നവകേരള സദസ്: നെടുമങ്ങാട് ഡിസംബര്‍ 21ന്, വിപുലമായ സംഘാടക സമിതിയായി
നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ വിജയത്തിനായി നെടുമങ്ങാട് മണ്ഡലത്തില്‍ വിപുലമായ സംഘാടക സമിതിയായി. നെടുമങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ദേശീയപാത , മലയോര – തീരദേശ പാതകളുടെ നവീകരണം, വിശപ്പു രഹിത കേരളം, സമ്പൂർണ കുടിവെള്ള പദ്ധതി ഇങ്ങനെ കേരള ചരിത്രത്തിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ വിപ്ലവകരമായ…

