ചൂണ്ടലിൽ നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറി അപകടം; 16 പേർക്ക് പരിക്ക്

കുന്നംകുളം: ചൂണ്ടലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ പതിനാറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. തൃശ്ശൂർ കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഫിസുമോൻ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കൈവരി തകർന്ന് ബസ് മുൻപോട്ട് നീങ്ങി നിന്നും….

Read More

മെഡിക്കൽ കോളേജിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത  കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചാലക്കുഴി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ സതീഷ് കുമാർ (40) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തിരുവാർപ്പ് സ്വദേശിനിയായ വീട്ടമ്മക്ക്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റന്റ് ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു. പലതവണകളായി വീട്ടമ്മയുടെ കയ്യിൽ നിന്നും 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന്…

Read More

കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പിജി 2024; ഓണ്‍ലൈന്‍ അപേക്ഷ തിരുത്താന്‍ അവസരം

കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പിജി 2024 ഓണ്‍ലൈന്‍ അപേക്ഷ തിരുത്താന്‍ അവസരം. ഫെബ്രുവരി 13 ചെവ്വാഴ്ച്ച രാത്രി 11.50 വരെ തിരുത്താനുള്ള അവസരമുണ്ട്. ഇമെയില്‍ അഡ്രസ്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവയാണ് തിരുത്താനാവുക .മാര്‍ച്ച് 11 മുതല്‍ മാര്‍ച്ച് 28വരെ വിവിധ സെന്ററുകളിലായി പരീക്ഷ നടത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയ്ക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. https://pgcuet.samarth.ac.in/ കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പൊതുപരീക്ഷ മാര്‍ച്ച് 11 മുതല്‍ 28 വരെയാണ്. ഒറ്റ പരീക്ഷയെഴുതി…

Read More

കേരള ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലംമാറ്റം

കേരള ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയമാണ് ഹൈക്കോടതി ജഡ്ജിമാരുടെ ആവശ്യപ്രകാരം സ്ഥലം മാറ്റത്തിന് കേന്ദ്രത്തോട് ശുപാർശ ചെയ്തത്. കർണാടക ഹൈക്കോടതിയിലേക്കാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനു ശിവരാമനെ മാറ്റിയിരിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുജോയ് പോൾ, കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ എന്നിവരാണ് സ്ഥലംമാറ്റം ലഭിച്ച മറ്റ് രണ്ട് ഹൈക്കോടതി ജഡ്ജിമാർ. മറ്റേതെങ്കിലും ഹൈക്കോടതിയിലേക്ക് മാറ്റണം…

Read More

നേത്രാവതി എക്‌സ്പ്രസ് ട്രയിനിൻ്റെ പാൻട്രി കാറിന് താഴെ തീപിടിച്ചു

കൊച്ചി: നേത്രാവതി എക്‌സ്പ്രസ് ട്രയിനിൻ്റെ പാൻട്രി കാറിന് താഴെ തീപിടിച്ചു. റെയില്‍വേ പോലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ഫയര്‍ എക്‌സ്ട്രി​ഗ്യൂഷൻ ഉപയോഗിച്ച് വേഗത്തില്‍ തീണയച്ചു. ട്രെയിനിന്റെ ബ്രേക്ക് ജാമായതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ട്രെയിനിൽ തീപിടുത്തമുണ്ടായത്. തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാര്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടർന്ന് റെയില്‍വേ അധികൃതര്‍ പരിശോധനകള്‍ നടത്തി. അരമണിക്കൂറോളം പിടിച്ചിട്ടശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

Read More

കോഴിക്കോട്ടെ സ്കൂളിൽ ഗണപതി ഹോമം; മാനേജർ കസ്റ്റഡിയിൽ

കോഴിക്കോട്: സ്കൂ‌ൾ കെട്ടിടത്തിൽ ഗണപതി ഹോമം സംഘടിപ്പിച്ചതിൽ മാനേജർ കസ്റ്റഡിയിൽ. കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂർ സ്കൂളിലാണ് ചൊവ്വാഴ്ച്ച രാത്രി ഹോമം സംഘടിപ്പിച്ചത്. പ്രദേശത്തെ സിപിഐഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെയാണ് പൊലീസെത്തി സ്കൂൾ മാനേജരെ കസ്റ്റഡിയിലെടുത്തത്. സ്കൂ‌ളിന്റെ പുതിയ കെട്ടിടം പണി പൂർത്തിയായ സാഹചര്യത്തിലാണ് മാനേജ്മെന്റ് പൂജ സംഘടിപ്പിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് നടത്തിയത്. ഒരു പൂജ പ്രധാനാധ്യാപകൻ്റെ ഓഫീസ് മുറിയിൽ തന്നെയാണെന്നാണ് വിവരം.

Read More

സപ്ലൈകോ പ്രതിസന്ധിയില്‍ സഭയില്‍ വാക്‌പോര്

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പ്ലൈകോയിൽ അവശ്യസാധനങ്ങൾ ലഭ്യമാകാത്തത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ തകർച്ചയിലാണെന്ന് പ്രചരിപ്പിച്ച് കുത്തകളെ ചില്ലറ വിപണയിലേക്ക് ഇറക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നതെന്ന് നോട്ടീസിന് മറുപടി നൽകവേ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ‘സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യസാധനങ്ങൾ ഇല്ലായെന്ന് മന്ത്രിക്ക് സഭയിൽ രേഖാമൂലം സമ്മതിക്കേണ്ടി വന്നു. ഞങ്ങളുന്നയിക്കുന്ന ജനകീയ പ്രശ്‌നങ്ങളുടെ ആത്മാർത്ഥത സിപിഐയുടെ സംസ്ഥാന കൗൺസിലിൽ ഇരിക്കുന്ന ഭാര്യക്ക് മനസ്സിലായിട്ടും മന്ത്രിക്ക്…

Read More

വനംമന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ എംഎല്‍എമാരുടെ മാര്‍ച്ച്

തിരുവനന്തപുരം:വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ വീട്ടിലേക്ക് പ്രതിപക്ഷ എംഎല്‍എമാരുടെ മാര്‍ച്ച്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ടി. സിദ്ദിഖ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം.വളരെ ഭീതിനിറഞ്ഞ സാഹചര്യമാണ് കേരളത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളിലുള്ളതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. വന്യജീവി ആക്രമണം നിരന്തരമായി ആവര്‍ത്തിക്കുകയാണ്. കൃഷിക്കും മനുഷ്യജീവനും അപകടം വരുത്തുന്ന ധാരാളം മൃഗങ്ങള്‍ ജനവാസമേഖലയില്‍ ഇറങ്ങുകയാണ്. ഇത് തടയാന്‍ ഒരു നടപടിയും…

Read More

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25 ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് രാവിലെ 8 മണിക്ക് കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കും. വൈകിട്ട് 6ന് ചലച്ചിത്രതാരം അനുശ്രീ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബാ പുരസ്കാരം സമ്മാനിക്കും. 25 നാണ് ആറ്റുകാൽ പൊങ്കാല.കുത്തിയോട്ട വ്രതാരംഭം 19ന് രാവിലെ 9.30ന് നടക്കും. പൊങ്കാല അടുപ്പ്‌വെട്ട് 25ന് രാവിലെ 10.30നും പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 2.30നും കുത്തിയോട്ട ചൂരൽക്കുത്ത് രാത്രി 7.30നും പുറത്തെഴുന്നെള്ളിപ്പ്…

Read More

സംസ്ഥാനത്ത് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടയടപ്പ് സമരം. വ്യാപാരികളെ പ്രതിസന്ധിയിൽ ആക്കുന്ന സർക്കാരിന്റെ നയങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കുന്നത്. സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സരയുടെ നേതൃത്വത്തിൽ നടത്തിയ വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടെയാണ് കടയടപ്പ് സമരം സംഘടിപ്പിക്കുന്നത്. യാത്ര ഇന്ന് തിരുവന്തപുരത്ത് സമാപിക്കും. ജനുവരി 29ന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്. അതേസമയം കടയടപ്പ് സമരവുമായി സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി വിമത വിഭാഗം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial