കുളത്തിൽ വീണു മരിച്ച നിലയിൽ

തിരുവനന്തപുരം: കല്ലറ മീതൂർ കോഴിഫാമിലെ കുളത്തിൽ വീണു മരിച്ച യാളെ തിരിച്ചറിഞ്ഞു. മീതൂർ കാട്ടുവിള വീട്ടിൽ സതികുമാർ (52) ആണ് മരിച്ചത് . ഏകദേശം 9 മണിയോടെയാണ് പ്രദേശവാസികൾ കുളത്തിലെ മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Read More

കഥയും കവിതകളും കളിയുമായി ഒന്നാം ക്ലാസുകാരുടെ കൂട്ടെഴുത്ത്.

കിളിമാനൂർ : മാർഗ്ഗനിർദ്ദേശം നൽകാനും സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കാനും പ്രിയപ്പെട്ട ടീച്ചർമാർ ഉണ്ടെങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് കിളിമാനൂർ ഗവൺമെന്റ് എൽപിഎസിലെ കുട്ടികൾ. പൂർണ്ണമായും കുട്ടികളുടെ അധ്വാനത്തിൽ വിരിഞ്ഞ വർത്തമാന പത്രത്തിന്റെ പ്രകാശനം സ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയത് ശ്രദ്ധേയമായ പരിപാടിയായി മാറി. വർണ്ണ കൂടാരം പാർക്കിന് മുന്നിലുള്ള വരിക്ക പ്ലാവിൻ ചുവട്ടിൽ കുട്ടികളും ടീച്ചർമാരും രക്ഷാകർത്താക്കളും ഒത്തുകൂടിയപ്പോൾ പത്ര പ്രകാശനത്തിനും പാട്ടുപാടാനും നാട്ടു വർത്തമാനങ്ങൾ പങ്കിടുന്നതിനുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറവും എത്തി. സ്കൂൾ…

Read More

മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയ നോട്ടീസ് നൽകി

കാട്ടാക്കട:മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. സിപിഎമ്മിലെ എ.സുരേഷ്‌കുമാറാണ് പഞ്ചായത്ത് പ്രസിഡന്റ്മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.മാറനല്ലൂർ പഞ്ചായത്തിൽ എവിടെ പ്ലോട്ട് ഡിവിഷൻ നടന്നാലും അവർക്ക് വേണ്ടി അനുകൂല നിലപാട് എടുത്ത് കൊണ്ട് കമ്മിഷൻ കൈപ്പറ്റുന്നു.കണ്ടല ബാങ്ക് തട്ടിപ്പ്.സ്ട്രീറ്റ് ലൈറ്റുകൾ സമയബന്ധിതമായി കത്തിക്കുന്നില്ല.നിലാവ് പദ്ധതി പ്രകാരം നൽകിയ എൽ.ഇ.ഡി. ലൈറ്റുകളുടെഅറ്റകുറ്റ പണികൾ നടത്താതെ വൻ അഴിമതി. ക്ഷേമപെൻഷനുകൾ മസ്റ്ററിംങ് നടത്തിയിട്ടും പെൻഷൻ കിട്ടുന്നില്ല.തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 21 വാർഡുകളിലും…

Read More

വട്ടപ്പാറ നിന്ന് കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 കുട്ടികളെ കാണാതായത്. കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് കുട്ടികളിലേക്ക് എത്തിയത്. വിദ്യാർത്ഥികളുടെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. മൂന്ന് പേരും വട്ടപ്പാറ എൽ എം എസ് സ്കൂൾ വിദ്യാർത്ഥികളാണ്. സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ വട്ടപ്പാറ…

Read More

വട്ടപ്പാറ മരുതൂരിൽ ഉണ്ടായ വാഹന അപകടത്തിൽ സിപിഐ നേതാവിന് ദാരുണാന്ത്യം

വട്ടപ്പാറ : മരുതൂരിൽ നടന്ന വാഹന അപകടത്തിൽ സിപിഐ നേതാവിന് ദാരുണാന്ത്യം.കൊഞ്ചിറ പാർവ്വതി വിലാസത്തിൽ വാഴപ്പണയിൽ ബി ഡി ശ്രീകുമാർ (60) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം വട്ടപ്പാറ മരുതൂരിൽ ശ്രീകുമാർ സഞ്ചരിച്ച ബൈക്കിൽ ചക്ക കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ശ്രീകുമാർ മരണപ്പെട്ടു.സിപിഐ കൊഞ്ചിറ ബ്രാഞ്ച് സെക്രട്ടറി, വെമ്പായം ലോക്കൽ കമ്മിറ്റിയംഗം, കൊഞ്ചിറ ക്ഷീരോൽപാദക സഹകരണ സംഘം സ്ഥാപക സെക്രട്ടറി, കെ റ്റി എ സി , സെക്രട്ടറി, കൊഞ്ചിറ…

Read More

കേരളോത്സവത്തിൽ പങ്കെടുക്കാൻ ജേഴ്സി നൽകിയില്ല; കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ക്രിക്കറ്റ് ടീം അംഗങ്ങൾ ലുങ്കി ഉടുത്ത് കളിച്ച്‌ പ്രതിഷേധിച്ചു

കിളിമാനൂർ : കേരളോത്സവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റിൽ ജേഴ്സി നൽകിയില്ലെന്ന് ആരോപിച്ച്‌ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ക്രിക്കറ്റ് ടീം അംഗങ്ങൾ ലുങ്കി ഉടുത്ത് കളിച്ച്‌ പ്രതിഷേധിച്ചു. പരിശീലനം നടക്കുന്ന സമയത്ത് മുതൽ ജേഴ്സി വേണമെന്ന് ബ്ലോക്ക് പഞ്ചായത്ത്അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫണ്ടില്ലാത്തതിനാൽ ജേഴ്സി തരാൻ കഴിയില്ലെന്നും വേണമെങ്കിൽ കളിച്ചാൽ മതിയെന്നുമായിരുന്നു കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുള്ള മറുപടി. വെള്ളിയാഴ്ച മത്സരം നടന്ന കണിയാപുരം മുസ്‌ലിം ഹൈസ്കൂൾ ഗ്രൗണ്ടിൽ എത്തിയപ്പോൾ മറ്റു…

Read More

പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ എസ് എഫ്  ഐ – കെ എസ് യു സംഘർഷം; പോലീസുകാരന് പരിക്ക്

തിരുവനന്തപുരം: പെരിങ്ങമല ഇക്ബാൽ കോളജിൽ എസ്.എഫ്.ഐ കെ.എസ്.യു പ്രർവർത്തകർ തമ്മിൽ സംഘർഷം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം. തെരഞ്ഞെടുപ്പിൽ കെ.എസ്.യുവാണ് എല്ലാ സീറ്റിലും വിജയിച്ച് യൂണിയൻ പിടിച്ചെടുത്തത്. ഇതിന് പിന്നാലെ കെ.എസ്.യു പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി കോളേജിന് മുന്നിലൂടെ വരികയായിരുന്നു. ഇവർ വരുന്ന വഴിയിൽ കൂടി നിന്ന് എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഈ വാക്കേറ്റം പിന്നീട് സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. പാലോട് പൊലീസ് സ്റ്റേഷനിലെ സജീവ് എന്ന പൊലീസുകാരനാണ്…

Read More

നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം. തിരുവനന്തപുരം നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് പെൺകുട്ടികൾ തമ്മിൽ തല്ലുകയായിരുന്നു. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ബസ് സ്റ്റാൻഡിനുളിൽ വച്ച് രണ്ട് പെൺകുട്ടികൾ തമ്മിൽ തല്ലുകയായിരുന്നു. ഇടിക്കുന്നതും അടിക്കുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. സഹപാഠികൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വിദ്യാർത്ഥികളും മറ്റ് യാത്രക്കാരുമടക്കം വലിയൊരു ജനക്കൂട്ടം കണ്ടുനിൽക്കുന്നതും കാണാം. ഏകദേശം…

Read More

സമ്പൂർണ ഡിജിറ്റൽ സാക്ഷരത നിറവിൽ നഗരൂർ ഗ്രാമപഞ്ചായത്ത്

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നഗരൂർ ഗ്രാമപഞ്ചായത്തും സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേട്ടത്തിൽ. നഗരൂർ ക്രിസ്റ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്താണ് പ്രഖ്യാപനം നടത്തിയത്.സ്മാർട്ട് ഫോൺ വഴിയുള്ള സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ എല്ലാവരേയും പ്രാപ്തരാക്കുന്നതിന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത എന്ന പദ്ധതിയുടെ ഭാഗമായാണ് നഗരൂർ പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. കിളിമാനൂർ, നാവായിക്കുളം, പള്ളിക്കൽ, കരവാരം ഗ്രാമപഞ്ചായത്തുകളാണ് നേരത്തെ ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്.കുടുംബശ്രീ, ഇൻഫർമേഷൻ…

Read More

സിപിഐ നേതാവ്
എം ശിവതാണുപിള്ള അനുസ്മരണം സംഘടിപ്പിച്ചു.

പാലോട് :സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗവും തൊഴിലാളി നേതാവുമായിരുന്ന എം.ശിവ താണുപിള്ളയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. പാലോട് മേഖലയിൽ തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുരംഗത്ത് വന്നു അദ്ദേഹം പാലോട് കാർഷിക മേളയുടെ തുടക്കക്കാരാരിൽ ഒരാളാണ്. കേരളത്തിൽ ആദ്യമായി ആനപാപ്പാൻ മാരുടെ സംഘടനക്ക് രൂപം നൽകി.അവരുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റു നടയിൽ ആനകളെ അണിനിരത്തി നടത്തിയ സമരം ഏറെ ജനശ്രദ്ധ നേടിയിരുന്നു. അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി സിപി ഐ പാലോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial