വിതുരയിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി ലൈറ്റുകൾ ഇടുന്നതിനിടെ അപകടം ; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: വിതുരയിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തൊളിക്കോട് തുരുത്തി സ്വദേശി സനോഫർ (24) ആണ് മരിച്ചത്. നബിദിനാഘോഷത്തിന്റെ ഭാഗമായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ് വൈദ്യുതഘാതമേറ്റത്. സീരിയൽ ലൈറ്റ് മരത്തിൽ എറിഞ്ഞപ്പോൾ ഇലക്ട്രിക്ക് ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ തന്നെ സനോഫറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി കിളിമാനൂരിൽ അനുവദിച്ചു

കിളിമാനൂർ :- ബഹുമാനപ്പെട്ട ഹൈക്കോടതി കിളിമാനൂരിൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചതായി പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അറിയിച്ചു.പുതിയ കോടതിക്ക് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉടൻ നടപ്പിലാക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായതായി പ്രസിഡൻറ് അറിയിച്ചു. കിളിമാനൂർ സിവിൽസ്റ്റേഷനിൽ സ്ഥലംകണ്ടെത്തിയേക്കും എന്നാണ് സൂചന

Read More

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് സിപിഎം മെമ്പർമാർ തമ്മിൽ കയ്യാങ്കളി

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സിപിഐഎം കോൺഗ്രസ് മെമ്പർമാർ തമ്മിൽ കയ്യാങ്കളി ഇരുകൂട്ടരും കിളിമാനൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണനും കോൺഗ്രസ് മെമ്പർ ജിഹാദും ആണ് പരാതിക്കാർ. ജിഹാദ് പോലീസിന് നൽകിയ പരാതി ഇങ്ങനെയാണ് – കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കേന്ദ്ര സംഘം സന്ദർശനത്തിനു എത്തിയതിന്റെ അടിസ്ഥാനത്തിൽ ജനറൽ കമ്മിറ്റി കൂടുകയും എല്ലാവരും ഇരുന്നപ്പോൾ ശ്രീജ ഉണ്ണികൃഷ്ണൻ പറഞ്ഞ എന്തോ കാര്യത്തിന് എല്ലാവരെയും പോലെ താനും ചിരിച്ചുവെന്നും എന്നാൽ…

Read More

അയൽവാസിയെ വീട്ടിൽ കയറി മർദിച്ച സംഭവം; പ്രതികൾ പിടിയിൽ

നെടുമങ്ങാട് : അയൽവാസിയെ വീട്ടിൽ കയറി അക്രമിച്ച സംഭവത്തിൽ നെടുമങ്ങാട് സ്വദേശികൾ അറസ്റ്റിൽ. നെടുമങ്ങാട് പേരുമല ചെട്ടിയാർമുക്ക് ആശാഭവനിൽ അനീഷ് (അനു -27), പേരുമല അശ്വതി ഭവനിൽ അനൂപ്(27 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ പേരുമല ചെട്ടിയാർമുക്ക് പുതുവൽ പുത്തൻ വീട്ടിൽ രജിത്തിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ആഗസ്റ്റ് 20ന് രജിത്തിന്റെ ബൈക്ക് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കത്തിച്ചിരുന്നു. പിന്നീട് സെപ്റ്റംബർ 8ന് രജിത്തിന്റെ വീട്ടിൽ കയറി ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു….

Read More

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം :വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വട്ടപ്ലാമൂടിനടുത്ത് ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് അപകടം ഒഴിവാക്കി. ചിലക്കൂർ സ്വദേശി റിയാസിന്റെ ഷെവർ ലൈറ്റ് ബീറ്റ് കാർ ആണ് കത്തിയത്. കാറിന്റെ മുൻഭാഗം കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തി തീയണച്ചു.

Read More

വര്‍ക്കലയില്‍ പോലീസുകാരനെ ആക്രമിച്ചു; രക്ഷപെടാന്‍ ശ്രമിച്ച കിളിമാനൂർ സ്വദേശിയായ പ്രതി ആശുപത്രിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പോലീസുകാരനെ ആക്രമിച്ച ശേഷം കുന്നിന്‍ മുകളില നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച പ്രതി ആശുപത്രിയില്‍. നിരവധി ക്രിമിനല കേസുകളിലെ പ്രതിയായ കിളിമാനൂര്‍ ഇരപ്പില്‍ അബീന ഹൗസില്‍ ഷൈന എന്നു വിളിക്കുന്ന ഷഹിന്‍ഷായെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രതിയുടെ ആക്രമണത്തില്‍ വര്‍ക്കല സി.പി.ഒ നിജിമോന്റെ കൈക്ക് പരിക്കേറ്റു. പരിക്കേറ്റ ഷെഹന്‍ഷായെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി.ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വര്‍ക്കല ഹെലിപാഡില നൈറ്റ് പെട്രോളിങ്ങിന് എത്തിയ പോലീസിന് നേരെയായിരുന്നു പ്രതിയുടെ പരാക്രമണം. പോലീസ് എത്തിയപ്പോള്‍ മൂന്നു…

Read More

പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; കൊല്ലം സ്വദേശി അറസ്റ്റിൽ

കൊല്ലം: കൊല്ലത്തു നിന്നും പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കൊല്ലം കണ്ണനല്ലൂരിലെ വാടക വീട്ടിൽ നിന്നും അമ്പത് ചാക്കുകളിലായി സൂക്ഷിച്ച നിലയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. കേസിൽ കൊല്ലം പാങ്കോണം സ്വദേശി പൊടിമാനാണ് അറസ്റ്റിലായത്. ഇയാൾ വാടകക്കെടുത്ത വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. തൃശൂർ ഭാഗത്തു നിന്നുമാണ് ഇവ കണ്ണനല്ലൂരിലേക്ക് കടത്തി കൊണ്ടുവന്നത്. പുകയില ഉൽപ്പന്നങ്ങൾ കടത്തികൊണ്ടു വന്ന രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവ കേരളത്തിലെത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം….

Read More

കാട്ടാക്കടയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി കണ്ടെത്തി. കാട്ടാക്കട എക്സൈസ് വിഭാഗം കരുവിലാഞ്ചി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വീടിന്റെ ടെറസിൽ ഗ്രോ ബാഗിൽ നട്ട് പരിപാലിച്ചു വളർത്തിയ നാല് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി.എൻ.മഹേഷിന്റെ നേതൃത്വത്തിൽ സംഘമാണ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്.വീട്ടിലെ താമസക്കാരൻ ചക്കു എന്ന് വിളിക്കുന്ന ഷൈജു എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. ഇയാളെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. മയക്കുമരുന്നിന് അടിമയും നേരത്തെ ക്രിമിനൽ കേസിൽ പ്രതിയുമായ ഇയാൾക്ക്…

Read More

തീപ്പെട്ടി നൽകാത്തതിലുള്ള വിരോധം കയ്യാങ്കളിയിൽ; അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് മർദിച്ച പ്രതി പിടിയിൽ

നെടുമങ്ങാട്: തീപ്പെട്ടി നൽകാത്തതിലുള്ള വിരോധത്തിൽ അന്ധനായ കടയുടമയെ ആക്രമിച്ച പ്രതി പൊലീസ് കസ്റ്റഡിയിൽ. പനവൂർ പൂവക്കാട് അജു ഭവനിൽ എം.ഷിജു(40) ആണ്. വട്ടറത്തല അനിഴം ബിനുകുമാറിനോട് പ്രതി തീപ്പെട്ടി ഉണ്ടോയെന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞതിലുള്ള വിരോധത്തിൽ ബിനുവിനെ കടയിൽ സൂക്ഷിച്ചിരുന്ന സോഡാക്കുപ്പിയെടുത്ത് നെഞ്ചിലും തലയിലും ഇടിച്ചും അടിച്ചും പരിക്കേൽപ്പിച്ചു. ഇവിടെനിന്നു രക്ഷപ്പെട്ട പ്രതിയെ പിന്നീട് നെടുമങ്ങാട് എസ്.എച്ച്.ഒ. ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശ്രീലാൽചന്ദ്രശേഖർ, സുജിത്, മനോജ്, സുരേഷ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

Read More

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം; യുവാവ് പിടിയിൽ

തിരുവനന്തപുരം: യുവതിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്നു ബസില്‍ വെച്ചായിരുന്നു യുവതിയ്ക്ക് നേരെ യുവാവിന്റെ അതിക്രമം. സംഭവത്തിൽ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ മെക്കാനിക് പ്രമോദ് ആണ് പിടിയിലായത്. യുവതിയുടെ ഭർത്താവെത്തിയാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇവിടെയെത്തി യുവതിയും ഭര്‍ത്താവും പരാതി നല്‍കി. തുടര്‍ന്ന് പ്രമോദിനെതിരെ പൊലീസ് കേസെടുത്തു. ബസില്‍ വെച്ച് രണ്ടു തവണ യുവതി വിലക്കിയിരുന്നു. തുടര്‍ന്നും അതിക്രമം തുടര്‍ന്നതോടെ സംഭവം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial