്.നിലവില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി…

Read More

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല (59) അന്തരിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അർബുദ ബാധിതയായ ജമീല ആറ് മാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. 2021 മുതല്‍ കൊയിലാണ്ടി എംഎല്‍എ ആയിരുന്നു കാനത്തില്‍ ജമീല. സിപിഐഎം പ്രവർത്തകയും പതിനഞ്ചാം കേരള നിയമസഭയില്‍ കൊയിലാണ്ടി മണ്ഡലത്തിനെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു. കേരളത്തില്‍ മുസ്ലീം മാപ്പിള സമുദായത്തില്‍ നിന്നുള്ള ആദ്യ വനിത എംഎല്‍എയാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകള്‍ക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial