സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്; അറിയാം ഇന്നത്തെ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 800 രൂപ കുറഞ്ഞ് 52,440 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,555 രൂപയാണ് വില. ഏപ്രിൽ 19നായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ് വീണത്. പവന് 54,520 രൂപയും ഗ്രാമിന് 6,815രൂപയുമായിരുന്നു അന്നത്തെ വില. ഏപ്രിൽ രണ്ടിന് 50,680 രൂപയായിരുന്നു. 17ദിവസം കൊണ്ട് 4000 രൂപയോളമാണ് വർധിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി 2080 രൂപ കുറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 45,520 രൂപയായിരുന്നു സ്വർണവില. രണ്ടുമാസം കൊണ്ട് 9000 രൂപയാണ്…

Read More

എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചു; ‘ഹരിത’ നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവ​ഗണിച്ച് സംഘടനാ നടപടി നേരിട്ട ‘ഹരിത’ നേതാക്കൾക്ക് യൂത്ത് ലീ​ഗിൽ ചുമതലകൾ നൽകി മുസ്ലീം ലീ​ഗ് നേതൃത്വം. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആയും ,മുഫീദ തസ്‌നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്കുമാണ് നിയമിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ ‘ഹരിത’ വിവാദ കാലത്ത് നടപടി നേരിട്ട എം.എസ്.എഫ് നേതാക്കൾക്കും പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്. ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റായും ആഷിഖ്…

Read More

മധുരയിൽ മലയാളിയായ വനിതാ റെയിൽവേ ഗാർഡിനെ മദ്യപസംഘം ആക്രമിച്ചു; പരിക്കേറ്റ ഗാർഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മധുര : മധുരയിൽ മലയാളി റെയിൽവേ ഗാർഡിന് നേരെ ആക്രമണം നടന്നു. കൊല്ലം സ്വദേശി രാഖി (28)യെ ആണ് മദ്യപസംഘം ആക്രമിച്ചത്. മധുര റെയിൽവേ ജംഗ്ഷനിലേക്ക് ട്രെയിൻ കയറുന്നതിന് തൊട്ടു മുൻപ് ട്രെയിൻ സിഗ്നൽ കാത്ത് കിടക്കുമ്പോഴാണ് സംഭവം. ട്രെയിനിന് സിഗ്നൽ നൽകാനുള്ള ചുമതലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് രാഖിയായിരുന്നു. രാഖിയുടെ ഫോണും പണവും സൂക്ഷിച്ച ബാഗും മാലയും തട്ടിയെടുത്ത അക്രമികൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരോഗ്യ…

Read More

ആലപ്പുഴയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയ പാതയിൽ വണ്ടാനം ടിഡി മെഡിക്കൽ കോളജിനു സമീപം വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികയായ മലപ്പുറം വണ്ടൂർ നരിവള്ളിയിൽ സീന (48) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.കാറിൽ യാത്ര ചെയ്ത മറ്റ് നാലുപേർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

പണം വാങ്ങി ജോലി വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് സംഘങ്ങള്‍ സജീവം; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: കെഎസ്ഇബിയിലിലേക്ക് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങള്‍ സജീവമാണെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. രജിസ്‌ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവെന്നും അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും അധികൃതര്‍ പറയുന്നു. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് വഴിയും. അതിനാല്‍ ഒരു കാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Read More

ഐസിയു പീഡനക്കേസ്; ഐജി ഇടപെട്ടിട്ടും നീതി കിട്ടിയില്ല; അതിജീവിത ഇന്ന് സമരം പുനരാരംഭിക്കും

കോഴിക്കോട്: ഐസിയു പീഡനകേസിൽ ഇന്നുമുതൽ വീണ്ടും സമരം പുനരാരംഭിക്കാൻ അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ ഐജി ഇടപെട്ടെങ്കിലും നീതി ലഭിച്ചില്ലെന്ന് കാട്ടിയാണ് സമരം പുനരാരംഭിക്കുന്നത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതക്കെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് അതിജീവിത സമരമാരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുന്ന കാര്യത്തിൽ ഉത്തരമേഖലാ ഐജി ഉറപ്പ് നൽകിയിരുന്നു. ഐജിയുടെ ഉറപ്പിനെ തുടർന്നായിരുന്നു കമ്മീഷ്ണർ ഓഫീസിന് മുന്നിലെ സമരം താൽക്കാലികമായി അതിജീവിത അവസാനിപ്പിച്ചത്. എന്നാൽ നടപടികൾ വൈകിയതോടെയാണ് അതിജീവിത സമരം വീണ്ടും പുനരാരംഭിക്കുന്നത്. അതിജീവിതയുടെ…

Read More

‘വോട്ടെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകൾ അന്വേഷിക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ഡി സതീശൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം സംസ്ഥാനത്ത് സുതാര്യവും നീതിപൂർവവുമായി നടത്താൻ സാധിച്ചില്ലെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.വോട്ടെടുപ്പ് നടത്തിപ്പിൽ ഉണ്ടായ ഗുരുതരമായ വീഴ്ചകളെ പറ്റി അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. രണ്ട് വോട്ടുകൾക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കനത്ത ചൂടിൽ മണിക്കൂറുകളോളം വോട്ട് ചെയ്യാൻ കാത്തുനിന്നിട്ട് നിരവധിപേർ വെറുതെ മടങ്ങിപോകുകയാണ് ഉണ്ടായത്. വൈകീട്ട് ആറ് മണിക്ക് മുമ്പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല…

Read More

സംസ്ഥാനത്ത് ഇന്നും സ്വർണ്ണ വിലയിൽ വൻ വർധനവ്; അറിയാം പുതിയ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 160 ഉയർന്ന് 53480 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6685 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5580 രൂപയാണ്. വില വർധിച്ചതോടെ ആഭരണപ്രേമികളുടെ ആശങ്കയും ഏറിയിട്ടുണ്ട്. സ്വർണവിലയിൽ വീണ്ടും വർധവവുണ്ടായതോടെ ആഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ്…

Read More

കോഴിക്കോട് കാണാതായ ദേവനന്ദ തൂങ്ങിമരിച്ച നിലയില്‍, ഒപ്പം യുവാവും; ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് കണ്ടെത്തിയത്

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി…

Read More

സ്വർണ്ണ വില കൂടി; ഇന്ന് വർധിച്ചത് 320 രൂപ, അറിയാം പുതിയ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,320 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 6665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial