Headlines

പത്താം ക്ലാസുകാരി 7 മാസം ഗർഭിണി; വിവരം അറിഞ്ഞത് ആശുപത്രിയിൽ പരിശോധനക്ക് എത്തിയപ്പോൾ

മലപ്പുറം: പതിനഞ്ചുകാരിയെ ​ഗർഭിണിയാക്കിയ ബന്ധു അറസ്റ്റിൽ. കരിപ്പൂർ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി 7 മാസം ഗർഭിണിയാണ്. ആശുപത്രിയിൽ പരിശോധനക്ക് പോയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ നിന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവാണ് പ്രതിയെന്ന് കണ്ടെത്തിയത്. യുവാവിനെതിരെ തിരൂരങ്ങാടി പൊലീസ് പോക്സോ കേസെടുത്തു അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Read More

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടി

സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലായിരുന്നു തീരുമാനം. ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കമ്പിവേലി സ്ഥാപിക്കും. രണ്ട് കിലോമീറ്റർ ദൂരത്തിലാണ് കമ്പിവേലി സ്ഥാപിക്കുന്നത്. ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിന് സ്ഥിരം സംവിധാനമുണ്ടാക്കും. സബ് കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. റെയിൽവേ ഭൂമിയിലെ മാലിന്യം റെയിൽവേ നീക്കം…

Read More

60കാരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആര്‍ടിസി ബസ്, രക്ഷ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ 60കാരിക്ക് ദേഹാസ്വാസ്ഥ്യം. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ യാത്രക്കാരിക്ക് രക്ഷയായി. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരി 60കാരിയായ വസന്തയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വസന്തയുമായി ആശുപത്രിയിലേക്ക് പാഞ്ഞ് ആണ് ജീവനക്കാര്‍ സമയോചിത ഇടപെടല്‍ നടത്തിയത്. പനി രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് വസന്തയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. പനി കൂടിയ വസന്ത ഇക്കാര്യം ആരോടും പറയാതെ യാത്ര തുടരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട കണ്ടക്ടര്‍ ഷിജു ഡ്രൈവര്‍ ഷാജിയോട്…

Read More

ആശുപത്രിയിൽ യുവതിക്ക് ‘പാമ്പുകടിയേറ്റ’ സംഭവത്തിൽ ട്വിസ്റ്റ് ; പാമ്പുകടിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ

പാലക്കാട്: മകളുടെ ചികിത്സയ്ക്കായി ചിറ്റൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയെ പാമ്പുകടിച്ചെന്ന വാദം തെറ്റെന്ന് ആരോഗ്യവകുപ്പ്. യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെ ജെ റീനയുടെ വെളിപ്പെടുത്തൽ. വിശദമായ പരിശോധനയിൽ പാമ്പുകടി ഏറ്റില്ലെന്നു ബോധ്യമായതായും പാമ്പ് കടിയേറ്റ സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. ‘ഡോക്ടർ പരിശോധിച്ചു കഴിഞ്ഞപ്പോൾ കടിയുടെ പാടൊന്നും കണ്ടില്ല. മാത്രമല്ല, പാമ്പിനെ പിടികൂടുകയും ചെയ്തിരുന്നു. അത് വിഷമില്ലാത്ത പാമ്പാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു….

Read More

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തിൽ നിന്നും വീണു; കാർത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

ചെന്നൈ: കാർത്തി നായകനാകുന്ന സർദാർ 2 സിനിമയിലെ സ്റ്റണ്ട്മാൻ ഏഴുമല സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചു. മിസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഏഴുമല അപകടത്തിൽപെട്ടത്. 20 അടി ഉയരത്തിൽ നിന്ന് എഴുമല വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എഴുമലയുടെ വിയോഗത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. ഏഴുമലയുടെ അകാല വിയോഗത്തിൽ സിനിമാപ്രവർത്തകർ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജൂലൈ 15…

Read More

സിദ്ധാര്‍ത്ഥന്റെ മരണം; പുതിയ കണ്ടെത്തലുമായി ജുഡീഷ്യല്‍ കമ്മീഷന്‍

തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ മുന്‍ വിസി എം ആര്‍ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. സമയബന്ധിതമായി നടപടി എടുത്തില്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. എം ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ നേരത്തെ പുറത്താക്കിയിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷന്‍ അന്വേഷിച്ചത്. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, അസിസ്റ്റന്റ് വാര്‍ഡന്‍, ഡീന്‍, ആംബുലന്‍സ് ഡ്രൈവര്‍ മുതല്‍ സിദ്ധാര്‍ത്ഥന്റെ അച്ഛനമ്മമാര്‍, അധ്യാപകര്‍, സുഹൃത്തുക്കളും ഉള്‍പ്പെടെ 28 പേരില്‍ നിന്ന് മൊഴിയെടുത്താണ്…

Read More

കനത്ത മഴ : പാലക്കാട്‌, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട് : കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്,പാലക്കാട്,വയനാട് ജില്ലകെളിലെ പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 17ന്) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ…

Read More

പേമാരിയില്‍ വ്യാപക നാശം, പാലക്കാട്ട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു; മഴക്കെടുതിയില്‍ മൂന്നു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകന്‍ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രാവിലെയാണ് നാട്ടുകാര്‍ അപകട…

Read More

മഴ കനത്തതോടെ വ്യാപകനാശം; പോപ്പാറ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം/കൊച്ചി: ചൊവ്വാഴ്ച രാവിലെ പോപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്നും അതെ സമയം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 60 സെ.മീ നിന്നും 90 സെ.മീ ആക്കുമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. രാവിലെ ഒമ്പതിനാണ് പോപ്പാറ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇരുഡാമുകളുടേയും സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . തുടർന്ന് കൊണ്ടിരിക്കുന്ന കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞതോടെ ആലുവ ശിവക്ഷേത്രം മുങ്ങി. ശക്തമായ കാറ്റിനെ തുടർന്ന് കോട്ടയം കുമ്മനത്തെ ക്ഷേത്ര…

Read More

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയയാളെ കാണാനില്ല; ഒഴുക്കിൽപ്പെട്ടെന്ന് സംശയം; ഫയർഫോഴ്സെത്തി തിരച്ചിൽ ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് റയിൽവേസ്‌റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെ കാണാനില്ല. ഒഴുക്കിൽപ്പെട്ടെന്നാണ് സംശയിക്കുന്നത്. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശി ജോയ്(42) എന്നയാളെയാണ് കാണാതായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്താണ് തോട് ഒഴുകുന്നത്. തോട്ടിലെ ഒഴുക്കിൽപെട്ടുപോയെന്നാണ് സംശയം. റെയിൽവേയുടെ നിർദേശാനുസരണമാണ് തോട് വൃത്തിയാക്കൽ നടന്നത്. റെയിൽവേ ലൈൻ ക്രോസ് ചെയ്ത് പോകുന്ന ഭാഗമാണിത്. റെയിൽവെ ലൈനിന് അടിയിൽ കൂടി പോകുന്ന തോടിന്റെ ഭാഗം പുറത്ത് കാണുന്ന വീതിയില്ല….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial