മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു

കണ്ണൂർ: മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു. കർണാടക ചിക്കമംഗലൂർ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റത്.ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയത്. കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. അരിയും സാധങ്ങളും വാങ്ങാനെത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ സുരേഷിനെ കൂട്ടാതെ സാധനങ്ങളുമായി സംഘം കയറുകയാണുണ്ടായത്.

Read More

വാഹനമിടിച്ച് പരുക്കേറ്റ മുള്ളൻ പന്നിയെ കൊന്ന് കറി വെച്ചു; ആയുർവേദ ഡോക്ടർ അറസ്റ്റിൽ

കൊല്ലം: വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ കറിവച്ച സംഭവത്തിൽ ആയുർവേദ ഡോക്ടർ പി- ടിയിൽ. കൊട്ടാരക്കര വാളകം സ്വദേശി ഡോക്ടർ പി ബാജിയാണ് വനംവകുപ്പിൻ്റെ പിടിയിലായത്. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും പിടിച്ചെടുത്തു. കൊല്ലം വാളകം മേഴ്‌സി ആശുപത്രിക്കു സമീപ- ത്തു വച്ചായിരുന്നു സംഭവം. വെറ്റില വിൽക്കാ- നായി പുലർച്ചെ കൊട്ടാരക്കരയിലേക്കു പോകു- മ്പോഴാണ് ഡോക്ടർ ഓടിച്ച വാഹനം മുള്ളൻപ- ന്നിയെ ഇടിച്ചത്. പുറത്തിറങ്ങിയ ഡോക്ടർ മുള്ളൻപന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ചു.പിന്നീട് കറിവയ്ക്കുകയായിരുന്നു. ഡോക്ടറുടെ വീട്ടിൽ പരിശോധനയ്ക്ക് വനംവകു- പ്പ്…

Read More

കുന്നത്തുകാലിൽ അത്യാധുനിക വാതക ശ്മശാനം ‘സ്നേഹതീരം’തുറന്നു

പാറശാല : പാറശ്ശാല കുന്നത്തുകാലിൽ അത്യാധുനിക വാതക ശ്മശാനം പ്രവർത്തനം തുടങ്ങി. ‘സ്നേഹഹതീരം’ എന്ന പേരിലുള്ള ശ്മശാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മരിച്ചു കഴിഞ്ഞാലും മനുഷ്യന് വിലകൽപ്പിക്കുന്ന പുരോഗമന സമൂഹമാണ് കേരളത്തിലേതെന്നു മന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് പൊതു ശ്മശാനത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞു. ഗ്രാമീണ മേഖലയിലും ഇത്തരം ശ്മശാനങ്ങൾ ഒരുക്കുന്നത് കേരളത്തിൽ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സി.കെ ഹരീന്ദ്രൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. തിരുവനന്തപുരം ജില്ലാപഞ്ചായത്തും കുന്നത്തുകാൽ ഗ്രാമപഞ്ചായത്തും…

Read More

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം; ദാരിദ്ര്യമെല്ലാം മാറുമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദാരിദ്ര്യമെല്ലാം മാറുമെന്ന് മന്ത്രി ഗണേഷ് കുമാർ. ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തെന്നും മന്ത്രി പറഞ്ഞു. അതേസമയം മുൻ ഗതാഗത മന്ത്രി ആന്റണി രാജുവും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറും തമ്മിലുള്ള ഭിന്നത വീണ്ടും മറനീക്കി. ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളുടെ ഉദ്ഘാടനത്തിൽനിന്ന് സ്ഥലം എംഎൽഎ ആന്റണിരാജുവിനെ ഒഴിവാക്കി. എംഎൽഎയെ ഒഴിവാക്കാൻ ഉദ്ഘാടന വേദിയും മാറ്റി. ഇലക്ട്രിക് ബസുകളുടെ പേരിൽ ഇരുവരും…

Read More

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരത്ത് സുരേന്ദ്രന്റെ പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. സമ്മേളനം ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.‌ കേരളത്തിൽ നരേന്ദ്ര മോദിക്കുള്ള അംഗീകാരം വർധിക്കുകയാണെന്നും ഇതാണ് കേരള പദയാത്രയുടെ വൻ വിജയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു

Read More

സമരാഗ്‌നിക്ക് ഫണ്ട് പിരിച്ചില്ല; പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് സുധാകരന്‍

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയെടുത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജില്ലയിലെ അഞ്ചു മണ്ഡലം പ്രസിഡന്റുമാരെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പരിപാടിയായ സമരാഗ്‌നിയുടെ ഭാഗമായി സഹകരിക്കാത്തതിലാണ് നടപടി. പരിപാടിയുടെ വിജയത്തിനായി പൊതുജനസമ്പര്‍ക്കം നടത്തിയില്ലെന്നും ഫണ്ട് പിരിച്ച് നല്‍കിയില്ലെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. കാഞ്ഞങ്ങാട്, മംഗല്‍പാടി, കുമ്പള, പൈവെളിഗെ, മടിക്കൈ മണ്ഡലം പ്രസിഡന്റ് മാര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്‌നി എന്ന് പേരിട്ടിരിക്കുന്ന…

Read More

സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഒന്നാംസ്ഥാനം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്

തിരുവനന്തപുരം: 2022-23 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. കൊല്ലം ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. കാസർകോട് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്താണ് ഒന്നാംസ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത്. അതേസമയം, മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കാസർകോട് ജില്ലയിലെ നീലേശ്വരം, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, കോട്ടയം ജില്ലയിലെ വൈക്കം എന്നീ ബ്ലോക്ക് പഞ്ചായത്തുകൾ ചേർന്ന് പങ്കിട്ടു. ഏറ്റവും മികച്ച മുൻസിപ്പാലിറ്റിയായി തൃശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റി തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂർ…

Read More

സപ്ലൈകോ വില കൂട്ടൽ; സബ്സിഡി ഉല്പന്നങ്ങളുടെ പുതിയ വില ഇങ്ങനെ….

തിരുവനന്തപുരം: സപ്ലൈക്കോ സബ്സിഡി നിരക്കിൽ നൽകുന്ന സാധനങ്ങളുടെ വില കൂട്ടി. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് വില കൂടുന്നത്. പതിമൂന്നു സാധനങ്ങളുടെ വിലയാണ് കൂട്ടിയത്. സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വിപണി വിലയിലും 35% മാത്രമാകും വില കുറവ്. ഇതുവരെ 70%വരെ വിലക്കുറവ് ഉണ്ടായിരുന്നു. ഇനി മുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപ്പന്നങ്ങളുടെ വിലയിൽ മാറ്റംവരുത്താനും തീരുമാനിച്ചു. ഇനിമുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും തീരുമാനിച്ചു. സബ്സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടെന്ന…

Read More

തൃപ്പൂണിത്തുറ സ്ഫോടനം; ഒളിവിലായിരുന്ന ക്ഷേത്രം ഭാരവാഹികൾ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ക്ഷേത്രം ഭാരവാഹികൾ പിടിയിൽ. ഉത്സവക്കമ്മറ്റി പ്രസിഡന്റ് ഉൾപ്പെടെ ഒമ്പത് പ്രതികളെയാണ് പൊലിസ് അറസ്റ്റ് ചെയ്‌തത്‌. മൂന്നാറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ രാവിലെ തൃപ്പൂണിത്തറ ഹിൽപാലസ് സ്റ്റേഷനിലെത്തിക്കും. മനപ്പൂർവമുള്ള നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പടക്കനിർമാണത്തിനായി വെടിമരുന്ന് സൂക്ഷിച്ചതെന്ന് പൊലിസ് നേരത്തെ കണ്ടെത്തിയിരുന്നു. ജനവാസ മേഖലയിൽ വൻതോതിൽ വെടിമരുന്ന് സൂക്ഷിക്കാൻ പൊലിസ് അനുമതി നിഷേധിച്ചിരുന്നു. ഇത് മറികടന്നാണ് പ്രതികൾ വെടിമരുന്നെത്തിച്ചത്. സ്ഫോടനം നടന്നതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു….

Read More

കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന്

ദില്ലി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം. ധനമന്ത്രിയുടെ നേതൃത്വത്തിൽ നാലംഗ സമിതി ആണ് ചർച്ച നടത്തുക. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ കേന്ദ്രവും കേരളവും തമ്മിൽ ആദ്യം ചർച്ച നടത്തമെന്ന സുപ്രീം കോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് ചർച്ചയ്ക്കായി കേരളം സമിതി രൂപീകരിച്ചത്. ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial